Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഫെബ്രുവരി 4ന് കെഎസ്ആര്‍ടിസിയില്‍ ടിഡിഎഫിന്‍റെ പണിമുടക്ക്

ഫെബ്രുവരി 3 അര്‍ദ്ധരാത്രി മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒരു ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് റ്റി.ഡിഎഫ് സംസ്ഥാന പ്രഡിസന്റ് തമ്പാനൂര്‍ രവി മുന്‍ എംഎല്‍എ അറിയിച്ചു.ശമ്പളവും പെന്‍ഷനും എല്ലാമാസവും ഒന്നാം തീയതി കൃത്യമായി വിതരണം ചെയ്യുക,31 ശതമാനം ഡിഎ കുടിശ്ശിക പൂര്‍ണ്ണമായും അനുവദിക്കുക,ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക,ശമ്പളപരിഷ്‌ക്കരണകരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക,കാലാവധി കഴിഞ്ഞ ഹിതപരിശോധന നടത്തുക,ഡ്രൈവര്‍മാരുടെ സ്‌പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക,പുതിയ ബസ്സുകള്‍ ഇറക്കുക,മെക്കാനിക്കല്‍

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എ.ഐ സാങ്കേതിക വിദ്യ വളര്‍ന്നാല്‍ അത് സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കുമെന്ന് എം.വി ഗോവിന്ദൻ

എ.ഐ സാങ്കേതിക വിദ്യ വളര്‍ന്നാല്‍ അത് സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എ.ഐ വിവിധ തലങ്ങളില്‍ ഉപയോഗിക്കപ്പെടുന്നതോടെ മനുഷ്യാധ്വാന ശേഷി 60% കുറയുമെന്നും അപ്പോള്‍ അധ്വാനിക്കുന്ന വര്‍ഗത്തിന് അധ്വാനമില്ലാതാകുമെന്നും ഇതോടെ കമ്പോളത്തിലെ ക്രയവിക്രയ ശേഷിയിലും 60 ശതമാനത്തിന്റെ കുറവുവരുമ്പോൾ മുതലാളിത്തത്തിന്റെ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതാകും, സ്വത്ത് വാങ്ങാന്‍ ആളില്ലാതാകുമ്പോള്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുകയല്ല, കുറയുകയാണ് ചെയ്യുക ഇത് മൗലികമായ മാറ്റത്തിനു കാരണമാകും അതാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അടിസ്ഥാനം അങ്ങനെയാണ് എഐയുടെ വളര്‍ച്ച […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 29, ബുധന്‍

◾https://dailynewslive.in/ മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് പത്ത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബാരിക്കേഡ് മറികടക്കാന്‍ വലിയ ആള്‍ക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ വലിയ ജനക്കൂട്ടമെത്തിച്ചേര്‍ന്നുവെന്നും സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുതെന്നും സര്‍ക്കാര്‍ അതിവേഗം ഇടപെടുകയും പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ◾https://dailynewslive.in/ കുംഭമേള ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. വിഐപികള്‍ക്ക് പിന്നാലെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൃശ്ശൂരിൽ രണ്ട് ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

തൃശ്ശൂരിലെ രണ്ട് ക്യാമ്പസുകളിൽ എസ്എഫ്ഐയുടെ പ്രതിഷേധ പ്രകടനത്തിന് പിന്നാലെ സംഘ‍ർഷം. കാലിക്കറ്റ് സ‍ർ‍വകലാശാല ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘ‍ർഷവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധപ്രകടനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലും , എംടിഐ പോളിടെക്നിക് കോളേജിലും വിദ്യാർത്ഥികൾ ഏറ്റുമുട്ടി. എംടിഐ പോളിടെക്നിക്കിലെ മൂന്നാം വർഷ വിദ്യാർത്ഥി അശ്വിനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ കെഎസ്‌യു യൂണിറ്റ് സെക്രട്ടറി ആരോണിനും പരുക്കേറ്റു.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് പത്ത് പേർ മരിച്ച സംഭവത്തിൽ ബാരിക്കേഡ് മറികടക്കാൻ വലിയ ആൾക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയിൽ വലിയ ജനക്കൂട്ടമെത്തിച്ചേർന്നുവെന്നും സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും സർക്കാർ അതിവേഗം ഇടപെടുകയും പരിക്കേറ്റവർക്ക് ചികിത്സ നൽകുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.       കുംഭമേള ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. വിഐപികള്‍ക്ക് പിന്നാലെ പോയ […]

Posted inബിസിനസ്സ്

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍. നാലു ദിവസം മുമ്പ് ജനുവരി 24ന് കുറിച്ച പവന് 60,440 രൂപയാണ് ഇന്ന് പഴങ്കഥയായത്. ഇന്ന് ഗ്രാമിന് 85 രൂപ വര്‍ധിച്ച് വില 7,595 രൂപയാണ്. പവനില്‍ 680 രൂപ ഉയര്‍ന്ന് 60,760 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 75 രൂപ വര്‍ധിച്ച് 6,275 രൂപയായി. വെള്ളിവില മാറ്റമില്ലാതെ 98 രൂപയില്‍ തന്നെയാണ്. ആഗോള തലത്തില്‍ സ്വര്‍ണവില വര്‍ധിക്കുന്നതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. […]

Posted inടെക്നോളജി

ഇന്‍സ്റ്റ റീല്‍സിന് ഇനി ദൈര്‍ഘ്യമേറും!

ഇന്‍സ്റ്റ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. ഇന്‍സ്റ്റ റീല്‍സ് ഇനി പണ്ടത്തെപ്പോലെ കുഞ്ഞനല്ല, വേറെ ലെവല്‍. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള റീലുകള്‍ തയാറാക്കിക്കൊണ്ട് ആപ്പ് പരിഷ്‌കരിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ആദ്യം 15 സെക്കന്‍ഡ് ആയിരുന്നു റീലുകളുടെ ദൈര്‍ഘ്യം. പിന്നീടത് 60 സെക്കന്‍ഡും 90ഉം ആക്കി. ഇനി മൂന്നുമിനിറ്റുള്ള റീലുകളിട്ട് വൈറലാവാം. ലേഔട്ടിലും ഏറെ പുതുമകളാണ് ഇന്‍സ്റ്റ അവതരിപ്പിച്ചിരിക്കുന്നത്. സ്‌ക്വയര്‍ ഫോര്‍മാറ്റില്‍നിന്ന് മാറി 4:3 അനുപാതത്തിലുള്ള പ്രൊഫൈല്‍ ഗ്രിഡും ഇന്‍സ്റ്റ അവതരിപ്പിച്ചിരിക്കുന്നു. റീലുകള്‍ക്ക് ദൈര്‍ഘ്യം കുറവാണെന്ന ഉപയോക്താക്കളുടെ പരാതി പരിഗണിച്ചാണ് പുതിയ മാറ്റങ്ങള്‍. […]

Posted inവിനോദം

ധനുഷിനൊപ്പം കൃതി സനോണ്‍ ചിത്രത്തിന്റെ ടീസര്‍

‘തേരേ ഇഷ്‌ക് മേ’ എന്ന ചിത്രത്തില്‍ ധനുഷിനൊപ്പം കൃതി സനോണ്‍ നായികയായി എത്തും. കൃതിയുടെ മുക്തി എന്ന റോളിനെ അവതരിപ്പിക്കുന്ന ടീസര്‍ പുറത്തിറക്കി. മുക്തി എന്ന കഥാപാത്രത്തിന്റെ ആഴവും തീവ്രതയും സങ്കീര്‍ണ്ണതയും വ്യക്തമാക്കുന്നതാണ് ടീസര്‍. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രം അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൌസും ടിസീരിസിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷന്‍ കുമാറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സംഗീത ഇതിഹാസം എ.ആര്‍. റഹ്മാന്‍ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നു. രാഞ്ജാന എന്ന ചിത്രത്തില്‍ മുന്‍പ് ഇതേ കൂട്ട്‌കെട്ട് […]

Posted inവിനോദം

‘തണ്ടേല്‍’ ചിത്രത്തിന്റെ ട്രെയിലര്‍

സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രമാണ് ‘തണ്ടേല്‍’. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് നാഗ ചൈതന്യ രാജു എന്ന പ്രധാന വേഷത്തില്‍ എത്തുന്ന തണ്ടേലിന്റേത്. ജോലിക്കായി ഗുജറാത്തിലേക്ക് പോകുന്ന ഇവര്‍ പാക് കോസ്റ്റ്ഗാര്‍ഡിന്റെ പിടിയില്‍ ആയി ജയിലിലാക്കപ്പെടുന്നതും അവരുടെ പോരാട്ടത്തിന്റെയും കഥയാണ് ചിത്രം. സംവിധായകന്‍ ചന്തു മൊണ്ടേടി ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗീത ആര്‍ട്‌സിന്റെ ബാനറില്‍ അല്ലു അരവിന്ദ് ആണ്. […]

Posted inഓട്ടോമോട്ടീവ്

ഇസഡ്ആര്‍വി പുറത്തിറക്കാന്‍ ഹോണ്ട

പ്രീമിയം എസ്‌യുവി വിഭാഗത്തിലേക്ക് ഇസഡ്ആര്‍വി പുറത്തിറക്കാന്‍ ഹോണ്ട ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യ പുതിയ എസ്‌യുവി ഹോണ്ട വിപണിയിലെത്തും. പൂര്‍ണമായും ഇറക്കുമതി ചെയ്തു വില്‍ക്കുന്ന കാര്‍ ഇന്ത്യന്‍ വിപണിയില്‍ സിആര്‍വിക്ക് പകരക്കാരനായിരിക്കും. നോര്‍ത്ത് അമേരിക്കന്‍ വിപണിയിലുള്ള എച്ച്ആര്‍വി എസ്‌യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇസഡ്ആര്‍വി നിര്‍മിച്ചിരിക്കുന്നത്. സിവിക് ഹൈബ്രിഡില്‍ ഉപയോഗിക്കുന്ന എന്‍ജിനും സാങ്കേതികവിദ്യയുമായിരിക്കും ഉപയോഗിക്കുക. 2022 ല്‍ ജപ്പാനിലും ആസിയാന്‍ വിപണികളിലും പുറത്തിറങ്ങിയ വാഹനമാണ് ഇസഡ്ആര്‍വി. പുതിയ തലമുറ […]