മലയാള സിനിമയില്‍ തന്നെ ഒട്ടേറെ പുതുമകളുമായി എത്തിയ സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ് ചിത്രം ‘പ്രാവിന്‍കൂട് ഷാപ്പ്’ ചിത്രത്തിലെ ത്രില്ലടിപ്പിക്കുന്ന ചേസിംഗ് സീന്‍ സ്‌നീക് പീക് പുറത്തുവിട്ടു. ഒരു ഷാപ്പില്‍ നടന്ന മരണവും ആ മരണത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും കേസന്വേഷണവുമൊക്കെയായി ഓരോ നിമിഷവും സസ്‌പെന്‍സും കൗതുകവും നിറച്ചുകൊണ്ട് മുന്നേറുന്ന ചിത്രത്തില്‍ നിര്‍ണ്ണായക നിമിഷങ്ങളിലാണ് ചേസിംഗ് സീന്‍ വരുന്നത്. ഷാപ്പുടമ ബാബുവായി ശിവജിത്തും ഷാപ്പിലെ ജീവനക്കാരനായ കണ്ണന്‍ എന്ന കഥാപാത്രമായി സൗബിനും കണ്ണന്റെ ഭാര്യ മെറിന്‍ഡയായി ചാന്ദ്‌നിയും […]
രവി മോഹന്‍ നായകനായ ‘കരാട്ടെ ബാബു’ ടീസര്‍
രവി മോഹന്‍ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘കരാട്ടെ ബാബു’വെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഗണേഷ് ബാബുവാണ് സംവിധാനം. ശക്തി വാസുദേവന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ കെ എസ് രവി കുമാര്‍, വിടിവി ഗണേഷ്‌സ സുബ്രഹ്മണ്യം ശിവ, കവിതാലയാ കൃഷ്ണന്‍, പ്രദീപ് ആന്റണി, രാജ റാണി പാണ്ഡ്യന്‍, സന്ദീപ് രാജ്, സിന്ധുപ്രിയ, അജിത്ത് ഘോഷഅ, അരവിന്ദ്, കല്‍ക്കി രാജ, ശ്രീ ധന്യ, ആനന്ദി, സാം ആന്‍ഡേഴ്‌സണ്‍ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. നടന്‍ ജയം രവി അടുത്തിടെയാണ് തന്റെ പേര് […]
മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കി ഷാഹിദ് കപൂര്‍
രണ്ടാമതൊരു മെഴ്സിഡീസ് മെയ്ബ കൂടി സ്വന്തമാക്കി ബോളിവുഡ് താരം ഷാഹിദ് കപൂര്‍. മെയ്ബ ജി എല്‍ എസ് 600 ആണ് ഷാഹിദ് കപൂര്‍ വീണ്ടും ഗാരിജിലെത്തിച്ചിരിക്കുന്നത്. വിലയിലും ആഡംബര സൗകര്യങ്ങളിലും ഫീച്ചറുകളിലും അതിവിശിഷ്ടം എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന മെയ്ബ ജി എല്‍ എസ് 600 നൈറ്റ് സീരീസിനു ഏകദേശം 4.4 കോടി രൂപ വില വരും. ഇന്ത്യയിലെ ആദ്യത്തെ മെയ്ബ ജി എല്‍ എസ് നൈറ്റ് സീരീസ് എഡിഷന്‍ ആണ് ഇതെന്ന സവിശേഷതയുമുണ്ട്. ഡ്യൂവല്‍ ടോണ്‍ നിറമാണ് […]
കിളിനോച്ചിയിലെ ശലഭങ്ങള്‍
മുറിവേറ്റ മനസ്സുകളെ ആശ്വസിപ്പിക്കാന്‍പോന്ന ഒരു വാക്ക്, ലോകഭാഷയിലെങ്ങും ഇനിയും ഉരുവംകൊള്ളാത്ത ഒന്ന്, കണ്ടെത്താനായി ബദ്ധപ്പെടുന്ന ഒരു കഥാപാത്രമുണ്ട് ‘കിളിനോച്ചിയിലെ ശലഭങ്ങ’ളില്‍. കണ്ടെടുക്കപ്പെട്ടാല്‍ മുറിവുകള്‍ക്കുമേല്‍ അത് ലേപനമായിത്തീരുമായിരിക്കും. എഴുത്ത് സമൂഹത്തില്‍ ഒരു സാന്ത്വനചികിത്സയായി പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നു വിശ്വസിക്കുന്ന ഒരാളുടെ ഉത്കണ്ഠകളാണ് ഈ കഥാസമാഹാരം. ജയിക്കുന്നവന്റെ തൂലികയില്‍നിന്നല്ല യഥാര്‍ത്ഥ ചരിത്രം രൂപപ്പെടേണ്ടതെന്ന് ഉറപ്പിക്കുന്ന കഥകള്‍. ഷീലാ ടോമിയുടെ കഥകളുടെ സമാഹാരം. ‘കിളിനോച്ചിയിലെ ശലഭങ്ങള്‍’. മാതൃഭൂമി. വില 127 രൂപ.
ഡാര്‍ക്ക് ചോക്ലേറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്താം
ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് ഡാര്‍ക്ക് ചോക്ലേറ്റ്. അയേണ്‍, മഗ്‌നീഷ്യം, കോപ്പര്‍, സിങ്ക്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ്കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഡാര്‍ക്ക് ചോക്ലേറ്റുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും. മാനസിക സമ്മര്‍ദ്ദം, വിഷാദം തുടങ്ങിയവയെ കുറയ്ക്കാനും ഓര്‍മ്മ ശക്തി കൂട്ടാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. മഗ്‌നീഷ്യം ധാരാളം അടങ്ങിയ ഡാര്‍ക്ക് […]
മലയോര സമരയാത്രയിൽ പങ്കെടുത്ത് പി വി അൻവർ
പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര സമരയാത്രയിൽ പങ്കെടുത്ത് പി വി അൻവർ. വന്യജീവി പ്രശ്നത്തിൻ്റെ ഗൗരവം മനസ്സിലാക്കാത്ത രണ്ട് പേർ കേരളത്തിന്റെ മുഖ്യമന്ത്രിയും വനം മന്ത്രിയുമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരാൻ പോകുകയാണ് മുപ്പത്തിനായിരത്തിൽ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിലമ്പൂരിൽ പിണറായിസത്തിന്റെ അവസാന ആണി അടിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു. അനുകൂലമായി വോട്ട് ചെയ്ത ജനങ്ങളോട് ഈ അഴിമതികൾ തുറന്നു പറയാനാണ് താൻ എം എൽ എ സ്ഥാനം രാജി വെച്ചതെന്നും മലയോര […]
മഹാത്മാഗാന്ധിയുടെ 77-ാമത് രക്തസാക്ഷി ദിനത്തില്‍ കുറിപ്പുമായി പിണറായി വിജയന്‍
മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഇന്ത്യ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രസങ്കല്പത്തിനു കടകവിരുദ്ധമായ ഒന്നായിരുന്നുവെന്ന കുറിപ്പുമായി ഗാന്ധിയുടെ 77-ാമത് രക്തസാക്ഷി ദിനത്തില്‍ പിണറായി വിജയന്‍. മതാടിസ്ഥാനത്തിലുള്ള ദേശീയത മുന്നോട്ടു വെച്ച സങ്കുചിത മതവർഗ്ഗീയവാദികൾക്കു മുന്നിൽ ഗാന്ധിജി പ്രതിബന്ധം സൃഷ്ടിച്ചുവെന്നും, ഭൂരിപക്ഷ വർഗ്ഗീയതയ്ക്കൊപ്പം ന്യൂനപക്ഷ വർഗ്ഗീയതയും രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് പോറലേൽപ്പിക്കുന്ന കാലം കൂടിയാണിതെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട് . മതാധിഷ്ഠിത രാഷ്ട്രത്തിനു വേണ്ടി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ഉയർത്തുന്ന ഭീഷണിയും ഗുരുതര സ്വഭാവമുള്ളതാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ബ്രൂവറി വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.കെ ശ്രീകണ്‌ഠൻ
ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ട് പാലക്കാട് എംപി വി.കെ ശ്രീകണ്‌ഠൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു . എലപ്പുള്ളി മദ്യനിർമ്മാണ കമ്പനിക്ക് അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്നും മന്ത്രി എംബി രാജേഷും ഏരിയ സെക്രട്ടറി കൂടിയായ ഭാര്യാ സഹോദരനും കമ്പനിയുമായി ചർച്ച നടത്തിയെന്നും ഇത് സി ബി ഐ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. മുപ്പത് വർഷം പഴക്കമുള്ള മദ്യനയം മാറ്റിയത് അഴിമതിയാണെന്നും 2022ൽ ഒയാസിസിന് അനുമതി നിഷേധിച്ച ശേഷം ഒയാസിസിന് വേണ്ടി മദ്യനയം തന്നെ മാറ്റം വരുത്തി അനുമതി […]
ബ്രൂവറിയിൽ തീരുമാനമെടുത്തത് മുഖ്യമന്ത്രിയും എം.ബി രാജേഷും മാത്രം അറിഞ്ഞെന്ന് വിഡി സതീശന്‍ ആവര്‍ത്തിച്ചു
മുഖ്യമന്ത്രിയും എം.ബി രാജേഷും മാത്രം അറിഞ്ഞാണ് എലപ്പുള്ളിയിലെ ബ്രൂവറിയിൽ തീരുമാനമെടുത്തതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആവര്‍ത്തിച്ചു. താൻ പുറത്തുവിട്ട രേഖ വ്യാജമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്നും ഒയാസിസ് കമ്പനിക്കു വേണ്ടിയാണ് സർക്കാർ മദ്യനയം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. മദ്യ നയം മാറും മുൻപ് അവർ അവിടെ സ്ഥലം വാങ്ങിയെന്നും മദ്യനയം മാറും എന്ന് കമ്പനി എങ്ങിനെ അറിഞ്ഞുവെന്നും അപ്പോള്‍ ഈ കമ്പനിക്ക് വേണ്ടി ആണ് മദ്യനയം മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടു വയസുകാരിയെ വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് ബാലരാമപുരം പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടു വയസുകാരിയെ കിണറ്റിൽ കണ്ടെത്തിയത്. കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും തനിയെ കുട്ടി അവിടെ പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും ദുരൂഹതയുണ്ടെന്നും എം വിന്‍സെന്‍റ് എംഎൽഎ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഒരാളെ ചോദ്യം ചെയ്തുവരുകയാണെന്നും നെയ്യാറ്റിൻകര ഡിവൈഎസ്‍പി പറഞ്ഞു.
