കേരള പൊലീസിന്‍റെ പോൽ ബ്ലഡ് അടിയന്തര ഘട്ടങ്ങളിൽ രക്തം എത്തിച്ചു നൽകുന്നു . അടിയന്തര ഘട്ടങ്ങളിൽ ഈ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്താമെന്ന് കേരള പൊലീസ് അറിയിച്ചു. മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിന്‍റെ സഹായത്തോടു കൂടിയാണ് പ്രവർത്തനം. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം. രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ പ്ലേ സ്റ്റോറിൽ നിന്ന് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യണം.
ഫെബ്രുവരി മുതല്‍ വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കുറയുമെന്ന് കെഎസ്ഇബി
ഫെബ്രുവരി മുതല്‍ വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കുറയുമെന്ന് കെഎസ്ഇബി. ഇന്ധന സര്‍ചാര്‍ജായി പിരിക്കുന്ന 19 പൈസയിൽ നിന്ന് ഒമ്പത് പൈസ കുറവ് വരുത്തിയിട്ടുണ്ട് . എന്നാൽ കെഎസ്ഇബി സ്വമേധയ പിടിച്ചിരുന്ന യൂണിറ്റിന് 10 പൈസ സര്‍ചര്‍ജ് ഫെബ്രുവരിയിലും പിടിക്കും.നിലവിൽ 2024 ഏപ്രില്‍ മുതൽ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിൽ സ്വമേധയ പിരിക്കുന്ന 10 പൈസ നിരക്കിൽ വന്ന ഇന്ധന സർചാർജിന് പുറമെ പിരിക്കുന്ന ഇന്ധന സർചാർജ് ആണ് 9 പൈസ നിരക്കിൽ കമ്മീഷന്റെ അംഗീകാരത്തോടെ തുടർന്നു […]
രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വന്‍വിവാദത്തില്‍
രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വന്‍വിവാദത്തില്‍.ബജറ്റ് സമ്മേളനത്തിലെ അഭിസംബോധന വായിച്ച് പാവം സ്ത്രീ തളര്‍ന്നെന്ന സോണിയ ഗാന്ധിയുടെ പരാമർശത്തിൽ കടുത്ത അതൃപ്തിയറിയിച്ച് വാര്‍ത്താ കുറിപ്പിറക്കിയ രാഷ്ട്രപതി ഭവന്‍ അന്തസിനെ മുറിവേല്‍പിച്ചുവെന്ന് അപലപിച്ചു. രാഷ്ട്രപതിയേയും രാജ്യത്തെ ആദിവാസി സമൂഹത്തെയും കോണ്‍ഗ്രസിലെ രാജകുടുംബം അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. രാഷ്ട്രപതിയോട് എക്കാലവും ബഹുമാനമേയുള്ളൂവെന്നും സോണിയ ഗാന്ധിയുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്നും പ്രിയങ്ക ഗാന്ധി പ്രതിരോധം പറഞ്ഞു.
മതസ്വാതന്ത്ര്യം ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന ആശങ്കയിൽ നിഷേധിക്കരുതെന്ന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി
മതസ്വാതന്ത്ര്യം ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന ആശങ്കയിൽ നിഷേധിക്കരുതെന്ന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. കന്യാകുമാരിയിൽ സൺഡേ സ്കൂൾ കെട്ടിട നിർമാണം തടഞ്ഞ ജില്ലാ കലക്ടറുടെ ഉത്തരവ് റദ്ദാക്കി . മറ്റ് മതവിശ്വാസികൾ എതിർത്തേക്കുമെന്നത് അനുമതി നിഷേധിക്കാൻ മതിയായ കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യ ഭൂമിയിൽ കെട്ടിട നിർമാണത്തിനാണ് അപേക്ഷ നൽകിയത്. എന്നാൽ ക്രമസമാധാന പ്രശനം ഉണ്ടായേക്കുമെന്ന എസ്‌പിയുടെ റിപ്പോർട്ടിൽ കളക്ടർ അനുമതി നിഷേധിക്കുകയിരുന്നു. ഇതിനെതിരെ ആണ് ഹർജി നൽകിയത്.
ന്യൂനപക്ഷ സ്കോളർഷിപ്പ് അമ്പത് ശതമാനം വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വി ഡി സതീശൻ
ന്യൂനപക്ഷ സ്കോളർഷിപ്പ് അമ്പത് ശതമാനം വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വി ഡി സതീശൻ . മദ്യ നിർമ്മാണശാലകൾ തുടങ്ങാനുള്ള ഓട്ടത്തിനിടയിൽ പാവപ്പെട്ട വിദ്യാർഥികളുടെ കാര്യം കൂടി സർക്കാർ ശ്രദ്ധിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പ് അടിയന്തരമായി പുനഃസ്ഥാപിക്കണം. എത്രയും വേഗം സ്കോളർഷിപ്പ് തുക പൂർണമായും വിതരണം ചെയ്യണം. ഇല്ലെങ്കിൽ നിയമസഭയിലും പുറത്തും പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചാറ്റ് ജിപിടി……!!!
നൂതന സാങ്കേതിക വിദ്യയിലൂടെ ഡയലോഗുകൾ സൃഷ്‌ടിക്കാൻ ഉപയോഗിക്കുന്ന വളരെ ജനപ്രിയമായ എ.ഐ -അധിഷ്‌ഠിത പ്രോഗ്രാമാണ് ചാറ്റ് ജിപിടി….!!! പരിശീലനം നൽകപ്പെട്ടതനുസരിച്ച് പ്രവർത്തിക്കുന്ന ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ എന്ന് വിളിക്കപ്പെടുന്ന ഒരു ചാറ്റ്ബോട്ടാണിത്.ഓപ്പൺ എ ഐ എന്ന ഐ ടി കമ്പനിയാണ് ഇതിൻ്റെ സ്ഥാപകർ. ഇത് ഓപ്പൺ എ ഐയുടെ ജിപിടി-3.5, ജിപിടി-4 കുടുംബങ്ങളിൽ പെട്ട ലാർജ് ലാ൦ഗ്വേജ് മോഡലുകൾ (LLMs) ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ മികച്ച മേൽനോട്ടത്തോടെയും റീ എൻഫോഴ്സ്മെന്റ് ലേണിംഗ് സാങ്കേതിക വിദ്യകൾ […]
രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി
ആലപ്പുഴ ചെങ്ങന്നൂർ ചെറിയനാട് സ്വദേശി ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയും കാരണവരുടെ മരുമകളുമായ ഷെറിന് ശിക്ഷാ കാലയളവിൽ ഇളവ് അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരേ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി. 25 വർഷത്തിലധികമായി തടവിലുള്ളവരെ വിട്ടയയ്ക്കണമെന്ന് ജയിൽ ഉപദേശക സമിതികളുടെ ശുപാർശകളിൽ തീരുമാനം നീളുമ്പോഴാണ് 14 വർഷം മാത്രം പൂർത്തിയാക്കിയെന്ന കാരണം പറഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം. ഇത് മന്ത്രിസഭയിലെ തന്നെ ഉന്നതരുടെ സ്വാധീനം മൂലമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.ഇത്തരം […]
പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി എംബി രാജേഷ്
എത്തനോളിന് 5 ശതമാനം ജിഎസ്ടി ഈടാക്കുന്ന വിവരം പ്രതിപക്ഷ നേതാവ് അറിഞ്ഞില്ലേ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ച് മന്ത്രി എംബി രാജേഷ്. പാലക്കാട്ടെ ബ്രൂവറി വിവാദത്തിൽ തന്റെ വാര്‍ത്താ സമ്മേളനത്തിൽ കേരളത്തിന് ജിഎസ്ടി വരുമാന നേട്ടമുണ്ടാകുമെന്ന് പറഞ്ഞതിനെതിരെയായിരുന്നു വിഡി സതീശന്റെ പരിഹാസം. എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന് ജിഎസ്ടി ഇല്ലെന്ന കാര്യം പോലും മന്ത്രിയായ എംബി രാജേഷിന് അറിയില്ലേ എന്നായിരുന്നു പ്രതിപക്ഷനേതാവ് ചോദിച്ചത്. അതിനു മറുപടിയായാണ് മന്ത്രിയുടെ പോസ്റ്റ്.
അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്
യമുനാനദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുന്നെന്ന ആരോപണത്തിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. വിഷയത്തിൽ കെജ്‌രിവാൾ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും കൂടുതൽ വ്യക്തതവേണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. യമുനയിൽ ഹരിയാണ വ്യാവസായികമാലിന്യം തള്ളുന്നുവെന്നും വെള്ളത്തിലെ അമോണിയത്തിന്റെ അളവ് ശുദ്ധീകരിക്കാനാകുന്നതിലും കൂടുതലാണെന്നുമായിരുന്നു കെജ്‌രിവാളിന്റെ മറുപടി. എന്നാൽ, വെള്ളത്തിൽ അമോണിയ കലർന്നിരിക്കുന്ന വിഷയം ഏറെനാളായി ചർച്ചയിലുള്ളതാണെന്നും നദിയിൽ വിഷംകലർത്തിയെന്നതിനുള്ള തെളിവുവേണമെന്നുമാണ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്.
യുക്രൈനില്‍ വീണ്ടും റഷ്യൻ വ്യോമാക്രമണം
യുക്രൈനില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ. സംഭവത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെടുകയും പതിമൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കി വ്യക്തമാക്കി. എല്ലാ വിവരങ്ങളും കൃത്യമായി ശേഖരിക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും സെലന്‍സ്കി അറിയിച്ചു. ഇത്തരം ആക്രമണങ്ങള്‍ റഷ്യയുടെ തന്ത്രമാണ്, നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഒരു കെട്ടിടത്തിന് നേരെ നടത്തിയ ആക്രമണം ക്രൂരമാണെന്നും നഷ്ടപ്പെടുന്ന ഓരോ ജീവനും ലോകം ഉത്തരം പറയേണ്ടതുണ്ട് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകില്ല എന്നും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു.
