വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനത്തില്‍നിന്ന് യാത്രക്കാര്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ വിമാനത്തിന്റെ മുന്‍ഭാഗം ഉയരുകയും പിന്‍ഭാഗം താഴുകയും ചെയ്തു. ബാര്‍ബഡോസിലെ ബ്രിഡ്ജ്ടൗണില്‍ നിന്ന് ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് എത്തിയ വിമാനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വിമാനത്തിന്റെ പിന്‍ഭാഗം താഴേയ്ക്കു പതിച്ചപ്പോള്‍ വിമാനത്തിലുണ്ടായിരുന്നവരുടെ സമനില തെറ്റി വീഴുന്ന സ്ഥിതിയായെങ്കിലും അവരം കൈയോടെ വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വീഡിയോകളില്‍ വിമാനത്തിന്റെ വാല് റണ്‍വേയില്‍ ഇടിച്ചെന്നും മുന്‍ഭാഗം 10 അടി വായുവിലേക്ക് ഉയര്‍ന്നെന്നും പറയുന്നത്. യാത്രക്കാര്‍ക്കു പരിക്കൊന്നുമില്ലാതെ സുരക്ഷിതമായി പുറത്തെത്തിച്ചു. ജേണലിസ്റ്റായ ബ്രയാന്‍ തോംസണ്‍ റണ്‍വേയില്‍നിന്ന് എടുത്ത വീഡിയോ എക്സ് പ്ളാറ്റ്ഫോമില്‍ പ്രചരിച്ചു. വിമാനത്തിന്റെ ഭാരവും സന്തുലിതാവസ്ഥയും പൊരുത്തപ്പെടാത്തതാണ് വിമാനത്തിന്റെ വാല് നിലത്തു പതിക്കാനും മുന്‍ഭാഗം ഉയരാനും കാരണമെന്നു ജെറ്റ്ബ്ലൂ വിശദീകരിച്ചു.
തല പൊക്കിയ വിമാനം
