കാലം ദേശങ്ങളുടെ പേരും ദേശങ്ങള്‍വരെയും എഴുതിമായ്ക്കാറുണ്ട്. മുന്‍പ് ചിറമണ്ണൂര്‍ എന്നു പേരായ ദേശം ഇന്ന് ഷൊര്‍ണൂരായി. പല ദേശങ്ങളും പഴയ പേരുകള്‍ ചികഞ്ഞെടുത്തപ്പോള്‍ ഷൊര്‍ണൂരിന് പഴയ പേരിലേക്കു മടങ്ങാനായില്ല. ഈ പേരുമാറ്റത്തിന്റെ പഴയകാല വഴികളിലൂടെ ഷൊര്‍ണൂരിന്റെ ദേശസംസ്കൃതി തേടിയുള്ള ഒരു കവിയുടെ ഗവേഷണസഞ്ചാരമാണിത്. അപരിചിതകാലത്തില്നിന്ന് വര്‍ത്തമാനകാലത്തേക്കു മെല്ലെ ചൂളം വിളിച്ചെത്തുന്ന ഈ ചരിത്രത്തീവണ്ടിയില്‍ കയറി നമുക്കും യാത്ര ചെയ്യാം. ‘ചിറമണ്ണൂര്‍ ടു ഷൊര്‍ണൂര്‍’. വി.എം ഗിരിജ. മനോരമ ബുക്സ്. വില 490 രൂപ.
ചിറമണ്ണൂര്‍ ടു ഷൊര്‍ണൂര്‍
