വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനന്‍ സംവിധാനം ചെയ്ത ‘ഒരു ജാതി ജാതകം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം വിവാഹം ആലോചിക്കുന്ന ഒരു യുവാവിന്റെ കഥയാണ് പറയുന്നത്. നടനായി മുന്‍പും തിയറ്ററുകളില്‍ പൊട്ടിച്ചിരി തീര്‍ത്തിട്ടുള്ള വിനീത് ശ്രീനിവാസന്റെ വേറിട്ട പ്രകടനമായിരിക്കും ചിത്രത്തിലേതെന്ന് ട്രെയ്‌ലര്‍ പറയുന്നു. ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണന്‍, മൃദുല്‍ നായര്‍, ഇഷ തല്‍വാര്‍, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹര്‍, രഞ്ജി […]
വില്‍പനയില്‍ മുന്നേറി കിയ
ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ ഇന്ത്യ 2024-ല്‍ 2,45,000 യൂണിറ്റുകള്‍ വിറ്റു. ഇത് കമ്പനിയുടെ ആഗോള വില്‍പ്പനയുടെ 7.93% വരും. 2024-ല്‍ കമ്പനിയുടെ മൊത്തം വില്‍പ്പനയുടെ 46.5% വിപണി വിഹിതവും കിയ സെല്‍റ്റോസ് മാത്രം കൈവരിച്ചു. 2019 ഓഗസ്റ്റില്‍ ലോഞ്ച് ചെയ്തതിനുശേഷം 5.20 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു. 2024-ല്‍ ഒരു ലക്ഷത്തിലധികം സോനെറ്റ് എസ്യുവികള്‍ വിറ്റു. ഇതോടൊപ്പം കാരെന്‍സിന്റെ വില്‍പ്പനയും രണ്ട് ലക്ഷത്തിന് അടുത്താണ്. 2024 ലെ കിയയുടെ ഇന്ത്യയിലെ വില്‍പ്പന റിപ്പോര്‍ട്ട് അനുസരിച്ച്, സോനെറ്റ് […]
താദാത്മ്യം
കാലം ആവശ്യപ്പെടുന്നതും കാലാതീതമാകുന്നതുമായ കഥനങ്ങളുടെ ലോകം. മനുഷ്യാനുഭവങ്ങളുടെ ആന്തര വൈരുധ്യങ്ങള്‍, സ്ത്രൈണസത്തയുടെ ഭാഗധേയങ്ങള്‍, മിതവും സാരവത്തായതുമായ വൈയക്തി കാനുഭവങ്ങള്‍… മലയാളകഥയുടെ പുതിയ ലോകങ്ങള്‍. സി.വി. ബാലകൃഷ്ണന്റെ ആഖ്യാനകലയുടെ പുതിയ ദിശകള്‍. സവിശേഷ കഥാസമാഹാരം. ‘താദാത്മ്യം’. ഡിസി ബുക്‌സ്. വില 135 രൂപ.
ചോക്ലേറ്റും ചീസും വൈനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കും
ആരോഗ്യത്തിന് നല്ലതല്ലെന്ന് കരുതി മാറ്റിവെച്ച ചോക്ലേറ്റും ചീസും വൈനും നിങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്ന് പഠനം. ജേര്‍ണല്‍ ഓഫ് അല്‍ഷ്യമേഴ്സ് ഡിസീസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ദിവസവും ഇവ മിതമായ അളവില്‍ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് കണ്ടെത്തി. 1787 പേരുടെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി 10 വര്‍ഷമാണ് ഗവേഷകര്‍ പഠനം നടത്തിയത്. റെഡ് വൈന്‍, ചീസ്, ചോക്ലറ്റ് പോലുള്ളവ അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ പട്ടികയിലാണ് പൊതുവെ ഉള്‍പ്പെടുത്തുക. എന്നാല്‍ ഇവയുടെ മിതമായ ഉപഭോഗം ഹൃദയാരോഗ്യവും തലച്ചോറിന്റെ ആരോഗ്യവും […]
വയനാട്ടിൽ മലയോര ജാഥ നടത്തുന്ന വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി പിവി അൻവർ
വയനാട്ടിൽ മലയോര ജാഥ നടത്തുന്ന വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി പിവി അൻവർ. പ്രതിപക്ഷ നേതാവിന്റെ മലയോര ജാഥയിൽ സഹകരിപ്പിക്കണമെന്ന് അൻവർ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം യുഡിഎഫിൽ ചർച്ച ചെയ്ത് അറിയിക്കാമെന്നാണ് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞത്. പ്രതിപക്ഷ നേതാവിന്റെ യാത്ര മലപ്പുറത്തേക്ക് എത്താനിരിക്കെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. അതേസമയം, അൻവറിനെ യാത്രയിൽ സഹകരിപ്പിക്കുന്നതിൽ നാളെ തീരുമാനം ഉണ്ടായേക്കും.
എലപ്പുള്ളിയിൽ ബ്രൂവറി വേണ്ടെന്ന സിപിഐ തീരുമാനത്തോട് പ്രതികരിക്കാതെ മന്ത്രി എംബി രാജേഷ്
എലപ്പുള്ളിയിൽ ബ്രൂവറി വേണ്ടെന്ന സിപിഐ തീരുമാനത്തോട് പ്രതികരിക്കാതെ മന്ത്രി എംബി രാജേഷ്. ഭൂഗർഭ ജലചൂഷണം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി സിപിഐയെ അനുനയിപ്പിക്കാനാണ് സിപിഎം നീക്കം. അതേസമയം, ബ്രൂവറിയിലെ അനുമതി കൂടിയാലോചന ഇല്ലാതെയാണെന്നതിൻ്റെ തെളിവുകൾ നാളെ പുറത്തുവിടുമെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലാ ഘടകത്തിൻ്റെ തീരുമാനത്തിനൊപ്പം നിന്നാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ബ്രൂവറി വേണ്ടെന്ന നിലപാടെടുത്തത്. കുടിവെള്ള പ്രശ്നം ഉണ്ടാകുമെന്ന ആശങ്ക മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും തള്ളിയിട്ടും സിപിഐ കടുപ്പിച്ചതാണ് പ്രതിസന്ധി. എൽഡിഎഫിൽ ആശങ്ക അറിയിക്കാനാണ് […]
നെന്മാറ ഇരട്ട കൊലപാതകത്തിലെ എസ്‌പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സസ്പെൻ്റ് ചെയ്തു
നെന്മാറ ഇരട്ട കൊലപാതകത്തിലെ എസ്‌പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സസ്പെൻ്റ് ചെയ്തു. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിക്കാത്തത് വലിയ പിഴവെന്ന് കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടതായി കൊല്ലപ്പെട്ട സുധാകരൻ്റെ മക്കൾ പറഞ്ഞു.ജാമ്യവ്യവസ്ഥ പ്രകാരം പ്രതിക്ക് നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഇത് ലംഘിച്ചാണ് പ്രതി ഒരു മാസത്തോളം ഇവിടെ താമസിച്ചത്. എന്നിട്ടും പൊലീസ് അക്കാര്യം അറിഞ്ഞില്ല.ചെന്താമരയുടെ ജാമ്യ ഉത്തരവിൻ്റെ പകർപ്പ് സ്റ്റേഷനിൽ ഉണ്ടായിരുന്നില്ലെന്നാണ് എസ്എച്ച്ഒ വിശദീകരണം […]
നേപ്പാൾ……!!!!
ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് നേപ്പാൾ.ഔദ്യോഗിക നാമം: കമ്മ്യൂണിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാൾ എന്നാണ് ……!!! 2008 മേയ് 28 നാണ് നേപ്പാൾ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലായി കരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന രാജ്യമാണ് നേപ്പാൾ. തൊണ്ണൂറു ശതമാനത്തോളം ജനങ്ങൾ ഹിന്ദുമതവിശ്വാസികളാണ്. എവറസ്റ്റ് കൊടുമുടി ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണം ഇവിടെയുണ്ട്. ടൂറിസം മേഖലയിലും, മനോഹരമായ ക്ഷേത്രങ്ങളാലും ഈ രാജ്യം പ്രശസ്തമാണ്. ഇവിടത്തെ ഏറ്റവും വലിയ നഗരമായ കാഠ്മണ്ഡു ആണ് ഇതിന്റെ തലസ്ഥാനം. പൊഖാറ, ബിരത്നഗർ, ലളിത്പുർ, ഭക്തപുർ, വീരേന്ദ്രനഗർ, മഹേന്ദ്രനഗർ തുടങ്ങിയവയാണ് മറ്റു പ്രധാന നഗരങ്ങൾ.നേ(പരിശൂദ്ധ),പാൽ(ഗുഹ) എന്നീ പദങ്ങൾ ചേർത്തുവച്ചാണ് നേപ്പാൾ എന്ന […]
നെന്മാറ ഇരട്ട കൊലപാതക കേസിൽ എസ്.എച്ച്.ഒയ്ക്ക് വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോർട്ട്
നെന്മാറ ഇരട്ട കൊലപാതക കേസിൽ എസ്.എച്ച്.ഒയ്ക്ക് വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോർട്ട്. ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിച്ചില്ലെന്നുംഇയാൾ ഒരു മാസം നെന്മാറയിൽ താമസിച്ചുവെന്നും പാലക്കാട് എസ്പി അജിത്കുമാറിന്റെ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. എഡിജിപി മനോജ് എബ്രഹാമിന് റിപ്പോർട്ട് റിപ്പോർട്ട് കൈമാറിയെന്നാണ് വിവരം.ജാമ്യ ഉത്തരവിന്റെ പകർപ്പ് സ്റ്റേഷനിലുണ്ടായിരുന്നില്ലെന്ന എസ്.എച്ച്.ഒയുടെ വിശദീകരണം തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് എസ്പിയുടെതെന്നാണ് വിവരം.
വന്യജീവി ആക്രമണമടക്കo വയനാട്ടിൽ ഏത് വിഷയമുയർന്നാലും സിപിഎമ്മിന്‍റെ വിമർശനങ്ങൾ പ്രിയങ്ക ഗാന്ധിക്കെതിരെയാണെന്ന് വി ടി ബൽറാം
വന്യജീവി ആക്രമണമടക്കo വയനാട്ടിൽ ഏത് വിഷയമുയർന്നാലും സിപിഎമ്മിന്‍റെ വിമർശനങ്ങൾ പ്രിയങ്ക ഗാന്ധിക്കെതിരെയാണെന്ന് വി ടി ബൽറാം. വയനാട് കേരള സംസ്ഥാനത്തെ 14 ജില്ലകളിൽ ഒന്നാണ്. സംസ്ഥാന ഭരണകൂടത്തിൽ ഒരു മന്ത്രിയടക്കം ആ ജില്ലയിൽ നിന്നുണ്ട്. എന്നാൽ എംപിയെവിടെ എന്ന് സിപിഎമ്മുകാർ പതിവായി വെല്ലുവിളിക്കും. എംപി സംഭവസ്ഥലത്ത് വന്നാൽ അവരെ റോഡ് സൈഡിൽ നിന്ന് കരിങ്കൊടി കാണിക്കും. ഉളുപ്പില്ലായ്മയും രാഷ്ട്രീയ ഉള്ളടക്കമില്ലായ്മയുമാണ് ഇന്നത്തെക്കാലത്തെ സിപിഎമ്മുകാരുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.
