Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നെന്മാറ ഇരട്ടക്കൊലക്കേസില്‍ സ്പെഷ്യൽ പ്രൊസിക്യൂട്ടറെ നിയമിച്ച് നിയമനടപടികൾ വേഗത്തിലാക്കണമെന്ന് സുധാകരന്‍റെ മക്കൾ

നെന്മാറ ഇരട്ടക്കൊലക്കേസില്‍ സ്പെഷ്യൽ പ്രൊസിക്യൂട്ടറെ നിയമിച്ച് നിയമനടപടികൾ വേഗത്തിലാക്കണമെന്ന് ചെന്താമര കൊലപ്പെടുത്തിയ സുധാകരന്‍റെ മക്കൾ. നാട്ടുകാർക്കെതിരെ കേസെടുത്തത് എന്തിനെന്ന് അവര്‍ ചോദിച്ചു. എല്ലാവർക്കും ഭീഷണിയായ പ്രതിയെ നിയമനടപടിയിലൂടെ തന്നെ തൂക്കിക്കൊല്ലണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അവർ പറഞ്ഞു. അതോടൊപ്പം  മുൻ വൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോർട്ട് പറയുന്നത്. മനസ്താപമില്ലാത്തകുറ്റവാളിയാണ് പ്രതി, തൻ്റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിൻ്റെ സന്തോഷം പ്രതിക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇപി ജയരാജന്‍റെ ആത്മകഥാ വിവാദത്തിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കി

ഇ.പി ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം പൂർത്തിയാക്കി. അന്വേഷണ സംഘം ഉടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ഡിസി ബുക്ക്സ് പ്രസിദ്ധീകരണ വിഭാഗം മേധാവി എ.വി ശ്രീകുമാർ മാത്രമാണ് കേസിൽ പ്രതി. കൂടുതൽ പേരെ പ്രതിചേർക്കണ്ടതില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കരാർ ഇല്ലാതെയും, ഇ.പി ജയരാജന്‍റെ അനുമതി ഇല്ലാതെയുമാണ് ഡിസി ബുക്സ് ആത്മകഥയെക്കുറിച്ച് പ്രചരണം നടത്തിയത് എന്നാണ് പൊലീസ് കണ്ടെത്തൽ. ഡിസി ബുക്സിന്‍റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ വി ശ്രീകുമാർ ആത്മകഥാഭാഗങ്ങൾ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജനുവരി 30, വ്യാഴം

◾https://dailynewslive.in/ സംസ്ഥാനങ്ങളുടെ ധനസ്ഥിതി താരതമ്യപ്പെടുത്തി നിതി ആയോഗ് നടത്തിയ റാങ്കിങ്ങില്‍ 2022-23 ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് 18ല്‍ 15-ാം സ്ഥാനമെന്ന് റിപ്പോര്‍ട്ടുകള്‍. വരുമാനം മെച്ചപ്പെടുത്താനായെങ്കിലും ചെലവുകള്‍ ഗുണപരമല്ലെന്നും ബാധ്യതകള്‍ കൂടുതലാണെന്നുമാണ് നിതി ആയോഗിന്റെ വിലയിരുത്തല്‍. 2014-15 മുതല്‍ 16-ാം റാങ്കിലായിരുന്ന കേരളം ഒരുസ്ഥാനം മുന്നിലായെങ്കിലും സംസ്ഥാനങ്ങളെ നാലു വിഭാഗങ്ങളായി വേര്‍തിരിക്കുമ്പോള്‍ ഏറ്റവും പിന്നിലുള്ള ‘ആസ്പിരേഷണല്‍ വിഭാഗത്തിലാണ് ഇപ്പോഴുള്ളത്. ഒഡീഷ, ഛത്തീസ്ഗഢ്, ഗോവ, ഝാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍. ഒഡീഷയുടെ സ്‌കോര്‍ 67.8 ആണ്. കേരളത്തിന്റേത് […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  പാലക്കാട് ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി എംബി രാജേഷ്. വിഡി സതീശൻ അതീവ രഹസ്യമെന്ന് പറഞ്ഞ് പുറത്തുവിട്ട കാബിനറ്റ് നോട്ട് 13 ദിവസം മുൻപ് documents.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതാണ്. അതിന് ഒരു രഹസ്യസ്വഭാവവുമില്ല. കള്ളത്തരം പൊളിഞ്ഞാലെങ്കിലും പ്രതിപക്ഷ നേതാവിന് അൽപം ജാള്യതയാവാം. അപവാദം ഭയന്ന് പദ്ധതിയിൽ നിന്ന് പിന്നോട്ട് പോവില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.   മന്ത്രിസഭ പ്രാരംഭ അനുമതി നൽകിയ പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി പ്ലാന്റിനായി ഒരു […]

Posted inബിസിനസ്സ്

അറ്റാദായത്തില്‍ വര്‍ധനയുമായി വി ഗാര്‍ഡ്

മൂന്നാം പാദത്തില്‍ അറ്റാദായത്തില്‍ വര്‍ധനയുമായി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്. കമ്പനിയുടെ അറ്റാദായം 3.4 ശതമാനം ഉയര്‍ന്ന് 60.22 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 58.24 കോടി രൂപയുടെ അറ്റാദായമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. വരുമാനം 8.9 ശതമാനം ഉയര്‍ന്ന് 1,268.65 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 1165.39 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. കമ്പനിയുടെ കഴിഞ്ഞ ഒമ്പത് മാസങ്ങളിലെ അറ്റാദായം 22.7 ശതമാനം ഉയര്‍ന്ന് 222.58 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ […]

Posted inവിനോദം

അനുപമ പരമേശ്വരന്‍ ചിത്രം ‘ഡ്രാഗണ്‍’ലെ ഗാനം

അനുപമ പരമേശ്വരന്‍ നായികയായി വരാനിരിക്കുന്ന ചിത്രമാണ് ‘ഡ്രാഗണ്‍’. പ്രദീപ് രംഗനാഥനാണ് ചിത്രത്തിലെ നായകന്‍. അശ്വന്ത് മാരിമുത്താണ് ചിത്രത്തിന്റ സംഗീത സംവിധായകന്‍. ചിത്രത്തിലെ മനോഹരമായ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ലിയോണ്‍ ജെയിംസാണ് സംഗീത സംവിധാനം. ഗൗതം വാസുദേവ് മേനോനും വേഷമിട്ട ചിത്രത്തില്‍ കെ എസ് രവികുമാര്‍, മുരുഗേശന്‍ വി ജെ സിന്ധു, ഇന്ദുമതി എന്നിവരും വേഷമിടുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നികേത് ആണ്. ഫെബ്രുവരി 21നാണ് ചിത്രത്തിന്റെ റിലീസ്. അനുപമ പരമേശ്വരന്‍ നായികയായി വേഷമിട്ടതില്‍ ഒടുവില്‍ എത്തിയത് ടില്ലു സ്‌ക്വയര്‍ ആണ്. […]

Posted inവിനോദം

ഷെയ്ന്‍ നിഗം ചിത്രം ‘മദ്രസ്‌കാരന്‍’ ഒടിടി റിലീസിന്

ഷെയ്ന്‍ നിഗം നായകനായെത്തിയ തമിഴ് ചിത്രമാണ് ‘മദ്രസ്‌കാരന്‍’. നിഹാരിക കൊണ്ടിയേല ആണ് ചിത്രത്തില്‍ ഷെയ്‌ന്റെ നായികയായെത്തിയത്. ഈ മാസം10 ന് പൊങ്കല്‍ റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ ലഭിച്ചത്. വാലി മോഹന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്ററുകളില്‍ കാര്യമായ കളക്ഷന്‍ നേടാനായില്ല. ഇതോടെ പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി 7 മുതല്‍ ആഹാ തമിഴില്‍ ആണ് മദ്രസ്‌കാരന്‍ സ്ട്രീം ചെയ്ത് തുടങ്ങുക. സത്യ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ […]

Posted inഓട്ടോമോട്ടീവ്

കര്‍വ്വ് എസ്യുവി ഡാര്‍ക്ക് എഡിഷന്‍ വരുന്നൂ

ടാറ്റ മോട്ടോഴ്സ് ഇന്ത്യ കര്‍വ്വ് എസ്യുവിയുടെ ഡാര്‍ക്ക് എഡിഷന്‍ 2025-ഓടെ ഡീലര്‍ഷിപ്പുകളില്‍ എത്തും. ഈ ഡാര്‍ക്ക് എഡിഷന്‍ വേരിയന്റ് ബാഹ്യവും ഇന്റീരിയറും ഒരുപോലെ കറുപ്പ് നിറത്തിലുള്ള ഡിസൈനുകള്‍ ലഭിക്കും. കര്‍വ്വിന്റെ ടോപ്പ്-സ്‌പെക്ക് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ പതിപ്പ്. ടാറ്റ കര്‍വ്വ്-ന് ഡാര്‍ക്ക് എഡിഷനായി മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ തുടരാം. 1.5 ലിറ്റര്‍ ക്രിയോജെറ്റ് ഡീസല്‍ യൂണിറ്റ്, 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ യൂണിറ്റ്, 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റ് എന്നിവയാണ് അവ. ഡീസല്‍ എന്‍ജിന്‍ 116 […]

Posted inപുസ്തകങ്ങൾ

കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ക്കവിതകള്‍ കുട്ടികള്‍ക്ക്

കുറ്റം കൂടാതുള്ള നരന്മാര്‍ കുറയും ഭൂമിയിലെന്നുടെ താത! ലക്ഷം മാനുഷര്‍ കൂടുമ്പോളതില്‍ ലക്ഷണമുള്ളവര്‍ ഒന്നോ രണ്ടോ! പാണ്ടന്‍നായുടെ പല്ലിനു ശൗര്യം, കദളീവനം, മര്‍ക്കടാ നീയങ്ങ് മാറിക്കിടാ ശഠാ, കുറ്റവും കുറവും, നായര്‍ വിശന്നുവലഞ്ഞു വരുമ്പോള്‍, തോറ്റോടിയ പട, കാലനില്ലാത്ത കാലം… എന്നിങ്ങനെ കുട്ടികള്‍ക്ക് വായിച്ചു രസിക്കാവുന്ന 25 തുള്ളല്‍ക്കവിതകളുടെ സമാഹാരം. ഒപ്പം, കുഞ്ചന്‍ നമ്പ്യാരുടെ ലഘുജീവചരിത്രവും. ‘കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ക്കവിതകള്‍ കുട്ടികള്‍ക്ക്’. സമാഹരണം – മലയത്ത് അപ്പുണ്ണി. മാതൃഭൂമി. വില 93 രൂപ.  

Posted inആരോഗ്യം

നെല്ലിക്ക ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കും

വരണ്ട ചര്‍മ്മത്തെ അകറ്റാന്‍ ആദ്യം ചെയ്യേണ്ടത് വെള്ളം ധാരാളം കുടിക്കുക എന്നതാണ്. അതുപോലെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാനും സുന്ദരമാക്കാനും സഹായിക്കും. സിട്രസ് പഴങ്ങളായ ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ ഉല്‍പാദനത്തിനും ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും ഗുണം ചെയ്യും. വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയ പേരയ്ക്ക, പപ്പായ തുടങ്ങിയ പഴങ്ങള്‍ കഴിക്കന്നതും ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ […]