വന്‍ ഹിറ്റായി മാറിയ ആനന്ദ് ദേവെരകൊണ്ട നായകനായ ‘ബേബി’ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. വൈഷ്ണവി ചൈതന്യയാണ് നായികയായി എത്തിയത്. ബോളിവുഡ് നടന് ബോബി ഡിയോളിന്റെ മകന് ആര്യമനാണ് നായകനായി എത്തുക എന്നും നായിക പുതുമുഖ ആയിരിക്കുമെന്നും സംവിധാനം സായ് രാജേഷ് നീലം തന്നെയായിരിക്കും എന്നുമാണ് റിപ്പോര്‍ട്ട്. സായ് രാജേഷ് നീലമായിരുന്നു ബേബി സംവിധാനം ചെയ്തത്. തിരക്കഥയും സായ് രാജേഷ് നീലമായിരുന്നു. കമിംഗ് ഓഫ് ഏജ് റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 14 നാണ് തിയറ്ററുകളില്‍ എത്തിയത്. റിലീസിനേ മികച്ച മൗത്ത് പബ്ലിസിറ്റിയുണ്ടായ ചിത്രം വന്‍ ഹിറ്റായി മാറുകയായിരുന്നു. ആനന്ദ് ദേവെരകൊണ്ട നായകനായി 80 കോടിക്ക് മുകളില്‍ നേടി തെലുങ്ക് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു ബേബി. ശ്രീനിവാസ് കുമാര്‍ നൈദുവാണ് ബേബി സിനിമ നിര്‍മിച്ചത്. വിരാജ് അശ്വിന്, നാഗേന്ദ്ര ബാബു, ലിറിഷ കുനപ്പറെഡ്ഡി, ഹര്‍ഷ ചെമുഡു, സാത്വിക് ആനന്ദ്, സായ് പ്രസാദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ടായിരുന്നു.
ആനന്ദ് ദേവെരകൊണ്ട ചിത്രം ‘ബേബി’ ഹിന്ദിയിലേക്ക്
