ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ട് പാലക്കാട് എംപി വി.കെ ശ്രീകണ്ഠൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു . എലപ്പുള്ളി മദ്യനിർമ്മാണ കമ്പനിക്ക് അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്നും മന്ത്രി എംബി രാജേഷും ഏരിയ സെക്രട്ടറി കൂടിയായ ഭാര്യാ സഹോദരനും കമ്പനിയുമായി ചർച്ച നടത്തിയെന്നും ഇത് സി ബി ഐ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. മുപ്പത് വർഷം പഴക്കമുള്ള മദ്യനയം മാറ്റിയത് അഴിമതിയാണെന്നും 2022ൽ ഒയാസിസിന് അനുമതി നിഷേധിച്ച ശേഷം ഒയാസിസിന് വേണ്ടി മദ്യനയം തന്നെ മാറ്റം വരുത്തി അനുമതി നൽകുകയായിരുന്നുവെന്നും എം പി ആരോപിച്ചു.
ബ്രൂവറി വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.കെ ശ്രീകണ്ഠൻ
