സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോഡില്‍. ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,610 രൂപയിലെത്തി. ഒരു പവന് സ്വര്‍ണം 120 രൂപ ഉയര്‍ന്ന് 60,880 രൂപയിലെത്തി. കഴിഞ്ഞ ദിവസം കുറിച്ച 60,760 രൂപയെന്ന റെക്കോഡാണ് ഇന്ന് തിരുത്തിയത്. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6,285 രൂപയിലെത്തി. വെള്ളി ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 100 രൂപയായി. യു.എസ് ഫെഡ് നിരക്കുകള്‍ അതേപടി നിലനിറുത്താനുള്ള തീരുമാനത്തിനിടയിലും ആഗോള വിപണിയില്‍ സ്വര്‍ണ വില വര്‍ധിച്ചതാണ് കേരളത്തിലും പ്രതിഫലിച്ചതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞയാഴ്ചയാണ് പവന് വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. ജനുവരിയില്‍ മാത്രം പവന് വര്‍ധിച്ചത് 3,680 രൂപയാണ്.
സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോഡില്‍
