Posted inപുസ്തകങ്ങൾ

ഫ്രൈഡേ ഫൊറന്‍സിക് ക്ലബ്ബ്

ഒരു ഫൊറന്‍സിക് സര്‍ജന്‍ പിന്നീട് ഐ.പി.എസ്. ഓഫീസര്‍ ആയാലോ? എന്തെല്ലാമായിരിക്കും അയാളിലെ അപസര്‍പ്പകന് ലഭിക്കുന്ന അനുകൂലഘടകങ്ങള്‍? കുറ്റാന്വേഷണത്തിന്റെ മെഡിക്കല്‍ വശങ്ങള്‍ വളരെ ചിട്ടയായി പഠിച്ച ഒരാളോട് ആദ്യനോട്ടത്തില്‍തന്നെ മൃതശരീരങ്ങളും ആയുധങ്ങളും ക്രൈം സീനുമെല്ലാം എന്തായിരിക്കും സംസാരിക്കുക? ഇതിനുള്ള ഉത്തരങ്ങള്‍ തേടി ഡോക്ടര്‍ അരുണ്‍ ബാലന്‍ ഐ.പി.എസ്. ആ ക്ലബ്ബിലെത്തുകയാണ്. അന്വേഷണാത്മകമായ മൂന്ന് കേസുകളിലൂടെ അയാളുടെ ഫൊറന്‍സിക് പരിജ്ഞാനം പരീക്ഷിക്കപ്പെടുന്നതിന് സാക്ഷിയാകുവാന്‍ ഇതാ നിങ്ങള്‍ക്കൊരു പാസ്സ്. ‘ഫ്രൈഡേ ഫൊറന്‍സിക് ക്ലബ്ബ്’. രജത് ആര്‍. ഡിസി ബുക്‌സ്. വില 198 […]

Posted inആരോഗ്യം

റീല്‍ കാണുന്ന ശീലം തലച്ചോറിനെ ദുര്‍ബലപ്പെടുത്തും

ആദ്യം വിനോദത്തിന് റീല്‍ കാണുന്ന ശീലം ഒരു ആസക്തിയായി മാറാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഒന്നില്‍ തുടങ്ങി മറ്റൊന്നിലേക്ക് സ്‌ക്രോള്‍ ചെയ്തുകൊണ്ടേയിരിക്കും. ഈ ശീലം നിങ്ങളുടെ തലച്ചോറിന് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ദുര്‍ബലപ്പെടുത്താമെന്നും ടിയാന്‍ജിന്‍ നോര്‍മല്‍ സര്‍വകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നു. 17നും 30നും ഇടയില്‍ പ്രായമായ 111 പേരാണ് പഠനത്തിന്റെ ഭാഗമായത്. ഇവരോട് രണ്ട് മാസം ശരാശരി 95 മിനിറ്റ് വരെ ഇത്തരം ഷോര്‍ട്ട് വിഡിയോകള്‍ കാണാന്‍ ആവശ്യപ്പെട്ടു. എംആര്‍ഐ ഉപയോഗിച്ച് ഓരോരുത്തരുടെയും തലച്ചോറിന്റെ പ്രവര്‍ത്തനം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിക്ക് കുറ്റബോധമില്ലെന്ന് പാലക്കാട് എസ്പി

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാൻ ആണെന്നും പാലക്കാട് എസ്പി അജിത്കുമാർ. പ്രതിയെ പുറത്തു വിടാതിരിക്കാൻ വേണ്ട നടപടി പൊലീസ് സ്വീകരിക്കുമെന്നും വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കുമെന്നും എസ്പി പറഞ്ഞു. പൊലീസിൻ്റെ പരിശോധന ഇയാൾ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും ഭൂപ്രകൃതിയെ കുറിച്ച് പ്രതിയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു ഭക്ഷണം കിട്ടാത്തതാണ് പ്രതി താഴെ വരാൻ കാരണമെന്നും എസ്പി പറഞ്ഞു. മന്ത്രവാദികളെ കണ്ടിട്ടില്ലെന്ന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ അത് വിശ്വസിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സജ്ജീകരണങ്ങള്‍ കൃത്യമായിരുന്നുവെന്ന് യോഗി ആദിത്യനാഥ്

മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് പത്ത് പേർ മരിച്ച സംഭവത്തിൽ ബാരിക്കേഡ് മറികടക്കാൻ വലിയ ആൾക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയിൽ വലിയ ജനക്കൂട്ടമെത്തിച്ചേർന്നുവെന്നും സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും സർക്കാർ അതിവേഗം ഇടപെടുകയും പരിക്കേറ്റവർക്ക് ചികിത്സ നൽകുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജനുവരി 29, ബുധന്‍

◾https://dailynewslive.in/ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയില്‍. പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇന്നലെ രാത്രി ഏറെ നേരം പോത്തുണ്ടി മട്ടായി മേഖലയില്‍ നടത്തിയ തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയ ശേഷമാണ് ചെന്താമര പിടിയിലായത്. പൊലീസ് പിന്‍വാങ്ങിയ ശേഷം പോത്തുണ്ടി മലയില്‍ നിന്നുള്ള വഴികളില്‍ പലയിടത്തായി രണ്ട് വീതം പൊലീസുകാരെ വിന്യസിച്ചിരുന്നു. പോത്തുണ്ടി മലയില്‍ ഒളിച്ചിരുന്ന പ്രതി വിശപ്പ് സഹിക്കാനാവാതെ ഇവിടെ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് പൊലീസ് പിടിയിലായത്. ഇവിടെ നിന്നും പൊലീസ് പിന്‍വാങ്ങിയെന്ന പ്രതീതിയുണ്ടാക്കിയ ശേഷം […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  നെന്മാറ ഇരട്ട കൊലപാതകം സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്റെ തകര്‍ച്ച വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വധഭീഷണി മുഴക്കിയ ചെന്താമരയെ പട്ടിൽ പൊതിഞ്ഞ ശകാരം നടത്തി പറഞ്ഞുവിടുകയായിരുന്നു പൊലീസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധിക്കെതിരെ കരിങ്കൊടി കാട്ടിയതിലും പാലക്കാട് ബ്രൂവറി വിവാദത്തിലും പ്രതിപക്ഷ നേതാവ് രൂക്ഷ വിമർശനം ഉന്നയിച്ചു. നെന്മാറ ഇരട്ട കൊലപാതകത്തിൽ വീഴ്ച സംഭവിച്ചെന്ന എസ്‌പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു. പ്രതി ചെന്താമര […]

Posted inGeneral

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ പുതിയ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ പുതിയ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കേസിൽ അറസ്റ്റിലായിരിക്കുന്ന മൊഹമ്മദ് ഷെരീഫുൾ ഇസ്ലാമിനെതിരെ തെളിവുകളുണ്ടെന്ന് പോലീസ് അറിയിച്ചു. സെയ്ഫ് അലി ഖാന്റെ വീട്ടിൽനിന്ന് ലഭിച്ച വിരലടയാളങ്ങൾ ഷെരീഫുളിന്റേതുമായി സാമ്യമില്ല എന്ന റിപ്പോർട്ട് പുറത്തുവന്നതിനിടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

Posted inലേറ്റസ്റ്റ്

കുടിവെള്ളത്തിൽ ബി ജെ പി വിഷം കലക്കിയെന്ന പ്രസ്താവനയിൽ ദില്ലി മുൻ മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ ബി ജെ പി പരാതി നൽകി

കുടിവെള്ളത്തിൽ ബി ജെ പി വിഷം കലക്കിയെന്ന പ്രസ്താവനയിൽ ദില്ലി മുൻ മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ ബി ജെ പി പരാതി നൽകി. കെജ്രിവാളിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിലക്കണം എന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ബി ജെ പി പരാതി നൽകിയത്. ദില്ലിയിലേക്കുള്ള കുടിവെള്ളത്തിൽ ബി ജെ പി നേതൃത്വം നൽകുന്ന ഹരിയാന സർക്കാർ വിഷം ചേർക്കുന്നുവെന്ന പ്രസ്താവനയിലാണ് ​കെജ്രിവാളിനെതിരെ പരാതി ഉയർന്നിരിക്കുന്നത്.

Posted inബിസിനസ്സ്

പണലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക്

രാജ്യത്തെ ബാങ്കുകളില്‍ പണലഭ്യത ഉറപ്പാക്കാന്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ മൂന്നു ഘട്ടങ്ങളിലായി റിസര്‍വ് ബാങ്ക് ഇടപെടലുകള്‍ നടത്തും. ആദ്യ ഘട്ടത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷനിലൂടെ 60,000 കോടി രൂപയുടെ ഗവണ്‍മെന്റ് സെക്യൂരിറ്റുകളുടെ വില്‍പ്പനയാണ് നടക്കുക. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് മൂന്നു ഘട്ടങ്ങളിലുള്ള സാമ്പത്തിക ഇടപെടലുകളാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. ജനുവരി 30, ഫെബ്രുവരി 13, ഫെബ്രുവരി 20 എന്നീ തീയതികളില്‍ നടക്കുന്ന സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ലേലത്തിലൂടെ 60,000 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. രണ്ടാം […]

Posted inവിനോദം

‘നാരായണീന്റെ മൂന്നാണ്മക്കള്‍’ ട്രെയിലര്‍

മലയാളത്തില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, അടുത്തിടെ സൂപ്പര്‍ ഹിറ്റായ ആസിഫ് അലി ചിത്രം ‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ശേഷം നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ട്രെയിലര്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെ പുറത്തിറക്കിയിരിക്കുന്നത്. ഹൃദയം തൊടുന്ന കഥയും കഥാപാത്രങ്ങളുമായാണ് ചിത്രം എത്തുന്നതെന്ന് സമര്‍ത്ഥിക്കുന്നതാണ് ട്രെയിലര്‍. ശരണ്‍ വേണുഗോപാല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. […]