ദില്ലി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ മദ്യനയ അഴിമതിക്കേസിലെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വിചാരണ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഇഡി അറിയിച്ചത് കണക്കിലെടുത്താണ് തീരുമാനം. പൂർത്തിയായില്ലെങ്കിൽ വീണ്ടും സിസോദിയ്ക്ക് ജാമ്യാപേക്ഷ നൽകാം.മദ്യനയ അഴിമതിയിലെ ഇഡി കേസിൽ അനന്തമായി സിസോദിയയെ ജയിലിൽ ഇടാനാകില്ലെന്നും കേസിൽ വിചാരണ എന്നു തുടങ്ങുമെന്നും വാദത്തിനിടെ കോടതി ചോദിച്ചിരുന്നു.
മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
