Posted inശുഭരാത്രി

Shubarathri – 893

ഇതാവാം അദ്ദേഹത്തിന്റെ ഏറ്റവും വലിയ മാജിക് : ഒരു വര്‍ഷം മുമ്പ് മാജിക് ഉപേക്ഷിച്ച ലോകപ്രശസ്തന്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പിന്തിരിഞ്ഞ് നോക്കി പറയുന്നു, ഇല്ല എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല. പകരം ഞാന്‍ നേടിയത് നിറഞ്ഞ സംതൃപ്തിയാണെന്ന്. എന്താണ് ആ വിസ്മയത്തിനു പിന്നില്‍? This is perhaps his greatest magic: World renowned magician Gopinath Muthukad, who gave up magic a year ago, looks back and says, No, I have […]

Posted inസായാഹ്ന വാര്‍ത്തകള്‍

നവംബര്‍ 6, ഞായര്‍

◾ഹിമാചല്‍ പ്രദേശിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നു ബിജെപി. പ്രകടനപത്രികയിലാണ് യൂണിഫോം സിവില്‍ കോഡ് നടപ്പാക്കുമെന്ന വാഗ്ദാനം ബിജെപി നല്‍കിയത്. ഇതിനായി സമിതിയെ നിയോഗിക്കും. 11 വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഗുജറാത്തിലും ഏകീകൃത നിയമനം നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ◾മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജി തെരഞ്ഞെടുപ്പ് ഫണ്ടില്‍ വന്‍ ക്രമക്കേടു നടത്തിയെന്ന് വിജിലന്‍സ് തെരഞ്ഞെടുപ്പ് കമ്മീഷനു റിപ്പോര്‍ട്ട് നല്‍കി. സ്വത്തു കേസില്‍ 47 […]

Posted inബിസിനസ്സ്

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരികള്‍ എക്കാലത്തെയും ഉയരത്തില്‍

കൊച്ചി കപ്പല്‍ശാലയുടെ (കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്) ഓഹരികള്‍ കഴിഞ്ഞവാരം വ്യാപാരത്തിനിടെ എക്കാലത്തെയും ഉയരമായ 610.75 രൂപയിലെത്തി. 5 ശതമാനം വരെ മുന്നേറ്റമാണ് കമ്പനി ഓഹരികള്‍ വ്യാഴാഴ്ച നടത്തിയത്. കഴിഞ്ഞ ബുധന്‍, വ്യാഴം സെഷനുകളിലായി മാത്രം ഓഹരിവില 12 ശതമാനം വരെ മുന്നേറി. വെള്ളിയാഴ്ച ഓഹരിയുള്ളത് 2.42 ശതമാനം നേട്ടവുമായി 604.45ലാണ്. ഇത് റെക്കാഡ് ക്‌ളോസിംഗ് പോയിന്റാണ്. 2017 ആഗസ്റ്റ് 11നാണ് കമ്പനി ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തത്. അന്ന് വില 432 രൂപയായിരുന്നു. 2017 നവംബര്‍ 24ലെ 598.60 രൂപയായിരുന്നു […]

Posted inടെക്നോളജി

ട്വിറ്ററില്‍ ഇനി മുതല്‍ ദൈര്‍ഘ്യമേറിയ കുറിപ്പുകള്‍ പങ്കുവെക്കാം

ട്വിറ്ററില്‍ പുതിയൊരു മാറ്റം പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക് രംഗത്തെത്തി. ചെറു കുറിപ്പുകള്‍ക്ക് പകരം ഇനി മുതല്‍ ട്വിറ്ററില്‍ ദൈര്‍ഘ്യമേറിയ കുറിപ്പുകള്‍ പങ്കുവെക്കാന്‍ സാധിക്കും. ‘നോട്ട്പാഡ് സ്‌ക്രീന്‍ ഷോട്ടുകള്‍ ചേര്‍ക്കുന്ന അസംബന്ധം അവസാനിപ്പിച്ച് ട്വീറ്റുകളിലേക്ക് ദീര്‍ഘമായ ടെക്സ്റ്റ് അറ്റാച്ചുചെയ്യാനുള്ള സംവിധാനം ട്വിറ്റര്‍ ഉടന്‍ ലഭ്യമാക്കും’ -മസ്‌ക് ട്വീറ്റ് ചെയ്തു. നിലവില്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്യാനാവുക പരമാവധി 280 അക്ഷരങ്ങള്‍ ആണ്. ഇതിന്റെ പരിധി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തേയും ഉപയോക്താക്കളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എല്ലാതരത്തിലുമുള്ള ഉള്ളടക്കങ്ങള്‍ക്കും പോസ്റ്റ് ചെയ്യുന്നവര്‍ക്ക് […]

Posted inവിനോദം

‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ട്രെയിലര്‍

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രം ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. ആന്‍ ശീതള്‍, ഗ്രേസ് ആന്റണിയുമാണ് നായികമാര്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനൊപ്പം തന്നെ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന മുഴുനീള എന്റര്‍ടെയ്നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍, രസ്‌ന പവിത്രന്‍, സരസ ബാലുശ്ശേരി, രഞ്ജിത്ത് […]

Posted inവിനോദം

വിവാഹ ആവാഹനത്തിലെ പുതിയ ഗാനം ‘അകലേ അകലേ’

നിരഞ്ജ് മണിയന്‍ പിള്ളയെ നായകനാക്കി സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന വിവാഹ ആവാഹനം എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘അകലേ അകലേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സാം മാത്യു ആണ്. രാഹുല്‍ ആര്‍ ഗോവിന്ദ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മത്തായി സുനില്‍ ആണ്. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതെന്ന് അണിയറക്കാര്‍ പറയുന്ന ചിത്രത്തില്‍ നായികയാവുന്നത് പുതുമുഖ താരം നിതാരയാണ്. അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, […]

Posted inഓട്ടോമോട്ടീവ്

റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650

https://www.youtube.com/watch?v=O_tdRcUtLEU റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ കരുത്തുറ്റ ബൈക്ക് സൂപ്പര്‍ മെറ്റിയര്‍ 650 അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. അരങ്ങേറ്റ തീയതിയും ബൈക്കിന്റെ ചില ഭാഗങ്ങളും വെളിപ്പെടുത്തുന്ന ടീസറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 650 രാജ്യത്തെ ബ്രാന്‍ഡില്‍ നിന്നുള്ള മൂന്നാമത്തെ 650 സിസി മോഡലായിരിക്കും. 2022 ഡിസംബറിലോ 2023 ജനുവരിയിലോ ഇത് വിപണിയില്‍ അവതരിപ്പിച്ചേക്കും. എഞ്ചിനെ സംബന്ധിച്ചിടത്തോളം, പുതിയ റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650 അതിന്റെ പവര്‍ട്രെയിന്‍ ആര്‍ഇ 650സിസി ഇരട്ടകളുമായി പങ്കിടും. ക്രൂയിസര്‍ ബൈക്കില്‍ 648 […]

Posted inപുസ്തകങ്ങൾ

‘ഞാന്‍ എന്ന ജസ്റ്റിസ്’

നമ്മുടെ നിയമസംവിധാനങ്ങള്‍ക്ക് യാന്ത്രികമായൊരു മുഖമല്ല ഉള്ളതെന്ന്, മനുഷ്യാവകാശ പക്ഷത്ത് ഉറച്ചു നിന്നുകൊണ്ടുള്ള തന്റെ വിധിന്യായങ്ങളിലൂടെ ആവര്‍ത്തിച്ച് ഉറപ്പിച്ച സ്വരമാണ് ജസ്റ്റിസ് ചന്ദ്രുവിന്റേത്. മദ്രാസ് ഹൈക്കോടതി ജസ്റ്റിസായിരുന്ന അദ്ദേഹത്തിന്റെ കോടതിയനുഭവങ്ങളും ജീവിതവും ഏറെ പ്രസക്തമാകുന്നത് അതിനാലാണ്. രാഷ്ട്രീയപ്രവര്‍ത്തകനായി, അഭിഭാഷകനായി ഒടുവില്‍ ഹൈക്കോടതി ജഡ്ജിയായി നീണ്ട സംഭവബഹുലമായ ചന്ദ്രുവിന്റെ അനുഭവങ്ങള്‍ നമ്മുടെ സമൂഹത്തിനു നേരെയും നീതിന്യായവ്യവസ്ഥയ്ക്ക് നേരെയും തുറന്നുപിടിച്ച ഒരു കണ്ണാടിയാണ്. ഒരു ആത്മകഥയ്ക്ക് വ്യക്തിയുടെ ജീവിതത്തെ അതിവര്‍ത്തിക്കുന്ന ഏറെ മാനങ്ങള്‍ കൈവരിക്കാനാവുമെന്ന് ഈ പുസ്തകം നമ്മോടു പറയുന്നു. ‘ഞാന്‍ […]

Posted inആരോഗ്യം

പൊടിയില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാന്‍

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഡയോക്‌സൈഡ്, പരുക്കന്‍ പൊടിപടലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അപകടകരമായ വാതകങ്ങള്‍ അടങ്ങിയ മോശം വായുവിന്റെ ഗുണനിലവാരം കാരണം കണ്ണുകള്‍ക്ക് ചുവപ്പ്, വെള്ളം, വ്യത്യസ്ത നേത്ര അലര്‍ജികള്‍ എന്നിവയുള്ള കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കണ്ണിന്റെ വീക്കം,ചുവന്ന കണ്ണുകള്‍, കണ്ണുകളില്‍ ചൊറിച്ചില്‍, നിലവില്‍ പലരിലും കണ്ടുവരുന്ന വായു മലിനീകരണം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. കുട്ടികളും മുതിര്‍ന്നവരും കണ്ണില്‍ സൂക്ഷ്മകണികകള്‍ പ്രവേശിച്ചാലും കണ്ണ് തിരുമ്മുന്നത് ഒഴിവാക്കുകയും വെള്ളം ഉപയോഗിച്ച് കണ്ണുകള്‍ നന്നായി കഴുകുകയും വേണം. പുറത്ത് […]

Posted inGeneral

ഗോകുലിന് പിന്നാലെ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവും സിനിമയിലേക്ക്

ഗോകുലിന് പിന്നാലെ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവും സിനിമയിലേക്ക് സുരേഷ് ഗോപിയുടെ കുടുംബത്തിൽ നിന്ന് വീണ്ടും മലയാള സിനിമയിലേക്ക് ഒരാൾ കൂടി. സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷാണ് താരകുടുംബത്തിൽ നിന്ന് മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തുന്ന പുതിയ അംഗം. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ ചിത്രത്തിലൂടെ തന്നെയാണ് ഇളയ മകന്റെ കടന്നുവരവ്. സുരേഷ് ഗോപി ഈ ചിത്രത്തിൽ ഒരു വക്കീൽ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയും മകൻ ഗോകുലും ഒന്നിച്ച് അഭിനയിച്ച […]