കേരള പൊലീസിന്റെ പോൽ ബ്ലഡ് അടിയന്തര ഘട്ടങ്ങളിൽ രക്തം എത്തിച്ചു നൽകുന്നു . അടിയന്തര ഘട്ടങ്ങളിൽ ഈ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്താമെന്ന് കേരള പൊലീസ് അറിയിച്ചു. മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ സഹായത്തോടു കൂടിയാണ് പ്രവർത്തനം. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം. രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ പ്ലേ സ്റ്റോറിൽ നിന്ന് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യണം.
കേരള പൊലീസിന്റെ പോൽ ബ്ലഡ് അടിയന്തര ഘട്ടങ്ങളിൽ രക്തം എത്തിച്ചു നൽകുന്നു
