Posted inലേറ്റസ്റ്റ്

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ എഎപിയിൽ ആഭ്യന്തര പ്രശ്‌നങ്ങളെന്ന് സൂചന

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ എഎപിയിൽ ആഭ്യന്തര പ്രശ്‌നങ്ങളെന്ന് സൂചന. ഏഴ് എഎപി എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു.തിരഞ്ഞെടുപ്പിൽ ഇവർക്ക് മത്സരിക്കാനുള്ള അവസരം നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന.

Posted inലേറ്റസ്റ്റ്

സ്വകാര്യ മേഖലയിൽ ജോലിസമയത്തിൽ മാറ്റങ്ങൾ നിർദേശിച്ച് സാമ്പത്തിക സർവേ

സ്വകാര്യ മേഖലയിൽ ജോലിസമയത്തിൽ മാറ്റങ്ങൾ നിർദേശിച്ച് സാമ്പത്തിക സർവേ. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ തയ്യാറാക്കി ധനമന്ത്രി നിർമല സീതാരാമൻ വെള്ളിയാഴ്ച പാർലമെൻ്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിലാണ് ഓവർടൈം അടക്കമുള്ള വിഷയങ്ങളിൽ നിയമത്തിൽ മാറ്റം വരുത്താനടക്കമുള്ള മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്.    

Posted inലേറ്റസ്റ്റ്

ചോറ്റാനിക്കരയിലെ  പെൺകുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി

ചോറ്റാനിക്കരയിലെ  പെൺകുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. ശരീരത്തിൽ ആകെ മുറിവേറ്റ പരിക്കുകളുണ്ട്. പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ നാളെ നടക്കും. കളമശേരി മെഡിക്കൽ കോളേജിൽ ഫ്രീസർ ഒഴിവില്ലാത്തതിനാൽ മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിൽ തന്നെ സൂക്ഷിക്കും. ശനിയാഴ്ച രാത്രി പെൺകുട്ടിയെ ഫോണിൽ വിളിച്ചു കിട്ടാതായതോടെയാണ് പാതിരാത്രി വീട്ടിലേക്ക് പ്രതി നേരിട്ട് എത്തിയത്. പെൺകുട്ടിയെ പ്രതി തലയോലപ്പറമ്പ് സ്വദേശി അനൂപ് ക്രൂരമായി മർദ്ദിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Posted inബിസിനസ്സ്

ജിയോജിത്ത് ലാഭത്തില്‍ രണ്ട് ശതമാനം ഇടിവ്

കൊച്ചി ആസ്ഥാനമായുള്ള ധനകാര്യ സേവന കമ്പനിയായ ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 2024-25 സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍ പാദ ലാഭത്തില്‍ രണ്ട് ശതമാനം ഇടിവ്. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തിലെ 37.91 കോടി രൂപയില്‍ നിന്ന് ലാഭം 37.05 കോടിയായി കുറഞ്ഞു. സെപ്റ്റംബര്‍ പാദത്തിലെ 57.42 കോടിയുമായി നോക്കുമ്പോള്‍ 35 ശതമാനം ഇടിവുണ്ട്. കമ്പനിയുടെ സംയോജിത വരുമാനം ഇക്കാലയളവില്‍ 153.92 കോടി രൂപയില്‍ നിന്ന് 12 ശതമാനം ഉയര്‍ന്ന് 172.11 കോടിയായി. തൊട്ട് മുന്‍ പാദത്തിലെ […]

Posted inവിനോദം

‘വിടാമുയിര്‍ച്ചി’ ട്രെയ്ലറിന്റെ ബിടിഎസ് വിഡിയോ

തമിഴ് സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വിടാമുയിര്‍ച്ചി’. അജിത് നായകനാകുന്ന ചിത്രം മഗിഴ് തിരുമേനിയാണ് സംവിധാനം ചെയ്യുന്നത്. അടുത്തിടെ ചിത്രത്തിന്റെ ട്രെയ്ലറിനെ പ്രശംസിച്ച് നടന്‍ പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ട്രെയ്ലറിന്റെ ബിടിഎസ് വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരു വര്‍ഷത്തിലേറെയായി ചിത്രം പ്രഖ്യാപിച്ചിട്ട്. അസര്‍ബൈജാനിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. അര്‍ജുന്‍ സര്‍ജയാണ് ചിത്രത്തില്‍ വില്ലനായെത്തുക. റിലീസിന് മുന്‍പ് തന്നെ ചിത്രം വിവാദങ്ങളിലും അകപ്പെട്ടിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. രവി കെ ചന്ദ്രന്‍ ആണ് […]

Posted inവിനോദം

‘മാര്‍ക്കോ’ ഫെബ്രുവരി 14ന് സോണി ലിവില്‍

ഇന്ത്യയൊട്ടാകെ തരംഗമായ ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’ ഇനി ഒ.ടി.ടിയിലേക്ക്. 115 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം കഴിഞ്ഞ വര്‍ഷം ഡിസബംര്‍ 20ന് ആയിരുന്നു കേരളത്തില്‍ റിലീസ് ചെയ്തത്. പിന്നാലെ മറ്റ് ഭാഷകളിലും സിനിമ എത്തിയിരുന്നു. തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം സ്വീകാര്യത നേടുകയും ചെയ്തിട്ടുണ്ട്. നിലവില്‍ കന്നഡയിലും സിനിമ എത്തിക്കഴിഞ്ഞു. ചിത്രം ഫെബ്രുവരി 14ന് സോണി ലിവ്വ് പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യും. റെക്കോര്‍ഡ് തുകയ്ക്കാണ് സിനിമയുടെ സ്ട്രീമിങ് അവകാശം സോണി സ്വന്തമാക്കിയത്. അതേസമയം, ‘ബാഹുബലി’ക്ക് […]

Posted inഓട്ടോമോട്ടീവ്

ഒല ജെന്‍ 3 മോഡലുകള്‍ നിരത്തിലെത്തി

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക്, ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മൂന്നാം തലമുറ മോഡലുകള്‍(ഒല ജെന്‍ 3) പുറത്തിറക്കി. എസ്1 എക്സ്, എസ്1 എക്സ് പ്ലസ്, എസ്1 പ്രൊ, എസ്1 പ്രൊ പ്ലസ് എന്നീ നാല് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. 79,999 രൂപ മുതല്‍ 1.70 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. മുന്‍ മോഡലിനെ അപേക്ഷിച്ച് ജെന്‍ 3ല്‍ പ്രകടമായ മാറ്റങ്ങളുണ്ട്. ചെയിന്‍ ഡ്രൈവോടെ എത്തുന്ന മിഡ് ഡ്രൈവ് മോട്ടോര്‍, […]

Posted inപുസ്തകങ്ങൾ

അസ്തമനം

സരളവും പ്രസന്നമധുരവുമായ ഗദ്യശൈലിയുടെ ഉടമ എന്ന നിലയില്‍ മലയാള സാഹിത്യരംഗത്ത് കെ.പി. കേശവമേനോന്‍ പ്രസിദ്ധനാണ്. ആ ഗദ്യശൈലിയുടെ വികാസഘട്ടത്തിന്റെ പ്രതിനിധികളാണ് ഈ സമാഹാരത്തിലെ കഥകള്‍. സന്ദര്‍ഭങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് വാക്യങ്ങള്‍ക്ക് ഭാവശക്തി പകരാനും കാവ്യാത്മകതയുടെ പ്രസരം നല്‍കാനും കഴിഞ്ഞിട്ടുള്ള ആഖ്യാനഭാഷയാണ് ഈ കഥകളുടേത്. ലളിതവും തെളിമയാര്‍ന്നതുമായ ആഖ്യാനശൈലിയില്‍ രചിച്ച, ജീവിതമൂല്യങ്ങളുടെ പ്രകാശം ചൊരിയുന്ന കഥകള്‍. ‘അസ്തമനം’. മാതൃഭൂമി. വില 306 രൂപ.  

Posted inആരോഗ്യം

തലമുടി നന്നായി വളരാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. തലമുടി നന്നായി വളരാന്‍ ഉറപ്പായും ഡയറ്റില്‍ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. പ്രോട്ടീന്‍, സിങ്ക്, ബയോട്ടിന്‍, വിറ്റാമിന്‍ ഡി തുടങ്ങി തലമുടിയുടെ ആരോഗ്യത്തിന് വേണ്ട എല്ലാ പോഷകങ്ങളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. വിറ്റാമിനുകളും സിങ്കും അയേണും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ ഏറെ ഗുണം ചെയ്യും. പ്രോട്ടീന്‍ ധാരാളം അടങ്ങിയ സാല്‍മണ്‍ മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് […]

Posted inലേറ്റസ്റ്റ്

കേരള പൊലീസിന്‍റെ പോൽ ബ്ലഡ് അടിയന്തര ഘട്ടങ്ങളിൽ രക്തം എത്തിച്ചു നൽകുന്നു

കേരള പൊലീസിന്‍റെ പോൽ ബ്ലഡ് അടിയന്തര ഘട്ടങ്ങളിൽ രക്തം എത്തിച്ചു നൽകുന്നു . അടിയന്തര ഘട്ടങ്ങളിൽ ഈ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്താമെന്ന് കേരള പൊലീസ് അറിയിച്ചു. മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിന്‍റെ സഹായത്തോടു കൂടിയാണ് പ്രവർത്തനം. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം. രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ പ്ലേ സ്റ്റോറിൽ നിന്ന് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യണം.