ദൈവനാമങ്ങള്‍ ഏകപക്ഷീയമായി ആളി, മതത്തെയും പുരാണങ്ങളെയും പുണ്യപുസ്തകങ്ങളെയും തത്ത്വശാസ്ത്രങ്ങളെയും ഒക്കെ വിദഗ്ധമായി അപഹരിച്ച്, ദൈവങ്ങളായി സ്വയം അവരോധിച്ച്… സഹമനുഷ്യരുടെമേല് സമ്പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ച സമകാലങ്ങളിലെ രാഷ്ട്രീയ-സാമൂഹിക ആള്‍ദൈവങ്ങളെ ക്കുറിച്ചാണ് നോവെല്ലയെങ്കില്‍, ദൈവവും മനുഷ്യനും പാപവും പുണ്യവും സത്യവും കള്ളവും മുതലായ മനുഷ്യസങ്കല്പങ്ങ ളിലേക്കുള്ള ഒറ്റതിരിച്ചല്ലാതെയുള്ള ഒരു ചികഞ്ഞുനോട്ടമാണ് കഥകളില്‍ ബ്ലാക് ഹ്യൂമറിന്റെയും ആക്ഷേപഹാസ്യ ത്തിന്റെയും ഇഴകളാല്‍ തുന്നിയിട്ടുള്ള ഈ രചനകളിലാകെ കാതലായ മുന്ന് പ്രതിപാദ്യ ങ്ങളാണ്. ‘ദൈവ’വും… ‘സ്വര്‍ഗ്ഗ’വും… അതുകൊണ്ടുതന്നെ. ഇതു രണ്ടും ചരിത്രാതീതകാലംതൊട്ട് മനസ്സില്‍ ചുമന്ന് നടന്ന് ഭ്രാന്തനായിപ്പോയ മനുഷ്യനും. ‘സൈക്കോട്ടിക് ദൈവം! സൈക്കഡെലിക് സ്വര്‍ഗം! സൈക്യാട്രിക് മനുഷ്യന്!’. മുരളി ഗോപി. ഡിസി ബുക്സ്. വില 142 രൂപ.
സൈക്കോട്ടിക് ദൈവം! … സൈക്യാട്രിക് മനുഷ്യന്!
