പ്രീമിയം എസ്യുവി വിഭാഗത്തിലേക്ക് ഇസഡ്ആര്വി പുറത്തിറക്കാന്‍ ഹോണ്ട ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യ പുതിയ എസ്യുവി ഹോണ്ട വിപണിയിലെത്തും. പൂര്‍ണമായും ഇറക്കുമതി ചെയ്തു വില്‍ക്കുന്ന കാര്‍ ഇന്ത്യന്‍ വിപണിയില്‍ സിആര്‍വിക്ക് പകരക്കാരനായിരിക്കും. നോര്‍ത്ത് അമേരിക്കന്‍ വിപണിയിലുള്ള എച്ച്ആര്‍വി എസ്യുവിയില് നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇസഡ്ആര്വി നിര്‍മിച്ചിരിക്കുന്നത്. സിവിക് ഹൈബ്രിഡില്‍ ഉപയോഗിക്കുന്ന എന്‍ജിനും സാങ്കേതികവിദ്യയുമായിരിക്കും ഉപയോഗിക്കുക. 2022 ല്‍ ജപ്പാനിലും ആസിയാന്‍ വിപണികളിലും പുറത്തിറങ്ങിയ വാഹനമാണ് ഇസഡ്ആര്വി. പുതിയ തലമുറ സിവിക്കിന്റെ പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. എച്ച്ആര്വിയുമായി രൂപസാമ്യമുളള്ള എസ്യുവിക്ക് 4560 എംഎം വീതിയും 2655 എംഎം വീല്‍ബേസുമുണ്ട്. രണ്ടു ലീറ്റര്‍ പെട്രോള്‍ എന്‍ജിനും രണ്ട് ഇലക്ട്രിക് മോട്ടറുകളും ഇലക്ട്രിക് സിവിടി ഗിയര്‍ബോക്സുമാണ് എസ്യുവിയില്. പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടറുകളും ചേര്‍ന്ന് 180 എച്ച്പി കരുത്ത് നല്‍കും. കൂടാതെ 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും സിവിടി ഗിയര്‍ബോക്സ് മോഡലുമുണ്ട് രാജ്യാന്തര വിപണിയില്‍.
ഇസഡ്ആര്വി പുറത്തിറക്കാന്‍ ഹോണ്ട
