കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ബോംബ് നിർമിച്ചതും, കൺവെൻഷൻ ഹാളിൽ സ്ഥാപിച്ചതും, റിമോർട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയതുമെല്ലാം ഡൊമിനിക് മാര്ട്ടിന് ഫോണിൽ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. എല്ലാം മാർട്ടിൻ ഒറ്റയ്ക്കാണ് ചെയ്തത്. വിശദമായി പരിശോധനക്കുന്നതിന് വേണ്ടിയാണ് മാര്‍ട്ടിന്റെ ഫോൺ ഫോറന്‍സിക്കിന് കൈമാറിയത്. കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന മാർട്ടിന്റെ തിരിച്ചറിയൽ പരേഡ് ഉടൻ പൂർത്തിയാകുകയാണ് പൊലീസിന്റെ ലക്ഷ്യം.
കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു
