ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. ശരീരത്തിൽ ആകെ മുറിവേറ്റ പരിക്കുകളുണ്ട്. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം നടപടികൾ നാളെ നടക്കും. കളമശേരി മെഡിക്കൽ കോളേജിൽ ഫ്രീസർ ഒഴിവില്ലാത്തതിനാൽ മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിൽ തന്നെ സൂക്ഷിക്കും. ശനിയാഴ്ച രാത്രി പെൺകുട്ടിയെ ഫോണിൽ വിളിച്ചു കിട്ടാതായതോടെയാണ് പാതിരാത്രി വീട്ടിലേക്ക് പ്രതി നേരിട്ട് എത്തിയത്. പെൺകുട്ടിയെ പ്രതി തലയോലപ്പറമ്പ് സ്വദേശി അനൂപ് ക്രൂരമായി മർദ്ദിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി
