Posted inലേറ്റസ്റ്റ്, അറിയാക്കഥകൾ

നേപ്പാൾ…..!!!!

  ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് നേപ്പാൾ. ഔദ്യോഗിക നാമം: കമ്മ്യൂണിസ്റ്റ്‌ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാൾ….!!!   2008 മേയ് 28 നാണ് നേപ്പാൾ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലായി കരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന രാജ്യമാണ് നേപ്പാൾ. തൊണ്ണൂറു ശതമാനത്തോളം ജനങ്ങൾ ഹിന്ദുമതവിശ്വാസികളാണ്. എവറസ്റ്റ് കൊടുമുടി ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണം ഇവിടെയുണ്ട്. ടൂറിസം മേഖലയിലും, മനോഹരമായ ക്ഷേത്രങ്ങളാലും ഈ രാജ്യം പ്രശസ്തമാണ്.   ഇവിടത്തെ ഏറ്റവും വലിയ നഗരമായ കാഠ്മണ്ഡു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തിരുവനന്തപുരം ബാലരാമപുരത്ത് അമ്മാവൻ കൊലപ്പെടുത്തിയ  ദേവേന്ദുവിൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു

തിരുവനന്തപുരം ബാലരാമപുരത്ത് അമ്മാവൻ കൊലപ്പെടുത്തിയ  ദേവേന്ദുവിൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞതാണെന്ന് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. മുങ്ങി മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ കുട്ടിയുടെ ശരീരത്തിൽ മറ്റ് മുറിവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ന് രാവിലെയാണ് വീട്ടിൽ നിന്നും കാണാതായ കുഞ്ഞിനെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ കൊലപാതകത്തിൽ അന്വേഷണം അമ്മാവനിലേക്കും അമ്മയിലേക്കും കേന്ദ്രീകരിച്ചാണെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവൻ ഹരികുമാര്‍ പൊലീസിന് മൊഴി നൽകി. കസ്റ്റഡിയിലുള്ള ഹരികുമാറിന്‍റെ കുറ്റസമ്മത മൊഴി […]

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് പുറത്ത് മാലിന്യം തള്ളി എംപി

നഗരമാലിന്യത്തിന്റെ പേരില്‍ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് പുറത്ത് മാലിന്യം തള്ളി സ്വാതി മാവിവാള്‍ എംപി. ഡല്‍ഹി വികാസ്പുരിയിലെ മാലിന്യം തള്ളുന്ന സ്ഥലം സന്ദര്‍ശിച്ച സ്വാതി, നഗരത്തിലെ ശുചിത്വത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും പേരില്‍ കെജ്രിവാളിനെ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് അവര്‍ മാലിന്യം അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ തള്ളി പ്രതിഷേധിച്ചത്. എഎപിയുടെ രാജ്യസഭാ എംപിയാണ് സ്വാതിമാലിവാള്‍. എന്നാല്‍ കെജ്‌രിവാളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ഏറെനാളായി പാര്‍ട്ടിയുമായി അകല്‍ച്ചയിലാണെന്നാണ് റിപ്പോർട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കുംഭമേളയിലെ അപകടത്തിൽ മരിച്ച കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സിദ്ധരാമയ്യ

പ്രയാഗരാജിലെ മഹാകുംഭമേളയിലെ അപകടത്തിൽപ്പെട്ട് മരിച്ച കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ  ധനസഹായം പ്രഖ്യാപിച്ചു. മരിച്ച നാല്‌ പേരുടെ വീട്ടുകാർക്ക് എത്രയും വേഗം സഹായം ഉറപ്പാക്കുമെന്നും സംസ്ഥാനത്ത് നിന്നും കാണാതായ മറ്റ് 8  പേരുടെ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. മഹാകുംഭമേളയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർക്കാണ് ജീവൻ നഷ്ടമായത്. ബാരിക്കേഡ് മറികടക്കാൻ വലിയ ആൾക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രയാ​ഗ് രാജിൽ മൗനി അമാവാസിയിൽ ഭക്തർക്ക് മേൽ പുഷ്പവൃഷ്ടി

ഉത്തർപ്രദേശ് സർക്കാറിന്റെ നേതൃത്വത്തിൽ മൗനി അമാവാസിയുടെ മഹാകുംഭത്തിലെ രണ്ടാം അമൃത് സ്നാന സമയത്ത് ഭക്തർക്ക് മേൽ ഹെലികോപ്ടറിൽ പുഷ്പവൃഷ്ടി നടത്തി. ഹോർട്ടികൾച്ചർ വകുപ്പ് 25 ക്വിൻ്റൽ റോസാദളങ്ങളാണ് പരിപാടിക്കായി ഒരുക്കിയത്. അമൃത് സ്‌നാൻ ഉത്സവത്തിൽ എല്ലാ ഘാട്ടുകളിലും അഖാറകളിലും ഹെലികോപ്റ്ററുകളിൽ നിന്ന് പുഷ്പങ്ങൾ വർഷിച്ചു. മഹാ കുംഭമേളയിൽ ഇതുവരെ 10 കോടിയിലധികം ആളുകൾ പുണ്യസ്നാനം നടത്തിയെന്നാണ് കണക്കുകൾ.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

ഓർത്തോഡോക്സ് യാക്കോബായ തർക്കവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ ഹർജികളിൽ വീണ്ടും വാദം കേൾക്കാൻ ഹൈകോടതിക്ക് സുപ്രീം കോടതിയുടെ നിർദേശം. ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. ജില്ലാ കളക്ടര്‍മാര്‍ പള്ളി ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവാണ് റദ്ദാക്കിയത്. ഹർജികൾ ഹൈക്കോടതിയുടെ പരിഗണനക്ക് വിട്ടു. എല്ലാ വിഷയങ്ങളും പരിഗണിച്ച് ഹർജികളിൽ വീണ്ടും വാദം കേൾക്കാനാണ് സുപ്രീം കോടതിയുടെ നിർദേശം.ഉത്തരവ് നടപ്പാക്കാനുള്ള പ്രയോഗിക വഴികൾ ഹൈക്കോടതി കണ്ടെത്തണം. ആവശ്യമായ ഉത്തരവ് ഹൈക്കോടതിക്ക് പുറപ്പെടുവിക്കാമെന്നും […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 30, വ്യാഴം

◾https://dailynewslive.in/ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രസങ്കല്പത്തിനു ഘടകവിരുദ്ധമായ ഒന്നായിരുന്നു മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഇന്ത്യയെന്ന കുറിപ്പുമായി ഗാന്ധിയുടെ 77-ാമത് രക്തസാക്ഷി ദിനത്തില്‍ പിണറായി വിജയന്‍. മതാടിസ്ഥാനത്തിലുള്ള ദേശീയത മുന്നോട്ടു വെച്ച സങ്കുചിത മതവര്‍ഗ്ഗീയവാദികള്‍ക്കു മുന്നില്‍ ഗാന്ധിജി പ്രതിബന്ധം സൃഷ്ടിച്ചുവെന്നും, ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്കൊപ്പം ന്യൂനപക്ഷ വര്‍ഗ്ഗീയതയും രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് പോറലേല്‍പ്പിക്കുന്ന കാലം കൂടിയാണിതെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട് . ◾https://dailynewslive.in/ അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച് യാത്രാ വിമാനം തകര്‍ന്ന് നദിയില്‍ വീണുണ്ടായ അപകടത്തില്‍ അറുപതിലധികം ആളുകള്‍ മരിച്ചതായി […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഇന്ത്യ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രസങ്കല്പത്തിനു ഘടകവിരുദ്ധമായ ഒന്നായിരുന്നുവെന്ന കുറിപ്പുമായി ഗാന്ധിയുടെ 77-ാമത് രക്തസാക്ഷി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. മതാടിസ്ഥാനത്തിലുള്ള ദേശീയത മുന്നോട്ടു വെച്ച സങ്കുചിത മതവർഗ്ഗീയവാദികൾക്കു മുന്നിൽ ഗാന്ധിജി പ്രതിബന്ധം സൃഷ്ടിച്ചുവെന്നും, ഭൂരിപക്ഷ വർഗ്ഗീയതയ്ക്കൊപ്പം ന്യൂനപക്ഷ വർഗ്ഗീയതയും രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് പോറലേൽപ്പിക്കുന്ന കാലം കൂടിയാണിതെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട് .       മദ്യഷാപ്പുകൾ പൂട്ടി സ്കൂളുകൾ തുറക്കും എന്നാണ് എൽഡിഎഫ് അധികാരത്തിലെത്തും മുൻപ് പറഞ്ഞതെന്ന് കെസി വേണുഗോപാൽ. എന്നാൽ ഷാപ്പുകളുടെ […]

Posted inബിസിനസ്സ്

സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോഡില്‍

സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോഡില്‍. ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,610 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണം 120 രൂപ ഉയര്‍ന്ന് 60,880 രൂപയിലെത്തി. കഴിഞ്ഞ ദിവസം കുറിച്ച 60,760 രൂപയെന്ന റെക്കോഡാണ് ഇന്ന് തിരുത്തിയത്. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6,285 രൂപയിലെത്തി. വെള്ളി ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 100 രൂപയായി. യു.എസ് ഫെഡ് നിരക്കുകള്‍ അതേപടി […]

Posted inടെക്നോളജി

ഫെബ്രുവരി ഒന്നുമുതല്‍ ഇടപാടുകള്‍ റദ്ദാക്കുമെന്ന് യുപിഐ

യുപിഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ സ്പെഷ്യല്‍ ക്യാരക്ടറുകള്‍ പാടില്ലെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പുതിയ ചട്ടം അനുസരിച്ച് യുപിഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ സ്പെഷ്യല്‍ ക്യാരക്ടറുകള്‍ ഉണ്ടെങ്കില്‍ ഫെബ്രുവരി ഒന്നുമുതല്‍ ഇത്തരം ഐഡികളില്‍ നിന്നുള്ള ഇടപാടുകള്‍ റദ്ദാക്കുമെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ഇത്തരം ഇടപാടുകള്‍ കേന്ദ്ര സംവിധാനം സ്വമേധയാ തള്ളുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നതെന്നും നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികള്‍ സൃഷ്ടിക്കുന്ന പ്രക്രിയയെ നിലവാരമുള്ളതാക്കുന്നതിന്റെ […]