പാലക്കാട്ടെ മദ്യനിർമാണശാല വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമാണെന്ന് ബിനോയ് വിശ്വം. വികസനത്തിന് എതിരല്ല, വഴിമുടക്കുന്ന പാർട്ടി അല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. കുടിവെള്ളത്തെ മറന്നു പാവപ്പെട്ട മനുഷ്യരെ മറന്നു കൊണ്ട് വികസനം വന്നാൽ അത് ഇടതുപക്ഷ വികസനമായി ജനം കാണില്ലെന്നും ജനങ്ങൾ, കൃഷിക്കാർ, തൊഴിലാളികൾ ഇവരാണ് പ്രധാനപ്പെട്ടതെന്നും ബിനോയ് വിശ്വം വിശദമാക്കി. നടപ്പാക്കുന്ന വികസനങ്ങളെക്കുറിച്ച് പഠിക്കും അഭിപ്രായങ്ങൾ പറയുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. പാർട്ടിയിൽ ഇക്കാര്യത്തിൽ വിരുദ്ധ അഭിപ്രായമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
പാലക്കാട്ടെ മദ്യനിർമാണശാല വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമാണെന്ന് ബിനോയ് വിശ്വം
