Posted inപുസ്തകങ്ങൾ

പറങ്കി

‘ഓരോ സര്‍ഗ്ഗാത്മകആവിഷ്‌കാരങ്ങളും ജീവിക്കാനുള്ള മനുഷ്യന്റെ സമരമായിമാറുമ്പോള്‍ അതില്‍ പങ്കുചേരുകയെന്ന സംസ്‌കാരത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വമാണ് ഈ കവിതകള്‍ നിര്‍വഹിക്കുന്നത്. നേരം പരപരാന്ന് കറുക്കണ വൈകുന്നേരം, പറങ്കി, പെണ്‍കുട്ടിയെ വരയ്ക്കുമ്പോള്‍, മേഘവും ഞാനും, രണ്ടുപെണ്‍കുട്ടികള്‍, കെട്ടിപ്പിടിത്തം തുടങ്ങിയ 31 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. പി. എന്‍. ഗോപീകൃഷ്ണന്റെ അവതാരിക, സുധീഷിന്റെ പഠനവും. ‘പറങ്കി’. എസ് രാഹുല്‍. ഡിസി ബുക്‌സ്. വില 99 രൂപ.

Posted inആരോഗ്യം

പ്രതിരോധശേഷിക്ക് നെയ്യ് ഇത്തരത്തില്‍ കഴിക്കാം

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെയ്യ്. ആരോഗ്യകരമായ കൊഴുപ്പ്, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ എ, ഡി, ഇ, കെ, പ്രോട്ടീന്‍ എന്നിവ നെയ്യില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ നെയ്യ് രോഗ പ്രതിരോധശേഷി കൂട്ടാനും എല്ലുകളുടെ ബലം വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്. ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമായതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നെയ്യ് ഡയറ്റില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ബില്ലിനു സംയുക്ത പാർലമെന്ററി സമിതിയുടെ  അംഗീകാരം

കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ബില്ലിനു സംയുക്ത പാർലമെന്ററി സമിതിയുടെ  അംഗീകാരം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് രേഖയില്‍ 14 ഭേദ​ഗതികൾ വരുത്തിയാണ് ബില്ലിന് ജെപിസി അംഗീകാരം നല്‍കിയത്. അമുസ്‌ലിങ്ങളായ രണ്ടുപേർ ഭരണസമിതിയിൽ ഉണ്ടാകുമെന്നതുൾപ്പടെയുള്ളവ അം​ഗീകാരം നൽകിയവയിൽ ഉൾപ്പെടും. പ്രതിപക്ഷം നിർദേശിച്ച 44 ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളുകയും ചെയ്തു. 10 എംപിമാർ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോൾ 16 പേർ എതിർത്തു. ഭരണപക്ഷത്തിന്‍റെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാവും റിപ്പോർട്ട് സമർപ്പിക്കുക.

Posted inലേറ്റസ്റ്റ്

ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനേയും മുന്‍ എംഡി കെഎ രതീഷിനെയും കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസിൽ   പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യത്തിൽ  സർക്കാർ ഒരുമാസത്തിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനേയും മുന്‍ എംഡി കെഎ രതീഷിനെയും കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസിൽ   പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യത്തിൽ  സർക്കാർ ഒരുമാസത്തിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഇരുവ‍ർക്കുമെതിരെ സിബിഐ അന്വേഷണം പൂർത്തിയാക്കിയിട്ടും പ്രോസിക്യൂഷൻ അനുമതി നൽകാത്ത സംസ്ഥാന സർക്കാരിന്‍റെ നിലപാട് ചോദ്യം ചെയ്തുളള ഹ‍ർജിയിലാണ് ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റെ നിർദേശം. കശുവണ്ടി ഇറക്കുമതിയിൽ 500 കോടിയുടെ അഴിമതിയാരോപണം ഉയർന്ന സംഭവത്തിലാണ് 13 വർഷത്തെ ഇടപാടുകൾ സിബിഐ പരിശോധിച്ചത്. അഴിമതി കണ്ടെത്തി കുറ്റപത്രം നൽകുന്നതിന് മുന്നോടിയായിട്ടാണ് പ്രോസിക്യൂഷൻ […]

Posted inലേറ്റസ്റ്റ്, അറിയാക്കഥകൾ

ക്രെഡിറ്റ് കാർഡ്….!!!!

  ക്രെഡിറ്റ് കാർഡ് എന്നത് സാധാരണയായി ഒരു ബാങ്ക് നൽകുന്ന ഒരു പേയ്‌മെൻ്റ് കാർഡാണ്….!!!! ക്രെഡിറ്റ് കാർഡ് അതിൻ്റെ ഉപയോക്താക്കളെ ക്രെഡിറ്റിൽ സാധനങ്ങളോ സേവനങ്ങളോ വാങ്ങാനോ പണം പിൻവലിക്കാനോ അനുവദിക്കുന്നു . ലോകമെമ്പാടും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പേയ്‌മെൻ്റ് രീതികളിലൊന്നാണ് ക്രെഡിറ്റ് കാർഡുകൾ.   ഒരു സാധാരണ ക്രെഡിറ്റ് കാർഡ് ഒരു ചാർജ് കാർഡിൽ നിന്ന് വ്യത്യസ്തമാണ് , ഇതിന് ഓരോ മാസവും അല്ലെങ്കിൽ ഓരോ സ്റ്റേറ്റ്‌മെൻ്റ് സൈക്കിളിൻ്റെ അവസാനത്തിലും ബാലൻസ് പൂർണ്ണമായി തിരിച്ചടയ്ക്കേണ്ടതുണ്ട്. വിപരീതമായി, ക്രെഡിറ്റ് കാർഡുകൾ ഉപഭോക്താക്കൾക്ക് ഒരു നിശ്ചിത നിരക്കിൽ പലിശ ഈടാക്കുന്നതിന് വിധേയമായി, കടത്തിൻ്റെ തുടർച്ചയായ ബാലൻസ് നിർമ്മിക്കാൻ അനുവദിക്കുന്നു .   ഒരു ക്രെഡിറ്റ് കാർഡ് ഒരു […]

Posted inലേറ്റസ്റ്റ്

മഹാകുംഭമേളയുടെ ബഹിരാകാശ നിലയത്തിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു

മഹാകുംഭമേളയുടെ ബഹിരാകാശ നിലയത്തിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ജനുവരി 13ന് ആരംഭിച്ച മഹാകുംഭ മേളയുടെ 13ാം ദിവസമായ ഞായറാഴ്ച രാത്രി ദൃശ്യങ്ങളാണ് ബഹിരാകാശ സഞ്ചാരിയായ ഡോൺ പെറ്റിറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഗംഗാ തീരത്തെ ദീപാലങ്കാരങ്ങളുടെ പ്രഭയാണ് ചിത്രത്തിലുള്ളത്. മഹാമകുംഭമേളയുടെ ഊർജ്ജം പങ്കുവയ്ക്കുന്നതാണ് ചിത്രമെന്നാണ് ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും.

Posted inലേറ്റസ്റ്റ്

നെൻമാറ ഇരട്ടക്കൊലപാതക കേസ്പ്രതി ചെന്താമരയുടെ വീട്ടിൽ നിന്ന് വിഷക്കുപ്പി കണ്ടെത്തി

നെൻമാറ ഇരട്ടക്കൊലപാതക കേസ്പ്രതി ചെന്താമരയുടെ വീട്ടിൽ നിന്ന് വിഷക്കുപ്പി കണ്ടെത്തി. കൂടാതെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച വടിവാളും പൊലീസ് കണ്ടെത്തി. പോത്തുണ്ടി മലയടിവാരത്തിൽ ഡ്രോൺ ഉപയോ​ഗിച്ചുള്ള പരിശോധനയാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയിൽ പരിശോധന നടത്തുന്നത്. ഫോൺ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെട്ടിരിക്കുന്നത്. പൊലീസിന്റെ നി​ഗമനത്തിൽ മറ്റൊന്ന് വിഷം കഴി‍ച്ച് പ്രതി അടുത്ത പ്രദേശത്തെവിടെയെങ്കിലും കിടക്കുന്നുണ്ടാകാം എന്നാണ്. ഈ സംശയം മുൻനിർത്തിയാണ് പൊലീസ് സമീപപ്രദേശങ്ങളിലാകെ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിയെ ഉടൻ തന്നെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാലക്കാട്ടെ മദ്യനിർമാണശാല വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമാണെന്ന്  ബിനോയ് വിശ്വം

പാലക്കാട്ടെ മദ്യനിർമാണശാല വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമാണെന്ന്  ബിനോയ് വിശ്വം. വികസനത്തിന്‌ എതിരല്ല, വഴിമുടക്കുന്ന പാർട്ടി അല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. കുടിവെള്ളത്തെ മറന്നു പാവപ്പെട്ട മനുഷ്യരെ മറന്നു കൊണ്ട് വികസനം വന്നാൽ അത് ഇടതുപക്ഷ വികസനമായി ജനം കാണില്ലെന്നും ജനങ്ങൾ, കൃഷിക്കാർ, തൊഴിലാളികൾ ഇവരാണ് പ്രധാനപ്പെട്ടതെന്നും ബിനോയ് വിശ്വം വിശദമാക്കി. നടപ്പാക്കുന്ന വികസനങ്ങളെക്കുറിച്ച് പഠിക്കും അഭിപ്രായങ്ങൾ പറയുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. പാർട്ടിയിൽ ഇക്കാര്യത്തിൽ വിരുദ്ധ അഭിപ്രായമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൂടുതൽ യുവാക്കൾക്ക് പാർട്ടിയിൽ   ഭാരവാഹിത്വം നൽകി കോൺഗ്രസ്

കൂടുതൽ യുവാക്കൾക്ക് പാർട്ടിയിൽ   ഭാരവാഹിത്വം നൽകി കോൺഗ്രസ്. മുൻ യൂത്ത് കോൺഗ്രസ് കമ്മറ്റികളിൽ ഭാരവാഹികളായിരുന്നവർക്കാണ് പാർട്ടിയിലും ചുമതല നൽകി . എംപി ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായിരുന്ന കാലത്ത് ജില്ലാ ഭാരവാഹികളായിരുന്നവർക്ക് പുതിയ ചുമതല നൽകി. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റുമാരായാണ് നിയമനം. ഡീൻ കുര്യാക്കോസിൻ്റെ കാലത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഭാരവാഹികൾക്കും നിയമനം നൽകിയിട്ടുണ്ട്. ഡിസിസി  വൈസ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി പദവികളാണ് ഇവർക്ക് നൽകിയത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 27, തിങ്കള്‍

◾https://dailynewslive.in/ വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30-ഓടെ പിലാക്കാവിലാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയില്‍ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു. ◾https://dailynewslive.in/ പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തത് ജനങ്ങള്‍ക്ക് വളരെയധികം ആശ്വാസമായെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. അതേസമയം കടുവയെ പിടികൂടാന്‍ വനം വകുപ്പ് നടത്തിയ […]