സംസ്ഥാനത്തെ പല സപ്ലൈകോ സ്റ്റോറുകളിലും 13 ഇന സബ്സിഡി ഉത്പന്നങ്ങളിൽ 5 എണ്ണം പോലും ഇല്ലെന്ന് റിപ്പോർട്ട്.സബ്സിഡി സാധനങ്ങളൊന്നുമില്ലെങ്കിൽ സപ്ലൈകോയിൽ ആള് കയറില്ല. കച്ചവടം കുറയുമ്പോൾ പ്രതിസന്ധിയിലാകുന്നത് സപ്ലൈകോ സ്റ്റോറുകളിലെ താൽകാലിക ജീവനക്കാരാണ്. ടാർഗറ്റ് തികയ്ക്കാതെ ഇവര്‍ക്ക് ശമ്പളം ലഭിക്കില്ല. ഇതേ തുടർന്ന് സംസ്ഥാനവ്യാപക സമരം തുടങ്ങാൻ എഐടിയുസി. വരുമാനനഷ്ടം നേരിടുന്ന താൽകാലിക ജീവനക്കാരെ അണിനിരത്തിയാണ് സിപിഐ തൊഴിലാളി യൂണിയന്റെ പ്രക്ഷോഭം തുടങ്ങുന്നത്.
സമരത്തിനൊരുങ്ങി സിപിഐ തൊഴിലാളി യൂണിയന്
