ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹത്തില്‍ നിക്ഷിപ്തമായിരുന്ന ഭരണഘടനാ ചുമതല നിര്‍വഹിക്കാതിരുന്നതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്ന് മന്ത്രി പി. രാജീവ്. കോടതിയിലേക്ക് പോകരുതെന്നായിരുന്നു സര്‍ക്കാരിന്റെ ആഗ്രഹമെന്നും , ഗവര്‍ണറുടെ സമീപനം ജനാധിപത്യവിരുദ്ധമായി മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചട്ടങ്ങളില്‍ നിന്നുകൊണ്ടാണ് നിയമസഭ ബില്ലുകള്‍ പാസാക്കുന്നത്. അത് പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.
മദ്യനയകേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാതെ അരവിന്ദ് കെജ്രിവാൾ
രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചാണ് ഇഡി കെജ്രിവാളിന് നോട്ടീസ് നല്‍കിയത്. എന്നാൽ ഇന്നു രാവിലെ ഇഡി നോട്ടീസിന് കെജ്രിവാൾ മറുപടി അയച്ചു. ഇഡി നോട്ടീസ് രാഷ്ട്രീയ പ്രരിതമാണെന്നും, ബിജെപി നിർദ്ദേശപ്രകാരമാണ് അന്വേഷണ ഏജൻസി പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ വിലക്കാനാണ് നോട്ടീസ് എന്നും അരവിന്ദ് കെജ്രിവാൾ മറുപടി കത്തിൽ ആരോപിച്ചു.അറസ്റ്റ് ചെയ്യാൻ ഇഡി ഒരുങ്ങുന്നുവെന്ന അഭ്യൂഹത്തിനിടെയാണ് ഹാജരാകാനില്ലെന്ന് കാട്ടി കെജ്രിവാളിന്റെ കത്ത്.
സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 2
◾മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയ കീഴ്ക്കോടതി ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കോടതി പരിഗണിച്ചില്ലെന്നും അമിക്കസ് ക്യൂറി കണ്ടെത്തി. സിഎംആര്‍എല്‍ കമ്പനിയുടെ സിഇഒയും സിഎഫ്ഒയും രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്ന് മൊഴി നല്‍കിയിട്ടുണ്ട്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ◾ബില്ലുകളില്‍ ഒപ്പിടാത്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ […]
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരെന്ന് കെ എൻ ബാലഗോപാൽ
കേരളീയം പരിപാടി ധൂർത്തല്ലെന്നും,ഭാവിയിൽ കേരളത്തെ ബ്രാൻഡ് ചെയ്യുന്നതാണെന്നും കേരളത്തിനുവേണ്ടിയുള്ള വലിയ നിക്ഷേപമാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന്റെ വളർച്ചയെയും നേട്ടത്തെയും ലോകത്തിന് മുന്നിൽ കാണിക്കേണ്ടതുണ്ട്. കേരളത്തിന്റെ തനത് ഉത്പന്നങ്ങളും വികസന നേട്ടങ്ങളേയും ലോകത്തിന് മുന്നിൽ ബ്രാന്റ് ചെയ്യുന്നതിനുള്ള പരിപാടിയാണ് നടക്കുന്നതെന്നും,കേരളത്തിന് തരേണ്ട സാമ്പത്തിക സഹായം കേന്ദ്രം തരാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജി.എസ്.ടി വരുമാനത്തില്‍ ഒക്ടോബറില്‍ 13 ശതമാനം വര്‍ധന
ജി. എസ്. ടി വരുമാനം ഒക്ടോബറില്‍ 13 ശതമാനം ഉയര്‍ന്ന് 1.72 ലക്ഷം കോടി രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ജി. എസ്. ടി വരുമാനമാണിത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ലഭിച്ച 1.87 ലക്ഷം കോടി രൂപയാണ് നിലവിലുള്ള റെക്കാഡ്. ജി. എസ്. ടി വരുമാനമായി 30,062 കോടി രൂപയും സംസ്ഥാനങ്ങളുടെ വിഹിതമായി 38,171 കോടി രൂപയും സംയോജിത ജി. എസ്. ടി ഇനത്തില്‍ 91,315 കോടി രൂപയും ലഭിച്ചു. സെപ്തംബറില്‍ 1.66 ലക്ഷം കോടി […]
ആള്‍ട്ടര്‍നേറ്റ് പ്രൊഫൈലുമായി വാട്‌സ്ആപ്പ്
സ്വകാര്യത ഇഷ്ടപ്പെടുന്നവര്‍ക്കായി കിടിലന്‍ ഫീച്ചറുമായി എത്തുകയാണ് മെറ്റയുടെ കീഴിലുള്ള വാട്‌സ്ആപ്പ്. കമ്പനി വികസിപ്പിക്കുന്ന ആള്‍ട്ടര്‍നേറ്റ് പ്രൊഫൈലുകള്‍ എന്ന പേരിലുള്ള പുതിയ ഫീച്ചര്‍ ഒരേ വാട്സ്ആപ്പ് അക്കൗണ്ടില്‍ രണ്ടു വ്യത്യസ്ത പ്രൊഫൈലുകള്‍ ഉപയോഗിക്കാന്‍ നിങ്ങളെ അനുവദിക്കും. നേരത്തെ ഫേസ്ബുക്കിലും ഒരേസമയം, വ്യത്യസ്ത പ്രൊഫൈലുകള്‍ ഒരു അക്കൗണ്ടിന് കീഴില്‍ ഉപയോഗിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. നിലവില്‍ പ്രൊഫൈല്‍ ഫോട്ടോ തെരഞ്ഞെടുത്ത ആളുകള്‍ക്ക് മാത്രം കാണാന്‍ കഴിയുന്നവിധം മറച്ചുപിടിക്കാനുള്ള സൗകര്യമുണ്ട്. സ്റ്റാറ്റസ് സീനും സമാനമായ നിലയില്‍ മറച്ചുപിടിക്കാം. എന്നാല്‍ ആള്‍ട്ടര്‍നേറ്റ് പ്രൊഫൈല്‍ ഫീച്ചര്‍ […]
ഷാരൂഖ് ചിത്രം ‘ഡങ്കി’യുടെ ടീസര്‍ പുറത്തുവിട്ടു
ഈ വര്‍ഷത്തെ മൂന്നാമത്തെ ബ്ലോക്ബസ്റ്റര്‍ സമ്മാനിക്കാന്‍ ഒരുങ്ങി ഷാരൂഖ് ഖാന്‍. തന്റെ പിറന്നാള്‍ ദിനത്തിലാണ് ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കിയാണ് പുതിയ ചിത്രം ‘ഡങ്കി’യുടെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. രാജ്കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തപ്സി പന്നുവാണ് നായിക. ലണ്ടനില്‍ പോകാന്‍ ആഗ്രഹിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. വിക്കി കൗശല്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ബൊമ്മന്‍ ഇറാനിയും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്, രാജ്കുമാര്‍ […]
ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’
ഉണ്ണി മുകുന്ദന്‍ നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഗെറ്റ് സെറ്റ് ബേബി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദ് ആണ്. ഒരു ഗൈനക്കോളജിസ്റ്റ് ആണ് ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രം. ഐ വി എഫ് സ്‌പെഷ്യലിസ്റ്റ് ആയ ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്റര്‍ടെയിനര്‍ നിരവധി വൈകാരികമുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് കുടുംബപ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കുന്നു. നായികാ കഥാപാത്രത്തെ […]
പുതിയ ബിഎംഡബ്ല്യു സ്വന്തമാക്കി നീരജ് മാധവ്
ആര്‍ഡിഎക്‌സ് സിനിമ നൂറു കോടി കടന്ന് റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറിയതിനൊപ്പം നടന്‍ നീരജ് മാധവന് മറ്റൊരു സന്തോഷം കൂടി. പുതിയ ബിഎംഡബ്ല്യു എസ്യുവി സ്വന്തം ഗാരിജിലെത്തിച്ച് നീരജ്. എക്‌സ്‌ഷോറൂം വില 1.06 കോടി രൂപ വരുന്ന ബിഎംഡബ്ല്യു എക്‌സ് 5 40ഐ എം സ്‌പോര്‍ട്‌സാണ് നടന്റെ പുതിയ വാഹനം. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് നീരജ് വാഹനം വാങ്ങിയത്. കുടുംബവമായി എത്തി ബിഎംഡബ്ല്യു സ്വീകരിക്കുന്നതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവച്ചിട്ടുണ്ട്. മൂന്നു ലീറ്റര്‍ പെട്രോള്‍ […]
എത്രയായാലും മനുഷ്യരല്ലേ
എല്ലാരും കൈവിട്ടൂവെന്ന് തോന്നിപ്പോകുന്ന അവസ്ഥയില്ലേ. പ്രതീക്ഷിച്ചവരെല്ലാം കൈയൊഴിഞ്ഞല്ലോ എന്നോര്‍ത്ത് മനസ്സുപൊട്ടുന്ന നിമിഷം. ആ നിമിഷമൊന്നു പിടിച്ചുനിന്നാല്‍ പിന്നെ പടച്ചോന്റെയൊരു കൂട്ടിപ്പിടിക്കലുണ്ട്. പറഞ്ഞുകേട്ടതല്ല, അനുഭവിച്ചതാണ്. ജീവിതത്തെ, ജീവിതപ്പിടച്ചിലുകളെ ആഴമുള്ള ഉള്‍ക്കാഴ്ച്ചകൊണ്ട് ആര്‍ദ്രമാക്കുന്ന പി എം എ ഗഫൂറിന്റെ കുറിപ്പുകള്‍. ‘എത്രയായാലും മനുഷ്യരല്ലേ’. പിഎംഎ ഗഫൂര്‍. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 400 രൂപ.
