തിരുവനന്തപുരം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ . ഗ്രീഷ്മ. ജി. ഗിരീഷിനെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥയായ സിന്ധുവിന്റെ മകളാണ് ഗ്രീഷ്മ. ഉച്ചയ്ക്ക് 1.30 ഓടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ
