ഗാഢനിദ്ര പ്രായമായവരില്‍ ഡിമെന്‍ഷ്യ അഥവ മേധാക്ഷയം എന്ന അവസ്ഥയെ പ്രതിരോധിക്കുമെന്ന് പുതിയ പഠനം. ഓരോ വര്‍ഷവും ഒരു ശതമാനം വരെ ഗാഢനിദ്ര കുറഞ്ഞാല്‍ 60 വയസിന് മുകളില്‍ പ്രായമായവരില്‍ ഡിമെന്‍ഷ്യ ഉണ്ടാവാന്‍ 27 ശതമാനം കൂടുതല്‍ സാധ്യതയെന്ന് പഠനത്തില്‍ പറയുന്നു. മസ്തിഷ്കത്തിലെ നാഡീകോശങ്ങള്‍ ക്ഷയിക്കുന്നതിനാല്‍ ഓര്‍മയും ബുദ്ധിശക്തിയും ക്രമേണ ഇല്ലാതാകുന്ന അവസ്ഥയാണ് മേധാക്ഷയം. 60 വയസിന് മുകളിലുള്ളവരിലാണ് ഡിമെന്‍ഷ്യ കണ്ടുവരുന്നത്. അടുത്ത കാലത്തായി 50 വയസിനു താഴെയുള്ളവരിലും ഈ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗാഢമായ ഉറക്കം പ്രായമായവരില്‍ മേധാക്ഷയത്തെ പ്രതിരോധിക്കുമെന്നാണ് ജെഎഎംഎ ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നത്. 346 പേരില്‍ 17 വര്‍ഷം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഓസ്ട്രേലിയയിലെ ടര്‍ണര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബ്രെയിന്‍ ആന്റ് മെന്‍ഡല്‍ ഹെല്‍ത്തിലെ ഗവേഷകരും മൊഷ്നാഷ് സ്കൂള്‍ ഓഫ് സൈക്കോളജിക്കല്‍ സയന്‍സസിലെ ഗവേഷകരുടെ ചേര്‍ന്നാണ് പഠനം നടത്തിയത്. പ്രായം, ജനിതക ഘടനകള്‍, പുകവലി, മരുന്നുകളുടെ ഉപയോഗം തുടങ്ങിയവ ഓരോ വര്‍ഷവും ആളുകളില്‍ ഗാഢനിദ്രയുടെ ഒരു ശതമാനം വീതം കുറയ്ക്കുകയും ഡിമന്‍ഷ്യയുടെ അപകട സാധ്യത 27 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്യുന്നു എന്ന് പഠനത്തില്‍ പറയുന്നു. സ്ലോ- വേവ് സ്ലീപ്പ് അല്ലെങ്കില്‍ ഗാഢനിദ്ര പ്രായമായവരുടെ തലച്ചോറിനെ പല തരത്തില്‍ പിന്തുണയ്ക്കുന്നു. ഡിമെന്‍ഷ്യ ബാധിക്കാന്‍ ഗാഢനിദ്രയുടെ ത്വരിതഗതിയിലുള്ള കുറവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി.
ഗാഢനിദ്ര പ്രായമായവരില്‍ ഡിമെന്‍ഷ്യയെ പ്രതിരോധിക്കും
