സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍. നാലു ദിവസം മുമ്പ് ജനുവരി 24ന് കുറിച്ച പവന് 60,440 രൂപയാണ് ഇന്ന് പഴങ്കഥയായത്. ഇന്ന് ഗ്രാമിന് 85 രൂപ വര്‍ധിച്ച് വില 7,595 രൂപയാണ്. പവനില്‍ 680 രൂപ ഉയര്‍ന്ന് 60,760 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 75 രൂപ വര്‍ധിച്ച് 6,275 രൂപയായി. വെള്ളിവില മാറ്റമില്ലാതെ 98 രൂപയില്‍ തന്നെയാണ്. ആഗോള തലത്തില്‍ സ്വര്‍ണവില വര്‍ധിക്കുന്നതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഔണ്‍സിന് 2,764.26 ഡോളറാണ് അന്താരാഷ്ട്ര വില. വരും ദിവസങ്ങളില്‍ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് 2025 തുടങ്ങുന്നത്. 57,200 രൂപയായിരുന്നു ജനുവരി ഒന്നിലെ വില. എന്നാല്‍ പിന്നീടങ്ങോട്ട് ഒരു കുതിപ്പായിരുന്നു. ജനുവരി 22 എത്തിയപ്പോള്‍ വില 60,000 രൂപ പിന്നിട്ടു. ഈ മാസം മാത്രം പവന് കൂടിയത് 3,000 രൂപയാണ്.
സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍
