രവി മോഹന്‍ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘കരാട്ടെ ബാബു’വെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഗണേഷ് ബാബുവാണ് സംവിധാനം. ശക്തി വാസുദേവന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ കെ എസ് രവി കുമാര്‍, വിടിവി ഗണേഷ്സ സുബ്രഹ്മണ്യം ശിവ, കവിതാലയാ കൃഷ്ണന്, പ്രദീപ് ആന്റണി, രാജ റാണി പാണ്ഡ്യന്, സന്ദീപ് രാജ്, സിന്ധുപ്രിയ, അജിത്ത് ഘോഷഅ, അരവിന്ദ്, കല്‍ക്കി രാജ, ശ്രീ ധന്യ, ആനന്ദി, സാം ആന്ഡേഴ്സണ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. നടന് ജയം രവി അടുത്തിടെയാണ് തന്റെ പേര് രവി മോഹനെന്നാക്കിയത്. രവി മോഹന്‍ നായകനായി ഒടുവില്‍ വന്നത് കാതലിക്കാ നേരമില്ലൈയാണ്. രവി മോഹന്റെ കാതലിക്കാ നേരമില്ലൈയുടെ കളക്ഷനും പ്രതീക്ഷ നല്‍കുന്നില്ല. ആകെ നേടിയത് വെറും 9.67 കോടി മാത്രമാണ്.
രവി മോഹന്‍ നായകനായ ‘കരാട്ടെ ബാബു’ ടീസര്‍
