Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 31, വെള്ളി

◾https://dailynewslive.in/ രാജ്യം 6.3 ശതമാനത്തിനും 6.8 ശതമാനത്തിനുമിടയില്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വെ. ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍വെച്ച സര്‍വെയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അന്താരാഷ്ട്ര നാണയ നിധി, ഏഷ്യന്‍ വികസന ബാങ്ക്, ലോക ബാങ്ക് എന്നീ അന്താരാഷ്ട്ര ഏജന്‍സികളുടെ വളര്‍ച്ചാ അനുമാനങ്ങളുമായി പൊരുത്തപ്പെടുന്നതാണ് സര്‍ക്കാരിന്റെ കണക്കുകള്‍. ◾https://dailynewslive.in/ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാജ്യം വികസന പാതയിലാണെന്നും എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഫെബ്രുവരി 27ന് കേരളത്തിൽ തീരദേശ ഹർത്താൽ

കേരളത്തിൽ ഫെബ്രുവരി 27ന് തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മൽസ്യത്തൊഴിലാളി യൂണിയനുകള്‍. സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. കടൽ മണൽ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഹർത്താലിൻ്റെ ഭാഗമായി മത്സ്യമാർക്കറ്റുകളും പ്രവർത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു.

Posted inബിസിനസ്സ്

സ്വര്‍ണക്കുതിപ്പ് തുടരുന്നു, പവന് 61,840 രൂപ!

സംസ്ഥാനത്ത് സ്വര്‍ണ വിലക്കുതിപ്പ് തുടരുന്നു. ഒറ്റയടിക്ക് ഗ്രാമിന് 120 രൂപ വര്‍ധിച്ച് 7,730 രൂപയും പവന് 960 രൂപ വര്‍ധിച്ച് 61,840 രൂപയുമായി. ഈ മാസം 4,640 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയിലുണ്ടായത്. അന്താരാഷ്ട്ര സ്വര്‍ണ വിലയും റെക്കോഡിലാണ്. ഇന്ന് ഔണ്‍സിന് 2,799.60 ഡോളര്‍ വരെ എത്തി. ഇന്നലെ ഒറ്റയടിക്ക് 1.40 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. യു.എസ് സാമ്പത്തിക രംഗം മാന്ദ്യത്തിലേക്കെന്ന സൂചനകള്‍ പുറത്തുവന്നതാണ് സ്വര്‍ണത്തെ ഉയര്‍ത്തിയത്. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ […]

Posted inടെക്നോളജി

ഡീപ്സീക്കിന് വെല്ലുവിളി ഉയര്‍ത്തി ആലിബാബ

അമേരിക്കന്‍ ടെക് കമ്പനികളുടെ ഓഹരികളെ പിടിച്ചുകുലുക്കിയ ചൈനീസ് എ.ഐ മോഡലായ ഡീപ്സീക്കിന് സ്വന്തം രാജ്യത്ത് നിന്നും വെല്ലുവിളി. പ്രമുഖ ചൈനീസ് കമ്പനിയായ ആലിബാബയുടെ ലേറ്റസ്റ്റ് പതിപ്പായ ക്വെന്‍ 2.5 മാക്സ് എ.ഐ മോഡല്‍ പ്രകടനത്തില്‍ ഡീപ്സീക്ക് വി3യെ മറികടന്നതായി റിപ്പോര്‍ട്ട്. ഏതാണ്ടെല്ലാ ബെഞ്ച് മാര്‍ക്കുകളിലും ചാറ്റ്ജി.പി.ടി, ഡീപ്സീക്ക് വി3, ലാമ 3.1-405ബി എന്നിവയെ മറികടന്നതായി ആലിബാബ അവകാശപ്പെട്ടു. ജനുവരി 10ന് ഡീപ്സീക്കിന്റെ എ.ഐ അസിസ്റ്റന്റായ ഡീപ്സീക്ക്-വി3 മോഡലും പിന്നാലെ ഇരുപതിന് ആര്‍വണ്‍ മോഡലും പുറത്തിറക്കിയത് യു.എസ് ഓഹരിവിപണിയെ […]

Posted inവിനോദം

‘തണ്ടേല്‍’ ചിത്രത്തിന്റെ തമിഴ് ട്രെയിലര്‍

സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രമാണ് ‘തണ്ടേല്‍’. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേതെന്നാണ് റിപ്പോര്‍ട്ട്. സായ് പല്ലവിയുടെ തണ്ടേലിന്റെ തമിഴ് ട്രെയിലര്‍ പുറത്തുവിട്ടു. ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് സായ് പല്ലവിയുടെ തണ്ടേലിന്റേതെന്നാണ് റിപ്പോര്‍ട്ട്. ജോലിക്കായി ഗുജറാത്തിലേക്ക് പോകുകയാണ് ഇവര്‍. അറിയാതെ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാന്‍ കടലിന്റെ ഭാഗത്തില്‍ എത്തിപ്പെടുന്നു. ജയിലിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആ ദുരിത കഥ പരാമര്‍ശിക്കുന്നതാണ് തണ്ടേല്‍. സായ് പല്ലവി നായികയാകുമ്പോള്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനം തുടങ്ങി. ഇരുസഭകളെയും അഭിസംബോധന ചെയ്‌ത രാഷ്‌ട്രപതി ദ്രൗപദി മുർമു നയപ്രഖ്യാപന പ്രസംഗത്തിന്‌ മുന്നോടിയായി മരണമടഞ്ഞ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ അനുസ്‌മരിച്ചു. രാജ്യം വികസന പാതയിലാണെന്നും എല്ലാവർക്കും തുല്യ പരിഗണന നൽകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനാണ് സർക്കാരിൻ്റെ പ്രഥമ പരിഗണനയെന്നും ഇന്ത്യ ഉടൻ ലോകത്തെ മൂന്നാം സമ്പദ് ശക്തിയാകുമെന്നും മധ്യവർഗത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.         വികസിത ഇന്ത്യയ്ക്കായുള്ള പരിഷ്കാരങ്ങള്‍ക്ക് ശക്തി പകരുകയാണ് […]

Posted inവിനോദം

‘സ്പ്രിംഗ്’ ചിത്രത്തിലെ ആദ്യ ഗാനം റിലീസായി

ആദില്‍ ഇബ്രാഹിം, ആരാധ്യ ആന്‍, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീലാല്‍ നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘സ്പ്രിംഗ്’. ബാദുഷ പ്രൊഡക്ഷന്‍സ്, ലൈം ടീ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ എന്‍ എം ബാദുഷ, ശ്രീലാല്‍ എം എന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനം റിലീസായി. ബി മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. സംവിധായകന്‍ ശ്രീലാലിന്റെ വരികള്‍ക്ക് അലോഷ്യ പീറ്റര്‍ ആണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. പ്രണയവും പ്രതികാരവും […]

Posted inഓട്ടോമോട്ടീവ്

19,000 രൂപ വരെ വില വര്‍ധിപ്പിച്ച് ഇവി കോമറ്റ്

ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വൈദ്യുത കാറായ കോമറ്റിന് 19,000 രൂപ വരെയാണ് വര്‍ധിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത വകഭേദങ്ങള്‍ക്ക് വില വര്‍ധിക്കുന്നതോടെ കോമറ്റിന്റെ വില ഏഴു ലക്ഷം മുതല്‍ 9.8 ലക്ഷം രൂപ വരെയായി മാറും. എക്സിക്യൂട്ടീവ്, എക്സൈറ്റ്, എക്സ്‌ക്ലുസീവ്, 100 ഇയര്‍ എഡിഷന്‍ എന്നിങ്ങനെ നാലു മോഡലുകളിലാണ് എംജി കോമറ്റ് ഇവി പുറത്തിറങ്ങുന്നത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന മോഡലായ 100 ഇയര്‍ എഡിഷനാണ് ഏറ്റവും കൂടിയ വിലവര്‍ധനവും നേരിടേണ്ടി വന്നിരിക്കുന്നത്. ഫാസ്റ്റ് ചാര്‍ജര്‍ ഓപ്ഷനോടെയുള്ള […]

Posted inപുസ്തകങ്ങൾ

അരക്കിണ്ണം കുളിര്

ഏറ്റവും പുതിയ കാലത്തിന്റെയും ഇനിയും ഉരുത്തിരിയുന്ന കാലത്തിന്റെയും നാഡിമിടിപ്പ് അറിഞ്ഞാണ് ദീപു കഥകള്‍ പറയുന്നത്. അപ്പോഴും വള്ളുവനാടന്‍ മണ്ണില്‍ ചുവടുകള്‍ അമര്‍ത്തിനില്‍ക്കുന്നു ഈ ചിരികള്‍ ഒരു ഇടവേളയ്ക്കുശേഷം മലയാളസിനിമയുടെ തിരശ്ശീലയില്‍ ലളിതഹാസ്യത്തിന്റെ തിരകള്‍ സൃഷ്ടിച്ച കുഞ്ഞിരാമായണ ത്തിന്റെയും ഗുരുവായുരമ്പല നടയിലിന്റെയും പേരില്ലൂര്‍ പ്രീമിയര്‍ ലീഗിന്റെയും കഥാകാരന് ചിരി തന്റെ എഴുത്തിന്റെ ധമനികളിലോടുന്ന ജീവനോര്‍ജമാണ്. ‘അരക്കിണ്ണം കുളിര്’. ദീപു പ്രദീപ്. ഡിസി ബുക്‌സ്. വില 189 രൂപ.

Posted inആരോഗ്യം

വായുമലിനീകരണം കുട്ടികളില്‍ ആഘാതമുണ്ടാക്കും

വായുമലിനീകരണത്തിന് ഉയരം കൂടിയവര്‍ കുറഞ്ഞവര്‍ എന്നൊക്കെയുള്ള കണക്കുണ്ടോ? അതെല്ലാവരെയും ഒരുപോലെ ബാധിക്കില്ലേ? എന്നാല്‍, അങ്ങനെയല്ല കാര്യങ്ങള്‍. ഉയരം കുറഞ്ഞവര്‍ക്ക് വായുമലിനീകരണം കൂടുതല്‍ ആഘാതമുണ്ടാക്കും എന്നാണ് ലഖ്നൗവിലെ ഇസബെല്ല തോബര്‍സണ്‍ കോളേജിലെ സംഘം നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. പത്തുവയസ്സിന് താഴെയുള്ള കുട്ടികള്‍ വായു മലിനീകരണത്തിന് ഇരയാകുന്നതിന്റെ പ്രധാനകാരണവും ഉയരക്കുറവുതന്നെ. പഠനമനുസരിച്ച്, കുട്ടികള്‍ ശ്വസിക്കുന്ന താഴ്ന്ന അന്തരീക്ഷത്തില്‍ അള്‍ട്രാഫൈന്‍ കണികകളുടെ സാന്ദ്രത കൂടുതലാണ്; റോഡരികുകളിലും വാണിജ്യമേഖലകളിലും പ്രത്യേകിച്ചും. കാറ്റിന്റെ കുറഞ്ഞ വേഗം, കുറഞ്ഞ താപനില തുടങ്ങിയ ഘടകങ്ങളും സ്ഥിതി വഷളാക്കും. […]