വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ നിയോ സീരീസിലെ പുതിയ ഫോണ്‍ ആയ നിയോ 10ആര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 െജെന്‍ 3 പ്രോസസറാണ് ഇതിന് കരുത്തുപകരുക. ഏറ്റവും വേഗതയേറിയ പ്രോസസറുകളില്‍ ഒന്നാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. വില 30,000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് കരുതുന്നത്. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 8/12 ജിബി റാമും 256/512 ജിബി സ്റ്റോറേജ് എന്നിവയുമായാണ് ഫോണ്‍ വിപണിയില്‍ എത്തുക. ബ്ലൂ വൈറ്റ് സ്ലൈസ്, ലൂണാര്‍ […]
‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ ചിത്രത്തിന്റെ ട്രെയിലര്‍
നാടന്‍ തല്ലും പ്രണയവും വാശിയും നിറയുന്ന വെടിക്കെട്ട് കാഴ്ചകളുമായി ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ ട്രെയിലര്‍. ത്രില്ലിങ്ങായി പറയുന്ന ഫാമിലി ഡ്രാമ ചിത്രം അടിമുടി ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഭ്രമയുഗം, സൂക്ഷ്മദര്‍ശിനി എന്നീ ചിത്രങ്ങളുടെ വന്‍വിജയങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. കിഷ്‌കിന്ധാകാണ്ഡം, റൈഫിള്‍ ക്ലബ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം വ്യത്യസ്തമാര്‍ന്ന പ്രകടനവുമായി വിജയരാഘവനും ഈ സിനിമയിലെത്തുന്നു. ഉണ്ണി ലാലു, വിജയരാഘവന്‍, എന്നിവരോടൊപ്പം സജിന്‍ ചെറുകയില്‍, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, […]
ബേസില്‍ ചിത്രം ‘പൊന്‍മാന്‍’ ട്രെയിലര്‍
ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘പൊന്‍മാന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ത്രില്ലര്‍ സ്വഭാവത്തില്‍ കഥ പറയുന്ന ഒരു ചിത്രമായിരിക്കും ഇത്. ഒരു കടലോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. വിവാഹവും സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. കോമഡി ട്രാക്ക് മാറ്റി പിടിച്ച ബേസിലിന്റെയും സജിന്‍ ഗോപുവിന്റെയും അടിമുടി നാടന്‍ അവതാരങ്ങളാണ് ട്രെയിലറിന്റെ ആകര്‍ഷണം. ശ്രദ്ധേയമായ വേഷത്തില്‍ ലിജോമോളും എത്തുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് […]
റോഡ്സ്റ്റര്‍ എക്സിന്റെ നിര്‍മാണം ആരംഭിച്ച് ഒല
ഇലക്ട്രിക് ബൈക്ക് റോഡ്സ്റ്റര്‍ എക്സിന്റെ നിര്‍മാണം ആരംഭിച്ച വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് ഒല ഇലക്ട്രിക്. സിഇഒ ഭവീഷ് അഗര്‍വാള്‍ സോഷ്യല്‍മീഡിയ വഴിയാണ് റോഡ്സ്റ്റര്‍ എക്സിന്റെ നിര്‍മാണം ആരംഭിച്ചത് സ്ഥിരീകരിച്ചത്. ഒല ഇലക്ട്രിക്കിന്റെ നിര്‍മാണ ഫാക്ടറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഭവീഷ് പുറത്തുവിട്ടത്. ഡബിള്‍ ഡൗണ്‍ ട്യൂബ് ചേസിസാണ് റോഡ്സ്റ്റര്‍ എക്സിലെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. സാധാരണ മോട്ടോര്‍സൈക്കിളുകളില്‍ ഇന്ധന ടാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥാനത്താണ് റോഡ്സ്റ്റര്‍ എക്സിന്റെ ബാറ്ററിയുള്ളത്. അപ്സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കും ഡബിള്‍ കോയില്‍ റിയര്‍ […]
അര്‍ബന്‍ വേട്ട
രസകരമായി വായിച്ചുപോകുമ്പോള്‍ അപ്രതീക്ഷിതമായി ഒരു ട്വിസ്റ്റ്, അതുവരെയില്ലാത്ത ഒരു കഥാപാത്രം കഥയിലേക്ക് കടന്നുവരുന്നു, നാം കഥയുടെ രസം എന്തെന്നറിഞ്ഞ് ത്രസിക്കുന്നു. ഇന്നിനെ മുന്നില്‍നിര്‍ത്തി അതിനുള്ളില്‍ നില്‍ക്കുന്ന മനുഷ്യരെ ഉള്‍പ്പെടുത്തി കാലത്തിന്റെ ആഴത്തെ സജികുമാര്‍ കഥകളിലൂടെ അടയാളപ്പെടുത്തുന്നു. ഇതിലെ കഥാപാത്രങ്ങളെയോ കഥാസന്ദര്‍ഭങ്ങളെയോ കഥാലോകത്തെയോ അന്വേഷിച്ച് മറ്റൊരിടത്തേക്ക് നമുക്ക് പോകേണ്ടിവരുന്നില്ല, നമ്മുടെ മുന്നില്‍ത്തന്നെയുള്ള കാര്യങ്ങളാണ് ഇവയ്ക്കുള്ളില്‍. ആധുനിക കാലത്തിന്റെ ബഹളങ്ങള്‍ക്കിടയിലും പ്രാകൃതവാസനകളാല്‍ നിയന്ത്രിക്കപ്പെടുന്ന മനുഷ്യജന്മങ്ങളെക്കുറിച്ചുള്ള കഥകള്‍. ‘അര്‍ബന്‍ വേട്ട’. എ.സജികുമാര്‍. മാതൃഭൂമി. വില 161 രൂപ.
ചോറ് ഫ്രിഡ്ജില്‍ അധിക നാള്‍ സൂക്ഷിക്കരുത്!
ചോറ് അധികമായാല്‍ പാത്രത്തിലടച്ച് നേരെ ഫ്രിഡ്ജില്‍ കയറ്റും. അടുത്ത ദിവസങ്ങളില്‍ ചൂടാക്കിയും തിളപ്പിച്ചും അതു തീരുന്നതു വരെ അങ്ങനെ അഡ്ജസ്റ്റ് ചെയ്‌തെടുക്കും. എന്നാല്‍ ഈ അഡ്ജസ്റ്റുമെന്റ് ആരോഗ്യത്തിന് തീരേ നല്ലതല്ല. ചോറ് പോലെ അന്നജം അടങ്ങിയ ഭക്ഷണം വീണ്ടും ചൂടാക്കുമ്പോള്‍ അന്നജം തരികളുടെ ക്രിസ്റ്റല്‍ മേഖലയ്ക്ക് കേടുപാടുകള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കുകയും അവയുടെ സ്ഥിരത കുറയ്ക്കുകയും ചെയ്യുന്നു. ഇത് ചോറിനെ വിഷലിപ്തമാക്കിയേക്കാമെന്ന് 2022ല്‍ മോളിക്യൂള്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കൂടാതെ ചോറ് കൂടുതല്‍ നേരം സാധാരണ താപനിലയില്‍ […]
നെന്മാറ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് എസ്.പിയോട് റിപ്പോര്‍ട്ട് തേടി എഡിജിപി
നെന്മാറ ഇരട്ടക്കൊലക്കേസില്‍ പോലീസിന്റെ വീഴ്ച സംബന്ധിച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം പാലക്കാട് എസ്.പിയോട് റിപ്പോര്‍ട്ട് തേടി. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് നാട്ടിലെത്തിയ കാര്യം നാട്ടുകാരും കൊല്ലപ്പെട്ട സുധാകരന്റെ ബന്ധുക്കളും നെന്മാറ പോലീസിനെ അറിയിച്ചിരുന്നെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയൊന്നും ഉണ്ടായിരുന്നില്ല, ഇതിനു പിന്നാലെയാണ് സംഭവത്തില്‍ നെന്മാറ പോലീസിനു സംഭവിച്ച വീഴ്ച സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി മനോജ് എബ്രഹാം പാലക്കാട് എസ്പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയെ പ്രദേശത്ത് തുടരാന്‍ […]
മദ്യവില കൂട്ടിയും അമിത നികുതി ഈടാക്കിയും മദ്യപരെ സർക്കാർ കൊള്ളയടിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ്
മദ്യവില കൂട്ടിയും അമിത നികുതി ഈടാക്കിയും മദ്യപരെ സർക്കാർ കൊള്ളയടിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ്. വർഷം തോറും മദ്യവില കൂട്ടി മദ്യകമ്പനികളെ സഹായിക്കുന്നത് രാഷ്ട്രീയ അഴിമതിയാണെങ്കിലും, സമാന്തരമായി സർക്കാർ ഖജനാവിലേക്ക് വൻ തുകയാണ് സമാഹരിക്കുന്നതെന്നും ലോകത്തൊരിടത്തും ഇല്ലാത്ത 250 ശതമാനം വരെ മദ്യനികുതി കേരളത്തിൽ വാങ്ങുമ്പോൾ, മിക്ക വിദേശ രാജ്യങ്ങളിലും മദ്യ നികുതി ഭക്ഷ്യവസ്തുക്കളുടെ നികുതിയായ പത്തുശതമാനത്തിൽ താഴെയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യവില താങ്ങാനാവാത്തതിനാൽ വില കുറഞ്ഞ വീര്യം കൂടിയ അനാരോഗ്യകരമായ മറ്റു ലഹരി പദാർത്ഥങ്ങളുടെ വ്യാജ വില്പന […]
മാളയിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിൽ സംഘർഷം
മാള ഹോളി ഗ്രേസിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിൽ സംഘർഷം. സംഘർഷത്തിൽ 20 ഓളം കെ.എസ്.യു, എസ്.എഫ്.ഐ. വിദ്യാർഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലൻസ് ഒരുവിഭാഗം പിന്തുടർന്ന് തകർത്തു. കലോത്സവത്തിലെ മത്സരങ്ങൾ തുടങ്ങുന്നത് ഏറെ വൈകുന്നതും ഫലപ്രഖ്യാപനത്തിലെ അപാകതകളും സംബന്ധിച്ച് തുടക്കം മുതൽ തർക്കങ്ങളുണ്ടായിരുന്നു. മത്സരം നടത്താൻ സൗകര്യമില്ലാത്തതിനാൽ വേദികൾ കുറവായതും വിദ്യാർഥികളെ വലച്ചിരുന്നു.
വയനാട്ടില്‍ വ്യാഴാഴ്ചവരെ ജനകീയ തിരച്ചില്‍
വയനാട്ടിൽ അടിക്കടി കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ചവരെ ജനകീയ തിരച്ചില്‍ നടത്തുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ജനവാസകേന്ദ്രങ്ങളുമായി അതിരിടുന്ന വനമേഖലകളിലും, കടുവയുടെ സാന്നിധ്യമുണ്ടായതായി സ്ഥിരീകരിച്ച മറ്റിടങ്ങളിലുമാണ് പരിശോധന നടത്തുക. നരഭോജിക്കടുവയെ ചത്തനിലയില്‍ കണ്ടെത്തിയെങ്കിലും ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് പഞ്ചാരക്കൊല്ലിയിലും സമീപപ്രദേശങ്ങളിലും തിരച്ചില്‍ നടത്തും. നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളിലും വയനാട് വന്യജീവി സങ്കേതത്തിലെയും ആറു റെയ്ഞ്ചുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുകയെന്നും സര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്നും വനം മന്ത്രി വ്യക്തമാക്കി.
