പിണറായി പഞ്ചായത്തില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്ളെക്സ് നീക്കാന്‍ ചെന്ന ഉദ്യോഗസ്ഥരെ സി.പി.എം.നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായുള്ള ആരോപണം അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. എസ്.പി. റാങ്കില്‍ കുറയാതെയുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തി സംഭവത്തിന്റെ നിജസ്ഥിതി അറിയിക്കണമെന്നാണ് സംസ്ഥാനപോലീസ് മേധാവിയോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.നടന്ന സംഭവങ്ങള്‍ വിശദീകരിച്ച് അമിക്കസ്ക്യൂറി ഹൈക്കോടതിയ്ക്ക് ഒരു റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ആ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പിണറായി പഞ്ചായത്തില്‍ നടന്നതെന്തെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പിണറായി പഞ്ചായത്തില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്ളെക്സ് നീക്കാന്‍ ചെന്ന ഉദ്യോഗസ്ഥരെ സി.പി.എം.നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായുള്ള ആരോപണം അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
