മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് മാധ്യമപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ അറിയിച്ചു. മറ്റു നിയമ നടപടികളും സ്വീകരിക്കും. എന്നാൽ ദുരുദ്ദേശത്തോടെയല്ല തോളിൽ സ്പർശിച്ചതെന്നും,തനിക്കെന്നും അവരോട് പിതൃ സ്നേഹം മാത്രമേ ഉള്ളൂ എന്നും മാധ്യമ പ്രവർത്തകയോട് മാപ്പ് പറയാൻ തയ്യാറാണെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 28
◾ദീപാവലിയോടനുബന്ധിച്ച് കേരളത്തിലേക്ക് ഒരു വന്ദേഭാരത് ട്രെയിന്‍കൂടി. ചെന്നൈ -ബെംഗളൂരു- എറണാകുളം റൂട്ടില്‍ സ്പെഷല്‍ ട്രെയിന്‍ എന്ന നിലയില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണു സര്‍വീസ് നടത്തുക. കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സ്ഥിരപ്പെടുത്തുന്ന കാര്യവും റെയില്‍വേ ആലോചിക്കുന്നുണ്ട്. ◾വിവാഹേതര ലൈംഗിക ബന്ധവും സ്വവര്‍ഗ ലൈംഗികതയും വീണ്ടും ക്രിമിനല്‍ കുറ്റമാക്കിയേക്കും. പാര്‍ലമെന്ററി സമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും. 2018 ല്‍ സുപ്രീം കോടതി റദ്ദാക്കിയ വകുപ്പുകള്‍ പുനസ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. […]
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 45 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്റുദ്ദീൻ ജൂബിലി ഹിൽസ് മണ്ഡലത്തിൽ നിന്ന് മത്സരിക്കും.ലാൽ ബഹദൂർ നഗറിൽ നിന്ന് മുൻ എംപി മധു യസ്കി ഗൗഡ്, ഹുസാനാബാദിൽ നിന്ന് പൊന്നം പ്രഭാകർ, അദിലാബാദിൽ നിന്ന് കാണ്ടി ശ്രീനിവാസ് റെഡ്ഡി, ഖമ്മത്ത് തുംല നാഗേശ്വർ റാവു, മുനുഗോഡിൽ നിന്ന് കെ രാജ് ഗോപാൽ റെഡ്ഡിയും മത്സരിക്കും.
വ്യത്യസ്തങ്ങളായ മൈക്രോസൈറ്റുകളുമായി ടൂറിസം വകുപ്പ്
സംസ്ഥാനത്തിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ പൈതൃകം അനാവരണം ചെയ്യുന്നതിന് വ്യത്യസ്തങ്ങളായ മൈക്രോസൈറ്റുകളുമായി ടൂറിസം വകുപ്പ്. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളെ പരിചയപ്പെടുത്തുകയും പ്രത്യേകതകള്‍ വിവരിക്കുകയും ചെയ്യുന്ന മൈക്രോസൈറ്റുകളാണ് തയ്യാറാക്കുന്നത്. കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ ശബരിമലയെ കുറിച്ച് ബഹുഭാഷാ മൈക്രോസൈറ്റാണ് തയ്യാറാക്കുന്നത്. യാത്ര, താമസ സൗകര്യങ്ങള്‍, ബഹുഭാഷാ ഇ-ബ്രോഷറുകള്‍ തുടങ്ങി ശബരിമല തീര്‍ഥാടകര്‍ക്ക് സഹായകമാകുന്ന നവീകരിച്ച മൈക്രോസൈറ്റാണ് വികസിപ്പിക്കുന്നത്.
കാനറ ബാങ്കിന് അറ്റാദായത്തില്‍ 43 ശതമാനം വര്‍ധന
കാനറ ബാങ്കിന് അറ്റാദായത്തില്‍ 43 ശതമാനം വാര്‍ഷിക വര്‍ധന. നടപ്പു സാമ്പത്തിക വര്‍ഷകത്തിലെ രണ്ടാം പാദത്തില്‍ ബാങ്ക് 3,606 കോടി രൂപ അറ്റാദായമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 2,525 കോടി രൂപയായിരുന്നു അറ്റാദായം.പ്രവര്‍ത്തന ലാഭം കൂടിപ്രവര്‍ത്തന ലാഭത്തിലും ബാങ്ക് മുന്‍ വര്‍ഷം ഈ കാലയളവില്‍ പ്രവര്‍ത്തന ലാഭം 10.30 ശതമാനം വര്‍ധിച്ച് 7616 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 10.12 ശതമാനം വര്‍ധിച്ച് 21.56 ലക്ഷം കോടിയിലുമെത്തി. നിലവില്‍ ബാങ്കിന്റെ മൊത്തം വായ്പകള്‍ […]
‘തങ്കലാന്‍’ ജനുവരി 26ന് റിലീസ്
വിക്രത്തിന്റെ വമ്പന്‍ മെയ്ക്കോവര്‍ കൊണ്ട് തന്നെ ചര്‍ച്ചയായ ചിത്രമാണ് ‘തങ്കലാന്‍’. ചിത്രത്തിന്റെ റിലീസ് തീയതിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 26ന് ചിത്രം തിയേറ്ററുകളിലെത്തും. ചോരക്കളത്തില്‍ നില്‍ക്കുന്ന വിക്രത്തിന്റെ പുതിയ ലുക്കിലുള്ള പോസ്റ്റര്‍ പുറത്തുവിട്ടാണ് റിലീസ് അപ്ഡേറ്റ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ നവംബര്‍ 1ന് എത്തുമെന്ന വിവരവും പോസ്റ്ററിലുണ്ട്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പീരിയോഡിക് ആക്ഷന്‍ ചിത്രമായാണ് എത്തുന്നത്. പാ രഞ്ജിത്തും തമിഴ് പ്രഭയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. […]
‘ഭ.ഭ.ബ’യില്‍ ദിലീപിനൊപ്പം വിനീതും ധ്യാനും
ദിലീപ് നായകനാവുന്ന പുതിയ ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സുപ്രധാന വേഷങ്ങളില്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ‘ഭ.ഭ.ബ’ എന്ന ചിത്രത്തിലാണ് ഇവര്‍ ഒന്നിക്കുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ആദ്യ പോസ്റ്ററും അണിയറക്കാര്‍ പങ്കുവച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ ദിലീപാണ് നിര്‍മ്മിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന സിനിമ […]
മന്ത്രി വി. ശിവൻകുട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയച്ചു
പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’യെ മാറ്റാനുള്ള നീക്കത്തിൽ ഇടപെട്ട് തീരുമാനം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയച്ചു. ഇമെയിൽ വഴിയാണ് കത്തയച്ചത്.പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നാക്കാനുള്ള എൻസിഇആർടി പാനലിന്റെ നിർദ്ദേശത്തിൽ ഇടപെടാനും റദ്ദാക്കാനും നടപടിയെടുക്കണം. ഈ വിഷയത്തിൽ നിലവിലെ സ്ഥിതി നിലനിർത്തുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും വൈവിധ്യമാർന്ന രാജ്യത്തിന്റെ ഐക്യത്തിന്റെയും ഏറ്റവും മികച്ച താൽപ്പര്യമാണെന്നും മന്ത്രി വി ശിവൻകുട്ടി കത്തിൽ ചൂണ്ടിക്കാട്ടി.
ആക്ടീവ സ്‌കൂട്ടറിന്റെ ഇലക്ട്രിക് മോഡല്‍ അവതരിപ്പിച്ചു
ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ടയുടെ ജനപ്രിയ മോഡലാണ് ആക്ടിവ. കാത്തിരിപ്പിന് വിരാമമിട്ട് കമ്പനി ആദ്യമായി തങ്ങളുടെ ജനപ്രിയ ആക്ടീവ സ്‌കൂട്ടറിന്റെ ഇലക്ട്രിക് മോഡല്‍ അവതരിപ്പിച്ചു. ജപ്പാന്‍ മൊബിലിറ്റി ഷോയിലാണ് കമ്പനി ഇത് പ്രദര്‍ശിപ്പിച്ചത്. ഹോണ്ട എസ്സി ഇ എന്ന് പേര് നല്‍കിയിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ രൂപകല്‍പ്പന നഗരത്തിലെ ദൈനംദിന യാത്രയ്ക്കനുസൃതമായാണ്. ഇതിന് നീളവും ഒറ്റ സീറ്റും ഉണ്ട്. എന്നാല്‍ രണ്ട് ഭാഗങ്ങള്‍ സീറ്റില്‍ ദൃശ്യമാണ്. റൈഡറുടെ ഇരിപ്പിടം അല്‍പ്പം താഴ്ത്തി, പിന്നിലെ യാത്രക്കാരന്റെ സീറ്റ് […]
എന്റെ കഥാനായികമാര്‍
ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ മലയാള സിനിമാലോകത്ത് പല നിലകളില്‍ സാന്നിദ്ധ്യമറിയിച്ച എഴുത്തുകാരന്റെ സ്വന്തം സിനിമയിലെ നായികമാരെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍. ഒപ്പം മലയാള സിനിമയുടെ ഒരു കാലവും കടന്നുവരുന്നു. ശാരദ, ഷീല, ശ്രീവിദ്യ, ജയഭാരതി, കെ.ആര്‍. വിജയ, വിധുബാല, ലക്ഷ്മി, നന്ദിതാ ബോസ്, സറീനാ വഹാബ്, ശോഭന, ഉര്‍വ്വശി, മേനക എന്നിവരെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍. ‘എന്റെ കഥാനായികമാര്‍’. മാതൃഭൂമി. വില 263 രൂപ.
