മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഇന്ത്യ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രസങ്കല്പത്തിനു കടകവിരുദ്ധമായ ഒന്നായിരുന്നുവെന്ന കുറിപ്പുമായി ഗാന്ധിയുടെ 77-ാമത് രക്തസാക്ഷി ദിനത്തില്‍ പിണറായി വിജയന്. മതാടിസ്ഥാനത്തിലുള്ള ദേശീയത മുന്നോട്ടു വെച്ച സങ്കുചിത മതവർഗ്ഗീയവാദികൾക്കു മുന്നിൽ ഗാന്ധിജി പ്രതിബന്ധം സൃഷ്ടിച്ചുവെന്നും, ഭൂരിപക്ഷ വർഗ്ഗീയതയ്ക്കൊപ്പം ന്യൂനപക്ഷ വർഗ്ഗീയതയും രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് പോറലേൽപ്പിക്കുന്ന കാലം കൂടിയാണിതെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട് . മതാധിഷ്ഠിത രാഷ്ട്രത്തിനു വേണ്ടി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ഉയർത്തുന്ന ഭീഷണിയും ഗുരുതര സ്വഭാവമുള്ളതാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
മഹാത്മാഗാന്ധിയുടെ 77-ാമത് രക്തസാക്ഷി ദിനത്തില്‍ കുറിപ്പുമായി പിണറായി വിജയന്
