വയനാട്ടിൽ മലയോര ജാഥ നടത്തുന്ന വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി പിവി അൻവർ. പ്രതിപക്ഷ നേതാവിന്റെ മലയോര ജാഥയിൽ സഹകരിപ്പിക്കണമെന്ന് അൻവർ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം യുഡിഎഫിൽ ചർച്ച ചെയ്ത് അറിയിക്കാമെന്നാണ് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞത്. പ്രതിപക്ഷ നേതാവിന്റെ യാത്ര മലപ്പുറത്തേക്ക് എത്താനിരിക്കെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. അതേസമയം, അൻവറിനെ യാത്രയിൽ സഹകരിപ്പിക്കുന്നതിൽ നാളെ തീരുമാനം ഉണ്ടായേക്കും.
വയനാട്ടിൽ മലയോര ജാഥ നടത്തുന്ന വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി പിവി അൻവർ
