പ്രാദേശിക നേതാക്കൾക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിൻ്റെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. കോൺഗ്രസ് സംഘടന വേണ്ടത്ര സജ്ജമല്ല.എത്ര ബൂത്ത് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ടെന്ന് നേതാക്കൾ വിലയിരുത്തണം. ഗ്രൂപ്പ്, ജാതി എന്നിവയടക്കം പല പേരുകളിൽ തമ്മിലടിക്കുന്നു. മണ്ഡലം കമ്മിറ്റികൾ പലയിടത്തും നിഷ്ക്രിയം. പ്രവർത്തിക്കാത്ത കമ്മറ്റികൾ പിരിച്ചുവിടും. മാറാനും തിരുത്താനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക നേതാക്കൾക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ
