’96 ഡെബിറ്റ് കാര്‍ഡ് ഓഫറുകള്‍’ ക്യാംപെയിന് അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്. ബാങ്കിന്റെ 96-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ക്യാംപെയിന്. ഇതിന്റെ ഭാഗമായി ആമസോണ്‍, സൊമാറ്റോ, മേക്ക് മൈ ട്രിപ്, ക്രോമ, ലുലു, ഈസിഡിന്നര്‍, ബുക്ക് മൈ ഷോ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ ഉണ്ടാകും. ഓഫറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള ശാഖയിലും ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്. ഉപഭോക്താക്കള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നതായി […]
കുംഭമേള വൈറല്‍ ഗേള്‍ ഇനി ബിഗ് സ്ക്രീനില്‍
മഹാ കുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മൊണാലിസ എന്ന മോനി ബോന്‍സ്ലെ ഇനി ബിഗ് സ്ക്രീനിലേക്ക്. ബോളിവുഡ് സംവിധായകന് സനോജ് മിശ്രയുടെ സിനിമയിലൂടെയാണ് മോനി അഭിനയരംഗത്തേക്ക് കടക്കുന്നത്. ‘ഡയറി ഓഫ് മണിപ്പൂര്‍’ എന്ന സിനിമയിലൂടെയാകും മൊണാലിസ എത്തുക. ഈ സിനിമയുമായി ബന്ധപ്പെട്ടപ്പെട്ട് മൊണാലിസയുമായി സംവിധായകന് സംസാരിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൊണാലിസയുടെ വീട്ടിലെത്തിയാണ് ചിത്രവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചത് എന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. […]
‘ഗെറ്റ് സെറ്റ് ബേബി’ ഫെബ്രുവരി 21ന്
മാര്‍ക്കോ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന് നായകനാകുന്ന പുതിയ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ‘ഗെറ്റ് സെറ്റ് ബേബി’യാണ് ചിത്രം. പടം ഫെബ്രുവരി 21ന് തിയറ്ററുകളില്‍ എത്തും. പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഡോക്ടര്‍ വേഷത്തില്‍ ഉണ്ണി മുകുന്ദന് എത്തുന്ന ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ആശിര്‍വാദ് സിനിമാസ് ആണ്. നിഖില വിമല്‍ ആണ് ‘ഗെറ്റ് സെറ്റ് ബേബി’യിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്കന്ദ സിനിമാസും കിംഗ്സ്മെന്‍ […]
മൂന്ന് വേരിയന്റുകളില്‍ സുസുക്കി ആക്സസ് 125
2025 സുസുക്കി ആക്സസ് 125 മൂന്ന് വേരിയന്റുകളില്‍ അവതരിപ്പിച്ചു . സ്റ്റാന്‍ഡേര്‍ഡ് എഡിഷന്, സ്പെഷ്യല്‍ എഡിഷന്, റൈഡ് കണക്ട് എഡിഷന് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഈ സ്കൂട്ടര്‍ വരുന്നു. കളര്‍ ഓപ്ഷനുകളെക്കുറിച്ച് പറയുകയാണെങ്കില്‍, ഈ സ്കൂട്ടര്‍ അഞ്ച് പുതിയ കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്. ഇതില്‍ മെറ്റാലിക് മാറ്റ് സ്റ്റെല്ലാര്‍ ബ്ലൂ, പേള്‍ ഗ്രേസ് വൈറ്റ്, മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പര്‍ 1, സോളിഡ് ഐസ് ഗ്രീന്‍, പേള്‍ ഷൈനി സീഡ് എന്നിവ ഉള്‍പ്പെടുന്നു. പുതിയ സുസുക്കി ആക്സസ് […]
സൈക്കോട്ടിക് ദൈവം! … സൈക്യാട്രിക് മനുഷ്യന്!
ദൈവനാമങ്ങള്‍ ഏകപക്ഷീയമായി ആളി, മതത്തെയും പുരാണങ്ങളെയും പുണ്യപുസ്തകങ്ങളെയും തത്ത്വശാസ്ത്രങ്ങളെയും ഒക്കെ വിദഗ്ധമായി അപഹരിച്ച്, ദൈവങ്ങളായി സ്വയം അവരോധിച്ച്… സഹമനുഷ്യരുടെമേല് സമ്പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ച സമകാലങ്ങളിലെ രാഷ്ട്രീയ-സാമൂഹിക ആള്‍ദൈവങ്ങളെ ക്കുറിച്ചാണ് നോവെല്ലയെങ്കില്‍, ദൈവവും മനുഷ്യനും പാപവും പുണ്യവും സത്യവും കള്ളവും മുതലായ മനുഷ്യസങ്കല്പങ്ങ ളിലേക്കുള്ള ഒറ്റതിരിച്ചല്ലാതെയുള്ള ഒരു ചികഞ്ഞുനോട്ടമാണ് കഥകളില്‍ ബ്ലാക് ഹ്യൂമറിന്റെയും ആക്ഷേപഹാസ്യ ത്തിന്റെയും ഇഴകളാല്‍ തുന്നിയിട്ടുള്ള ഈ രചനകളിലാകെ കാതലായ മുന്ന് പ്രതിപാദ്യ ങ്ങളാണ്. ‘ദൈവ’വും… ‘സ്വര്‍ഗ്ഗ’വും… അതുകൊണ്ടുതന്നെ. ഇതു രണ്ടും ചരിത്രാതീതകാലംതൊട്ട് മനസ്സില്‍ ചുമന്ന് […]
പ്രമേഹരോഗികള്‍ക്ക് പാവയ്ക്ക ചായ
പാവയ്ക്ക കൊണ്ടും ചായ ഉണ്ടാക്കാം. ഗോഹ്യാ ചായ എന്നും അറിയപ്പെടുന്ന പാവയ്ക്ക ചായയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പാവയ്ക്ക ചായ പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രമേഹം ക്രമീകരിക്കുന്നതിനും സഹായിക്കുന്നു. പാവയ്ക്കയുടെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ രക്തത്തിലെ ചീത്ത കോളസ്ട്രോളിന്റെ അളവു കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പാവയ്ക്ക ചായ കരളിലെ വിഷാംശം ഇല്ലാതാക്കാനും കുടലുകളെ ശുദ്ധീകരിക്കാനും സഹായിക്കും. ഇത് ദഹന പ്രശ്നങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. പാവയ്ക്കയില്‍ വിറ്റാമിന്‍ സിയുടെ സാന്നിധ്യം അണുബാധകളെ ചെറുക്കാനും […]
പിണറായി പഞ്ചായത്തില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്ളെക്സ് നീക്കാന്‍ ചെന്ന ഉദ്യോഗസ്ഥരെ സി.പി.എം.നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായുള്ള ആരോപണം അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
പിണറായി പഞ്ചായത്തില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്ളെക്സ് നീക്കാന്‍ ചെന്ന ഉദ്യോഗസ്ഥരെ സി.പി.എം.നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായുള്ള ആരോപണം അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. എസ്.പി. റാങ്കില്‍ കുറയാതെയുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തി സംഭവത്തിന്റെ നിജസ്ഥിതി അറിയിക്കണമെന്നാണ് സംസ്ഥാനപോലീസ് മേധാവിയോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.നടന്ന സംഭവങ്ങള്‍ വിശദീകരിച്ച് അമിക്കസ്ക്യൂറി ഹൈക്കോടതിയ്ക്ക് ഒരു റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ആ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പിണറായി പഞ്ചായത്തില്‍ നടന്നതെന്തെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അമേരിക്കയിലെ വാഷിങ്ടണ്‍ റീഗന് നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
അമേരിക്കയിലെ വാഷിങ്ടണ്‍ റീഗന് നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അപകടത്തില്‍ ആരെങ്കിലും രക്ഷപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 27 പേരുടെ മൃതദേഹം വിമാനത്തില്‍ നിന്നും ഒരാളുടേത് ഹെലികോപ്റ്ററില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ബലാത്സംഗക്കേസിൽ കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് അറസ്റ്റിൽ
ബലാത്സംഗക്കേസിൽ കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ സീതാപൂരിൽ വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് അറസ്റ്റിലായത്. 45കാരി നൽകിയ പരാതിയിൽ രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കോൺഗ്രസ് എംപിയുടെ അറസ്റ്റ് . വിവാഹം കഴിക്കാമെന്നും രാഷ്ട്രീയ ജീവിതം കെട്ടിപ്പടുക്കാമെന്നും വാഗ്ദാനം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ
ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ. കെജ്രിവാൾ തന്റെ നിർദ്ദേശങ്ങൾ മറന്നെന്നും പണത്തിന് പിന്നാലെ പോയെന്നും അണ്ണാ ഹസാരെ വിമർശിച്ചു. കെജ്രിവാളിനെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കവെയായിരുന്നു അണ്ണാ ഹസാരെയുടെ വിമർശനം. തുടക്കത്തിൽ ഒരു സന്നദ്ധപ്രവർത്തകനായി കെജ്രിവാൾ തന്നോടൊപ്പമുണ്ടായിരുന്നുവെന്ന് അണ്ണാ ഹസാരെ പറഞ്ഞു.കെജ്രിവാൾ പണത്തിന് പിന്നാലെ ഓടി വഴുതി വീഴുകയായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം കേജ്രിവാളിന് ഇപ്പോൾ എന്ത് നിർദ്ദേശം നൽകും എന്ന ചോദ്യത്തിന് ആദ്യ ദിവസങ്ങളിൽ താൻ അദ്ദേഹത്തിന് നൽകിയ പാഠങ്ങൾ […]
