Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്ത്രീധന ഗാർഹിക പീഡന നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി

സ്ത്രീധന, ഗാർഹിക പീഡന നിയമങ്ങൾ പുനഃപരിശോധിച്ച് പരിഷ്കരിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിശാൽ തീവാരി എന്ന അഭിഭാഷകൻ നല്കിയ  ഹർജി സുപ്രീം കോടതി തള്ളി. കഴിഞ്ഞ ദിവസം ബംഗളുരുവിൽ ഭാര്യയും ഭാര്യ വീട്ടുകാരും നൽകിയ വ്യാജ പരാതിയെ തുടർന്ന് ആത്മഹത്യ ചെയ്ത ടെക്കി അതുൽ സുഭാഷിന്റെ മരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹർജി. എന്നാൽ സുപ്രീം കോടതി ഹർജി കേൾക്കാൻ വിസമ്മതം അറിയിച്ചു. സമൂഹമാണ് മാറേണ്ടത്, അല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടു

24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ധനമന്ത്രി കെഎൻ ബാലഗോപാൽ കേന്ദ്രത്തിന് സമര്‍പ്പിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിന് സമാഹരിക്കുന്ന വായ്പ പോലും കടപരിധിയിൽ ഉൾപ്പെടുത്തുന്ന കേന്ദ്ര നയത്തിനെതിരെ കടുത്ത പ്രതിഷേധമുന്നയിക്കുന്ന കേരളം അത് പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് പ്രധാനമായും കേന്ദ്ര സര്‍ക്കാരിന് മുന്നിൽ വയ്ക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം 3.5 ശതമാനമായെങ്കിലും കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. ഒപ്പം ഊര്‍ജ്ജമേഖലയിലെ നേട്ടത്തിന് അനുവദിച്ച 1.5 ശതമാനം തുടരണമെന്നും ആവശ്യപ്പെടുന്നു. കടമെടുപ്പ് പരിധി മൂന്നര ശതമാനം ആയി ഉയര്‍ത്തണമെന്നും […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജനുവരി 28, ചൊവ്വ

◾https://dailynewslive.in/ പാലക്കാട്ടെ എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല വേണ്ടെന്ന് എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐ. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. കുടിവെള്ള പ്രശ്നം പരിഹരിക്കാതെ പദ്ധതി നടപ്പാക്കരുതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. നിലപാട് എല്‍ഡിഎഫ് നേതൃത്തെ അറിയിക്കും. ഒയാസിസ് കമ്പനിക്ക് നല്‍കിയ അനുമതിയില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോഴാണ് സിപിഐ വേണ്ട എന്ന നിലപാട് പറയുന്നത്. അനുമതിക്കെതിരെ കടുത്ത നിലപാടെടുത്ത പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം. ◾https://dailynewslive.in/ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ബില്ലിനു സംയുക്ത പാർലമെന്ററി സമിതിയുടെ അംഗീകാരം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് രേഖയില്‍ 14 ഭേദ​ഗതികൾ വരുത്തിയാണ് ബില്ലിന് ജെപിസി അംഗീകാരം നല്‍കിയത്. അമുസ്‌ലിങ്ങളായ രണ്ടുപേർ ഭരണസമിതിയിൽ ഉണ്ടാകുമെന്നതുൾപ്പടെയുള്ളവ അം​ഗീകാരം നൽകിയവയിൽ ഉൾപ്പെടും.   വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. […]

Posted inലേറ്റസ്റ്റ്

രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ്

രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി പുഷ്കർ ധാമി യുസിസി പോർട്ടൽ ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡ് സ്വദേശികളായ എല്ലാ വ്യക്തികൾക്കും ഭരണഘടനാപരമായും പൗരൻ എന്ന നിലയിലും എല്ലാവർക്കും ഒരേനിയമം പ്രദാനം ചെയ്യുന്നുവെന്നും എല്ലാ മതവിഭാ​ഗങ്ങളിലും പെട്ട വനിതകൾക്കും തുല്യത ഉറപ്പാക്കുന്നതുമാണ് നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Posted inലേറ്റസ്റ്റ്

റേഷൻകട സമരം റേഷൻ വ്യാപാരികൾ അവസിപ്പിച്ചു

റേഷൻകട സമരം റേഷൻ വ്യാപാരികൾ അവസിപ്പിച്ചു. മന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്. ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകും. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമാനിച്ചികുന്നു. ഇന്ന് 256 കടകൾ രാവിലെ 8 മണി മുതൽ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു.

Posted inബിസിനസ്സ്

ഐഫോണ്‍ നിര്‍മാണത്തിലും വിപണി കയ്യടക്കാന്‍ ടാറ്റ

ആപ്പിള്‍ ഐഫോണ്‍ നിര്‍മാണത്തിലും വിതരണത്തിലും വിപണി കയ്യടക്കാന്‍ ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ്. ചെന്നൈക്കടുത്ത് ഐഫോണ്‍ പ്ലാന്റ് ഉടമകളായ പെഗാട്രോണ്‍ ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള 60 ശതമാനം ഓഹരികള്‍ ടാറ്റ സണ്‍സിന് കീഴിലുള്ള ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തു. പെഗാട്രോണിന്റെ 60 ശതമാനം ഓഹരികള്‍ ടാറ്റ ഏറ്റെടുക്കുമ്പോള്‍ 40 ശതമാനം ഓഹരികള്‍ പെഗാട്രോണ്‍ തന്നെ കൈവശം വെക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുതിയ ഏറ്റെടുക്കലിനെ തുടര്‍ന്ന് പെഗാട്രോണ്‍ ടെക്നോളജീസ് ലിമിറ്റഡ് റീബ്രാന്റിംഗ് വിധേയമാകുമെന്ന് […]

Posted inവിനോദം

‘ഒരു വയനാടന്‍ പ്രണയകഥ’ ട്രെയ്‌ലര്‍

നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഒരു വയനാടന്‍ പ്രണയകഥ’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. എം കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവര്‍ ചിത്രത്തിന്റെ നിര്‍മ്മാണം. സ്‌കൂള്‍ കാലഘട്ടത്തെ പ്രണയം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ വേളയില്‍ നായകന് വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് സിനിമയുടെ ദൃശ്യാവിഷ്‌ക്കരണം. പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ഒരു വയനാടന്‍ പ്രണയകഥയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മധു […]

Posted inവിനോദം

വിജയ് ചിത്രം ‘ജന നായകന്‍’ സെക്കന്‍ഡ് പോസ്റ്റര്‍

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘ജന നായകന്‍’ ടൈറ്റില്‍ പുറത്തുവന്നതിന് മണിക്കൂറുകള്‍ക്ക് ശേഷം നിര്‍മാതാക്കള്‍ ചിത്രത്തിന്റെ മറ്റൊരു പോസ്റ്റര്‍ കൂടി പുറത്തുവിട്ടു. ഇതോടെ ചിത്രം ഒരു രാഷ്ട്രീയ ചിത്രമാണോ എന്ന ചോദ്യം വീണ്ടും ചര്‍ച്ചയാവുകയാണ്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും തമിഴ് സിനിമയുടെ നെടുംതൂണുമായിരുന്ന എംജിആറിനോടുള്ള ആദരസൂചകമായാണോ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന സംസാരം. ചുവന്ന പശ്ചാത്തലത്തില്‍ ഒരു വലിയ ഫോട്ടോ ഫ്രെയിമിന്റെ മധ്യത്തില്‍ വിജയ് നില്‍ക്കുന്നതാണ് പുതിയ പോസ്റ്റര്‍. നീണ്ട […]

Posted inഓട്ടോമോട്ടീവ്

കെ300 എസ്എഫ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ഹംഗേറിയന്‍ ബൈക്ക് ബ്രാന്‍ഡായ കീവേ തങ്ങളുടെ പുതിയ ബൈക്ക് കെ300 എസ്എഫ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.69 ലക്ഷം രൂപ പ്രാരംഭ എക്‌സ് ഷോറൂം വിലയിലാണ് കമ്പനി ഈ ബൈക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്രാരംഭ വില ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് എന്നതാണ് പ്രത്യേകത. ഇതിന് പിന്നാലെ ഈ ബൈക്കിന്റെ വിലയും ഉയര്‍ന്നേക്കും. ഈ പുതിയ വില മുന്‍ മോഡലിനേക്കാള്‍ 60,000 രൂപ വരെ കുറവാണ്. പുതിയ ഡീക്കലുകളും എഞ്ചിന്‍ ട്യൂണിംഗിലെ ചെറിയ മെച്ചപ്പെടുത്തലുകളും പോലുള്ള നേരിയ മാറ്റങ്ങള്‍ […]