മതസ്വാതന്ത്ര്യം ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന ആശങ്കയിൽ നിഷേധിക്കരുതെന്ന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. കന്യാകുമാരിയിൽ സൺഡേ സ്കൂൾ കെട്ടിട നിർമാണം തടഞ്ഞ ജില്ലാ കലക്ടറുടെ ഉത്തരവ് റദ്ദാക്കി . മറ്റ് മതവിശ്വാസികൾ എതിർത്തേക്കുമെന്നത് അനുമതി നിഷേധിക്കാൻ മതിയായ കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യ ഭൂമിയിൽ കെട്ടിട നിർമാണത്തിനാണ് അപേക്ഷ നൽകിയത്. എന്നാൽ ക്രമസമാധാന പ്രശനം ഉണ്ടായേക്കുമെന്ന എസ്പിയുടെ റിപ്പോർട്ടിൽ കളക്ടർ അനുമതി നിഷേധിക്കുകയിരുന്നു. ഇതിനെതിരെ ആണ് ഹർജി നൽകിയത്.
മതസ്വാതന്ത്ര്യം ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന ആശങ്കയിൽ നിഷേധിക്കരുതെന്ന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി
