വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന ബജറ്റിൽ മധ്യവർഗത്തിനാണ് ഇത്തവണ കൂടുതൽ പ്രാതിനിധ്യം നൽകിയിരിക്കുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഒപ്പം യുവാക്കൾ, സ്ത്രീകൾ, കർഷകർ, തുടങ്ങിയവർക്കും പരിഗണന നൽകിയതായി ധനമന്ത്രി അറിയിച്ചു. കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തും. കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ 1.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവരും. 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം നടപ്പിലാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
വളരെയധികം പ്രതീക്ഷയോടെയാണ് സാധാരണക്കാർ ബജറ്റിനെ നോക്കിക്കാണുന്നതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍
വളരെയധികം പ്രതീക്ഷയോടെയാണ് ഇന്ത്യയിലെ സാധാരണക്കാരും മധ്യവര്‍ഗത്തില്‍പ്പെട്ട ആളുകളും ബജറ്റിനെ നോക്കിക്കാണുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. ലക്ഷ്മി ദേവിയാണോ മൂദേവിയാണോ മധ്യവർഗത്തെ കടാക്ഷിക്കുന്നതെന്ന് ബജറ്റിന് ശേഷം അറിയാമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി രണ്ടു മൂന്നു പ്രാവശ്യം ലക്ഷ്മി കടാക്ഷത്തെക്കുറിച്ച് പറഞ്ഞുവെന്നും ലക്ഷ്മിയുടെ കടാക്ഷമെന്നാല്‍ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കണമെന്നും ലക്ഷ്മി ദേവിയാണ് ധനത്തിന്റെ പ്രയോക്താവ് അതു കൊണ്ട് വലിയ മാറ്റങ്ങളാണ് പ്രതീക്ഷിയ്ക്കുന്നതെന്നുംരാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ബജറ്റ് ദിനത്തിൽ നേട്ടത്തോടെ തുടക്കം കുറിച്ച് ഓഹരി വിപണി
നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിന് മുമ്പ് സെൻസെക്‌സ് 200 പോയിൻ്റ് ഉയർന്നു. ബജറ്റ് പ്രമാണിച്ച് ഇന്ന് ഓഹരി വിപണിയുടെ പ്രത്യേക സെഷൻ ആണ് നടക്കുന്നത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്‌സ് 184 പോയിൻ്റ് ഉയർന്ന് 77,685.03 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 50, 0.23 ശതമാനം ഉയർന്ന് 23,561.65 പോയിൻ്റിലെത്തി. ആദായനികുതി ഇളവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ നികുതിദായകർ.
മുന്നിലെ ഗ്രില്ലിനുള്ളില്‍വരെ ലൈറ്റുകള്‍ ഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് അന്വേഷിക്കണമെന്ന് കോടതി
വലിയ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കുള്ള അതേ അവകാശങ്ങള്‍ സ്‌കൂട്ടര്‍ ഓടിക്കുന്നവര്‍ക്കുമുണ്ടെന്ന് ഹൈക്കോടതി. ചട്ടവിരുദ്ധമായി ലൈറ്റുകള്‍ സ്ഥാപിക്കുന്ന ഹെവി വാഹനങ്ങള്‍ക്കുമുന്നില്‍ രാത്രികാലങ്ങളില്‍ അകപ്പെടുന്ന ചെറുവാഹനങ്ങള്‍ കാനകളിലും മറ്റുംവീണ് അപകടമുണ്ടാകുന്നത് കൂടിവരുകയാണെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് അഭിപ്രായപ്പെട്ടു. മുന്നിലെ ഗ്രില്ലിനുള്ളില്‍വരെ ലൈറ്റുകള്‍ ഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. മൂന്നാറില്‍ കെ.എസ്.ആര്‍.ടി.സി. ഡബിള്‍ ഡെക്കര്‍ ബസുകള്‍ക്ക് മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിക്കുകയായിരുന്നു […]
ഹയര്‍ സെക്കന്‍ഡറി സയന്‍സ് പരീക്ഷകളുടെ ടൈംടേബിള്‍ മാറ്റാന്‍ നിവൃത്തിയില്ലെന്ന് മന്ത്രി
ഹയര്‍ സെക്കന്‍ഡറി സയന്‍സ് പരീക്ഷകള്‍ തുടര്‍ച്ചയായി നടത്തുന്നത് കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സമ്മതിച്ച് മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാഭ്യാസവകുപ്പിന് വേറെ വഴിയില്ലാത്തതിനാല്‍ പരീക്ഷ മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നമുന്നയിച്ച് കത്തെഴുതിയ ടി.വി. ഇബ്രാഹിം എം.എല്‍.എ.യ്ക്കുള്ള മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം. മാര്‍ച്ച് 17 മുതല്‍ 21 വരെ തുടര്‍ച്ചയായി പരീക്ഷകള്‍ നടത്തുന്നതിലാണ് പരാതി. 17-ന് ഒന്നാം വര്‍ഷ ബയോളജി, 18-ന് രണ്ടാം വര്‍ഷ കെമിസ്ട്രി, 19-ന് ഒന്നാം വര്‍ഷ ഫിസിക്‌സ്, 20-ന് രണ്ടാം വര്‍ഷ ഗണിതം, 21 നു ഒന്നാം […]
റാഗിങ് പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സ്‌കൂളിന്റെ പത്രകുറിപ്പ്
മിഹിര്‍ അഹമ്മദ് എന്ന വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് റാഗിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പത്രക്കുറിപ്പിൽ വ്യക്തമാക്കി. അത്തരത്തിലുള്ള നടപടികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും തെളിവുകള്‍ ലഭിക്കാതെ, ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരേയും നടപടി സ്വീകരിക്കാനാകില്ല മാത്രമല്ല, അത്തരം നടപടികള്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കാനിടയുണ്ട് അതിനാല്‍ തന്നെ നടപടിയെടുക്കുന്നതില്‍ പരിമിതികളുണ്ടെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. വിദ്യാര്‍ഥികളുടെ വൈകാരികവും മാനസികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്‌കൂള്‍ കൗണ്‍സലര്‍മാരുടെ സേവനം ലഭ്യമാണെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാര്‍ലമെന്‍റിലെത്തി
ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാര്‍ലമെന്‍റിലെത്തി. കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിർമല സീതാരാമൻ പാര്‍ലമെന്‍റിലെത്തിയത്. 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം പൊതുബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുന്നത് .
പ്രഭാത വാര്‍ത്തകള്‍ | ഫെബ്രുവരി 1, ശനി
◾https://dailynewslive.in/ കേന്ദ്ര ബജറ്റ് ഇന്ന്. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തേയും നിര്‍മ്മല സീതാരാമന്റേയും എട്ടാമത്തേയും ബജറ്റാണ് ഇന്നവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും എന്തൊക്കെ പ്രഖ്യാപനങ്ങളാണ് ബജറ്റിലുണ്ടാകുകയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇടത്തരക്കാര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റ് ആയിരിക്കുമെന്ന് സൂചന. ഇന്നത്തെ ബജറ്റ് അവതരണത്തോടെ ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറും. ◾https://dailynewslive.in/ കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടില്‍ കേരളത്തിന് […]
രാത്രി വാർത്തകൾ
മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് നാളെ അവതരിപ്പിക്കും. നിര്‍മ്മല സീതാരാമന്‍ എട്ടാമത് അവതരിപ്പിക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കേന്ദ്ര ബജറ്റ് 2025 ന് മുന്നോടിയായുള്ള സാമ്പത്തിക സർവെ റിപ്പോർട്ടിൽ കേരളത്തിന് അഭിനന്ദനം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പാക്കുന്നത് ചൂണ്ടികാട്ടിയാണ് സാമ്പത്തിക സർവെ റിപ്പോർട്ട് കേരളത്തെ അഭിനന്ദിച്ചിരിക്കുന്നത്. അതേസമയം സ്വകാര്യ മേഖലയിലെ ജോലി സമയത്തിലടക്കം വലിയ മാറ്റങ്ങൾ […]
കൽപ്പറ്റ പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് പഠനം തുടരാൻ അനുമതി നൽകി സർവകലാശാല ഉത്തരവ്
കൽപ്പറ്റ പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് പഠനം തുടരാൻ അനുമതി നൽകി സർവകലാശാല ഉത്തരവ് . ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. മണ്ണുത്തി ക്യാമ്പസിൽ താത്കാലികമായി പഠനം തുടരാം. പക്ഷേ ആർക്കും ഹോസ്റ്റൽ സൗകര്യം അനുവദിക്കില്ല.കുറ്റാരോപിതരെ ആന്റി റാഗിങ് കമ്മറ്റി കേട്ടിരുന്നില്ല.ഈ സമയം വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിലോ, ഒളിവിലോ ആയിരുന്നു ഇവരെ കേട്ടശേഷം കമ്മറ്റി പുതിയ റിപ്പോർട്ട് തയ്യാറാക്കി നടപടി വ്യക്തമാക്കും. ഇത് കൂടി പരിഗണിച്ചാകും കോടതി അന്തിമ തീർപ്പിലേക്ക് പോവുക.
