കന്നട യുവനടി രന്യ റാവുവിന്റെ അറസ്റ്റിന് പിന്നാലെ മകളുമായി മാസങ്ങളായി ബന്ധമില്ലെന്ന പ്രതികരണവുമായി കർണാടക ഡിജിപി കെ രാമചന്ദ്ര റാവു. കേസിൽ നിന്ന് സ്വയം അകലം പാലിക്കുന്നുവെന്നാണ് മാധ്യമങ്ങളോട് കർണാടക ഡിജിപി കെ രാമചന്ദ്ര റാവു പ്രതികരിച്ചത്. മകളുടെയോ അവരുടെ ഭർത്താവിന്റെയോ ബിസിനസുമായി ഒരു ബന്ധവുമില്ലെന്നും കർണാടക ഡിജിപി വിശദമാക്കി. നിലവിലെ സംഭവം വലിയ അപമാനവും ഞെട്ടലും നിരാശയും ഉണ്ടാക്കുന്ന ഒന്നാണെന്നും അദ്ദേഹം വിശദമാക്കി. നേരത്തെ തന്നെ യുവനടിയുടെ വിദേശ യാത്രകൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും ഡിആർഐ സംശയിച്ചിരുന്നു. അതിനാൽ തന്നെ സർവ്വ സന്നാഹങ്ങളോടെയാണ് ഡിആർഐ സംഘം യുവനടിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.
കന്നട യുവനടി രന്യ റാവുവിന്റെ അറസ്റ്റിന് പിന്നാലെ മകളുമായി മാസങ്ങളായി ബന്ധമില്ലെന്ന പ്രതികരണവുമായി കർണാടക ഡിജിപി കെ രാമചന്ദ്ര റാവു
