Posted inബിസിനസ്സ്

യുഎഇയില്‍ എത്തിയത് 6,700 കോടീശ്വരന്മാര്‍!

2024ല്‍ മാത്രം യുഎഇയില്‍ എത്തിയത് 6,700 കോടീശ്വരന്മാര്‍. ഇതോടെ ലോകത്ത് അതിസമ്പന്നര്‍ കൂടുതലുള്ള രാജ്യമായി യുഎഇ മാറിയെന്ന് ആഗോള അനലിറ്റിക്‌സ് സ്ഥാപനമായ ന്യൂ വേള്‍ഡ് വെല്‍ത്ത് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് മൈഗ്രേഷന്‍ അഡൈ്വസര്‍മാരായ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് വ്യക്തമാക്കി. രണ്ടാം സ്ഥാനത്തുള്ള യുഎസ് (3,800), മൂന്നാം സ്ഥാനത്തുള്ള സിംഗപ്പൂര്‍ (3,500) എന്നീ രാജ്യങ്ങളെക്കാള്‍ ഇരട്ടിയോളം സമ്പന്നരാണ് യുഎഇ തിരഞ്ഞെടുത്തത്. മികച്ച ജീവിത നിലവാരം, സുരക്ഷിതത്വം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, രാഷ്ട്രീയ സ്ഥിരത, അടിസ്ഥാന സൗകര്യങ്ങള്‍, കുറഞ്ഞ നികുതി എന്നിവയാണ് […]

Posted inടെക്നോളജി

ഇനി വാട്സ്ആപ്പ് സ്റ്റാറ്റസ് ടാഗ് ചെയ്യാം!

സ്റ്റാറ്റസ് ഫീച്ചര്‍ കൂടുതല്‍ ഫലപ്രദമാകാന്‍ വാട്സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറാണ് കോണ്‍ടാക്റ്റുകളെ ടാഗ് ചെയ്യാന്‍ കഴിയുന്ന ഓപ്ഷന്‍. സ്റ്റാറ്റസ് ഉദ്ദേശിക്കുന്ന വ്യക്തിയില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ ഫീച്ചര്‍. ഫെയ്സ്ബുക്കില്‍ ടാഗ് ചെയ്യുന്ന പോലെ തന്നെയാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സേവ് ചെയ്തിരിക്കുന്ന ആളുകള്‍ക്ക് മാത്രമാണ് സ്റ്റാറ്റസ് ടാഗ് ചെയ്യാന്‍ സാധിക്കൂ. സ്റ്റാറ്റസില്‍ ആരെയെങ്കിലും പരാമര്‍ശിക്കുന്നുണ്ടെങ്കില്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അവര്‍ക്ക് ഒരു പ്രത്യേക അറിയിപ്പ് നല്‍കുന്ന തരത്തിലാണ് ടാഗ് ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. വ്യക്തിപരമായ നിമിഷങ്ങള്‍ പങ്കിടുന്ന […]

Posted inവിനോദം

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം’എമ്പുരാന്‍’ ടീസര്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘എമ്പുരാന്‍’ ടീസര്‍ എത്തി. ‘ലൂസിഫറി’ന്റെ പ്രീക്വലായി ഇറങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഖുറേഷി അബ്രാം ആയും സ്റ്റീഫന്‍ നെടുമ്പള്ളിയായും എത്തുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ടീസര്‍ റിലീസ് ചെയ്തത്. അബ്‌റാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം വരവിനു വേണ്ടി ആകാംക്ഷയോെടയാണ് ആരാധാകര്‍ കാത്തിരിക്കുന്നത്. ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് […]

Posted inവിനോദം

‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ പതിപ്പിന്റെ ഹിന്ദി ട്രെയ്‌ലര്‍

നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള ചലച്ചിത്രമാണ് ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ‘മിസിസ്’ റിലീസിനൊരുങ്ങുകയാണ്. ചിത്രം ഉടന്‍ തന്നെ തിയറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നേരിട്ട് ഒടിടിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫെബ്രുവരി 7 ന് സീ5-ല്‍ ഈ ചിത്രം സ്ട്രീം ചെയ്യും. സന്യ മല്‍ഹോത്രയും അംഗദ് ബേദിയുമാണ് ഹിന്ദി പതിപ്പിലെ പ്രധാന കഥാപാത്രങ്ങള്‍. അതേസമയം മലയാളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ‘ദ ഗ്രേറ്റ് ഇന്ത്യന്‍ […]

Posted inഓട്ടോമോട്ടീവ്

ടൊയോട്ട ക്യാമ്രി ഹൈബ്രിഡ് കേരളത്തില്‍

ഒമ്പതാം തലമുറ ടൊയോട്ട ക്യാമ്രി ഹൈബ്രിഡ് കേരളത്തില്‍ പുറത്തിറക്കി. മൂന്നു പതിറ്റാണ്ടിലേറെയായി സെഡാനുകളിലെ രാജാവായി അറിയപ്പെടുന്ന ടൊയോട്ട ക്യാമ്രി ഹൈബ്രിഡിന്റെ ഏറ്റവും പുതിയ മോഡല്‍ 48 ലക്ഷം രൂപക്കാണ് ഇന്ത്യയില്‍ എത്തിയത്. ഫീച്ചറുകളിലും രൂപത്തിലും മാറ്റങ്ങളോടെയാണ് ടൊയോട്ട ക്യാമ്രി ഹൈബ്രിഡിന്റെ ഒമ്പതാം തലമുറയുടെ വരവ്. ടൊയോട്ടയുടെ അഞ്ചാം തലമുറ ഹൈബ്രിഡ് സാങ്കേതികവിദ്യയിലാണ് ക്യാമ്രി ഹൈബ്രിഡ് എത്തുന്നത്. ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യുന്ന ക്യാമ്രിയില്‍ 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 230 എച്ച്പി കരുത്ത് പുറത്തെടുക്കും. മുന്‍ […]

Posted inപുസ്തകങ്ങൾ

അപരിചിത കാമുകന്‍

ജീവിതവേഗത്തിന്റെ ഒറ്റക്കുതിപ്പിനിടയില്‍ ഇന്നിന്റെ കോലാഹലങ്ങള്‍ അറിയാതെപോകുന്ന മനുഷ്യര്‍ കടന്നുവരുന്ന രചന. പ്രണയവും വിരഹവും പാപവും പാപമുക്തിയും നിറഞ്ഞ ജീവിതതീരത്തെ വാക്കിന്റെ കടല്‍കൊണ്ട് തൊടുന്ന ചെറുകഥാസമാഹാരം. കര്‍മ്മത്തിന്റെ കയ്പ്പും മധുരവും നുണഞ്ഞുകൊണ്ട് ജനിമൃതികളുടെ ആഴങ്ങളിലേക്ക് ഒഴുകുന്ന മനുഷ്യരെക്കുറിച്ചുള്ള കഥയടയാളങ്ങള്‍. ‘അപരിചിത കാമുകന്‍’. സുഭാഷ് ഒട്ടുംപുറം. മാതൃഭൂമി. വില 127 രൂപ.

Posted inആരോഗ്യം

ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് പൈനാപ്പിള്‍ കഴിക്കാം

പൈനാപ്പിള്‍ കഴിക്കുന്നത് ആര്‍ത്തവ സമയത്തുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പൈനാപ്പിളില്‍ അടങ്ങിയ ബ്രോമെലൈന്‍ എന്ന എന്‍സൈം ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ളതാണ്. ഇത് ആര്‍ത്തവ വേദന ലഘൂകരിക്കാന്‍ സഹായിക്കും. ബ്രോമെലൈന്‍ പ്രോട്ടീനുകളെ തകര്‍ക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. ആര്‍ത്തവ സമയത്ത്, പ്രോസ്റ്റാഗ്ലാന്‍ഡിനുകളുടെ (ഗര്‍ഭാശയ സങ്കോചത്തിന് കാരണമാകുന്ന സംയുക്തങ്ങള്‍) അളവ് വര്‍ധിക്കുന്നതാണ് മലബന്ധത്തിനും അസ്വസ്ഥതയ്ക്കും കാരണമാകും. പൈനാപ്പിളിലെ ബ്രോമെലൈന്‍ ഈ പ്രോസ്റ്റാഗ്ലാന്‍ഡിനുകളെ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുവഴി മലബന്ധത്തിന്റെ തീവ്രതയും ആര്‍ത്തവ വേദനയും നിയന്ത്രിക്കും. ആര്‍ത്തവത്തിന് തൊട്ടു […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

  വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ നരഭോജി കടുവ ചത്തു. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു.   പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തത് ജനങ്ങൾക്ക് വളരെയധികം ആശ്വാസമാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ചത്തെങ്കിലും വനം വകുപ്പ് […]

Posted inലേറ്റസ്റ്റ്

കാസർകോട്നീലേശ്വരം വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട ചികിത്സാ ചെലവ്സംസ്ഥാന സർക്കാർ നൽകിയില്ല

കാസർകോട്നീലേശ്വരം വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട ചികിത്സാ ചെലവ്സംസ്ഥാന സർക്കാർ നൽകിയില്ല. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിക്ക് ഒന്നര കോടി രൂപയും മരിച്ച രണ്ട് പേരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതവും അപകട സമയത്ത് സർവീസ് നടത്തിയ ആംബുലൻസുകൾക്കുള്ള പണവും നൽകാനുണ്ട്. ചികിത്സാ ചെലവിനത്തിലെ ബിൽ കുടിശിക ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രി കാസർകോട് എംപിയെ സമീപിച്ചു.ഒക്ടോബര്‍ 29 നാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ വെടിക്കെട്ട് അപകടം ഉണ്ടായത്. ആറ് പേര്‍ അപകടത്തിൽ […]

Posted inലേറ്റസ്റ്റ്

റേഷൻ വ്യാപാരികളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും

റേഷൻ വ്യാപാരികളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽകുമാർ അനിശ്ചിതകാല സമരം നടത്തുന്ന റേഷൻ വ്യാപാരികളെ ചർച്ചക്ക് വിളിച്ചു. സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമായി. ഇന്ന് 256 കടകൾ രാവിലെ 8 മണി മുതൽ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ്  അറിയിച്ചു. തുറക്കാത്ത കടകൾ ഉച്ച മുതൽ ഏറ്റെടുക്കും. എല്ലാ ജില്ലകളിലും കൺ ട്രോൾ റൂം തുറക്കാൻ ഭക്ഷ്യമന്ത്രി നിർദ്ദേശിച്ചു.