പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര സമരയാത്രയിൽ പങ്കെടുത്ത് പി വി അൻവർ. വന്യജീവി പ്രശ്നത്തിൻ്റെ ഗൗരവം മനസ്സിലാക്കാത്ത രണ്ട് പേർ കേരളത്തിന്റെ മുഖ്യമന്ത്രിയും വനം മന്ത്രിയുമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരാൻ പോകുകയാണ് മുപ്പത്തിനായിരത്തിൽ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിലമ്പൂരിൽ പിണറായിസത്തിന്റെ അവസാന ആണി അടിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു. അനുകൂലമായി വോട്ട് ചെയ്ത ജനങ്ങളോട് ഈ അഴിമതികൾ തുറന്നു പറയാനാണ് താൻ എം എൽ എ സ്ഥാനം രാജി വെച്ചതെന്നും മലയോര സമര യാത്രയിൽ പങ്കെടുക്കാനുള്ള അവസരം താൻ ചോദിച്ച് വാങ്ങിയതാണെന്നും അൻവർ പറഞ്ഞു.
മലയോര സമരയാത്രയിൽ പങ്കെടുത്ത് പി വി അൻവർ
