മിഹിര്‍ അഹമ്മദ് എന്ന വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് റാഗിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് സ്കൂള്‍ അധികൃതര്‍ പത്രക്കുറിപ്പിൽ വ്യക്തമാക്കി. അത്തരത്തിലുള്ള നടപടികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും തെളിവുകള്‍ ലഭിക്കാതെ, ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരേയും നടപടി സ്വീകരിക്കാനാകില്ല മാത്രമല്ല, അത്തരം നടപടികള്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കാനിടയുണ്ട് അതിനാല്‍ തന്നെ നടപടിയെടുക്കുന്നതില്‍ പരിമിതികളുണ്ടെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. വിദ്യാര്‍ഥികളുടെ വൈകാരികവും മാനസികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്കൂള്‍ കൗണ്‍സലര്‍മാരുടെ സേവനം ലഭ്യമാണെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
റാഗിങ് പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സ്കൂളിന്റെ പത്രകുറിപ്പ്
