Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന പോലും കിട്ടിയില്ലെന്ന് ധനമന്ത്രി കെഎന്‍ബാലഗോപാല്‍

കേന്ദ്ര ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന പോലും കിട്ടിയില്ലെന്ന് ധനമന്ത്രി കെഎന്‍ബാലഗോപാല്‍. സംസ്ഥാന സർക്കാരുകളോട് കേന്ദ്രത്തിന് തുല്യ നീതി ഇല്ല കണക്കുകളാണ് സംസാരിക്കുന്നത് രാഷ്ട്രീയമല്ലെന്നും വയനാടിന്  പാക്കേജ് ഒന്നും പറഞ്ഞില്ല വിഴിഞ്ഞത്തെ പറ്റിയും  ഒന്നു പറഞ്ഞില്ല എന്നും അദ്ദേഹം പറഞ്ഞു.  സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ കേരളത്തിന് കഴിഞ്ഞ തവണ കിട്ടേണ്ടത് 73000 കോടിയാണ് പക്ഷെ  കിട്ടിയത് 33000 കോടി മാത്രമാണ് സംസ്ഥാനങ്ങൾക്കുള്ള വീതം വയ്പ്പിൽ വലിയ അന്തരം ഉണ്ട് കേരളത്തിന് ഒരു പരിഗണനയും കിട്ടുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. എഐ വിദ്യാഭ്യാസത്തിനായി പുതിയ കേന്ദ്രം സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി വകയിരുത്തിയെന്നും പ്രഖ്യാപനമുണ്ട്. മെഡിക്കൽ കോളേജുകളിൽ പതിനായിരം സീറ്റുകൾ കൂട്ടി. 2014ന് ശേഷം തുടങ്ങിയ 5 ഐഐടികൾക്ക് അധിക ഫണ്ട് വകയിരുത്തി. അടുത്ത വർഷത്തേക്ക് ഐഐടി, ഐഐഎസ്‍സി ഗവേഷണത്തിനായി പതിനായിരം പിഎം റിസർച്ച് സ്കോളർഷിപ്പ് നൽകും. സ്റ്റാർട്ടപ്പിൽ 27 മേഖലകൾ കൂട്ടിയെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.       ആദായ നികുതി പരിധി […]

Posted inബിസിനസ്സ്

ബജറ്റ് ദിനത്തിലും റെക്കോഡിട്ട് സ്വര്‍ണ വില

കേന്ദ്ര ബജറ്റ് ദിനത്തില്‍ സ്വര്‍ണ വില പുതിയ റെക്കോഡില്‍. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,745 രൂപയും പവന് 120 രൂപ വര്‍ധിച്ച് 61,960 രൂപയുമായി. ഇന്നലെ രേഖപ്പെടുത്തിയ പവന് 61,840 രൂപ എന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ പവന്‍ വിലയില്‍ 1,880 രൂപയുടെ വര്‍ധനയുണ്ടായി. 18 കാരറ്റ് സ്വര്‍ണ വിലയും 10 രൂപ ഉയര്‍ന്ന് 6,395 രൂപയെന്ന റെക്കോഡിലെത്തി. വെള്ളി വിലയ്ക്ക് ഇന്ന് അനക്കമില്ല. ഗ്രാമിന് 101 രൂപയില്‍ തുടരുന്നു. രാജ്യാന്തര […]

Posted inടെക്നോളജി

ഡീപ് സീക്കുമായി കൈകോര്‍ക്കാന്‍ മൈക്രോസോഫ്റ്റ്

അമേരിക്കന്‍ എ.ഐ വമ്പന്മാരെ മറിച്ചിട്ട ചൈനക്കാരന്റെ ‘ഡീപ് സീക്കി’നെ കരുതിയിരിക്കണമെന്ന ട്രംപിന്റെ മുന്നറിയിപ്പിനിടയിലും അവരുമായി കൈകോര്‍ക്കാന്‍ യു.എസ് കമ്പനിയായ മൈക്രോസോഫ്റ്റ്. ഓപണ്‍ എ.ഐയുടെയും ചിപ് ഭീമന്‍ എന്‍വിഡിയയുടെയും വിപണിമൂല്യത്തില്‍ വന്‍ ഇടിവ് വരുത്തി മുന്നേറിയ ഡീപ് സീക്കിന്റെ ആര്‍ 1 മോഡല്‍, വിന്‍ഡോസ് 11 കോപൈലറ്റില്‍ (പി.സി) ഉള്‍പ്പെടുത്തുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുകയാണ്. ഇതുപയോഗിച്ച് ഡെവലപ്പര്‍മാര്‍ക്ക് എ.ഐ ആപ്പുകള്‍ പ്രാദേശികമായി നിര്‍മിക്കാമത്രെ. വിന്‍ഡോസില്‍ എ.ഐ ആപ്പുകള്‍ വികസിപ്പിക്കുന്നതില്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും പറയുന്നു. ഡീപ് സീക്ക് ചാറ്റ് ജി.പി.ടിയുടെ ഡാറ്റ […]

Posted inവിനോദം

‘ബ്രോമാന്‍സ്’ ചിത്രത്തിന്റെ ട്രെയിലര്‍

ജോ ആന്‍ഡ് ജോ, 18 പ്ലസ്, എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ബ്രോമാന്‍സി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഫണ്‍ പാക്ക്ഡ് സിനിമയാണെന്ന സൂചന നല്‍കുന്ന ട്രെയിലറില്‍ മാത്യു തോമസും പ്രേമലുവിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ സംഗീത് പ്രതാപും നിറഞ്ഞു നില്‍ക്കുന്നു. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് തിയറ്ററുകളിലെത്തുന്നത്. ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ […]

Posted inവിനോദം

‘മൈ ജോംഗ’ ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം

നവാഗതനായ റിജു രാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമായ ‘മൈ ജോംഗ’യുടെ ടൈറ്റില്‍ പ്രകാശനം നടന്നു. സംവിധായകനും നടനുമായ മേജര്‍ രവിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഒരു മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. മിലിട്ടറിയും പ്രണയവും ഇമോഷനും നര്‍മ്മവും ഹൊററും എല്ലാം കോര്‍ത്തിണക്കിയുള്ള ഒരു ത്രില്ലര്‍ സിനിമയാണ് മൈ ജോംഗയെന്ന് അണിയറക്കാര്‍ പറയുന്നു. മലയാളത്തിലെ പ്രമുഖ താരമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും. മലയാളത്തിനു പുറമേ ഇന്ത്യയിലെ വിവിധ […]

Posted inഓട്ടോമോട്ടീവ്

സിറോസിന്റെ വില പ്രഖ്യാപിച്ച് കിയ

ചെറു എസ്‌യുവി സിറോസിന്റെ വില പ്രഖ്യാപിച്ച് കിയ. 8.99 ലക്ഷം രൂപ മുതല്‍ 16.99 ലക്ഷം രൂപ വരെയാണ് വില. പതിനൊന്ന് മോഡലുകളിലായി എസ്‌യുവിയുടെ പെട്രോള്‍ മോഡലിന് 8.99 ലക്ഷം മുതല്‍ 13.29 ലക്ഷം വരെയും പെട്രോള്‍ ഡിസിടി ഓട്ടമാറ്റിക്കിന് 12.79 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം വരെയുമാണ് വില. ഡീസല്‍ മോഡലിന്റെ മാനുവലിന് 10.99 ലക്ഷം മുതല്‍ 14.29 ലക്ഷം വരെയും ഓട്ടമാറ്റിക്കിന് 16.99 ലക്ഷം രൂപയുമാണ് വില. പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ആദ്യവും […]

Posted inപുസ്തകങ്ങൾ

കാന്‍സര്‍: ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

കാന്‍സര്‍ എന്ന ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഒരു രോഗത്തിന്റെ വിവിധവശങ്ങള്‍ വളരെ ചിട്ടയായി സാധാരണക്കാരന് എളുപ്പം മനസ്സിലാവുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നത്. കാന്‍സര്‍ ലോകത്തെ അറിയാന്‍ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും ഈ പുസ്തകം ഒരു വഴികാട്ടിയാണ്.അര്‍ബ്ബുദത്തെ അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസമേകുന്ന പ്രായോഗികപാഠങ്ങള്‍. കാന്‍സര്‍ രോഗചികിത്സ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ശാസ്ത്രീയമായ വിശദീകരണം. ‘കാന്‍സര്‍: ചോദ്യങ്ങള്‍ ഉത്തരങ്ങള്‍’. ഡോ. സഞ്ജു സിറിയക് പണ്ടാരക്കുളം. മാതൃഭൂമി. വില 178 രൂപ.  

Posted inആരോഗ്യം

വാഴപ്പഴത്തേക്കാള്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഹോര്‍മോണ്‍ വ്യതിയാനങ്ങളെ ബാലന്‍സ് ചെയ്യാനും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ഏറെ ആവശ്യമായ ഒരു ധാതുവാണ് പൊട്ടാസ്യം. പൊട്ടാസ്യം ധാരാളം അടങ്ങിയ ഒരു ഫലമാണ് വാഴപ്പഴം. ഒരു ഇടത്തരം വാഴപ്പഴത്തില്‍ 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. എന്നാല്‍ വാഴപ്പഴത്തേക്കാള്‍ പൊട്ടാസ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളുമുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. ഒരു കപ്പ് അവക്കാഡോയില്‍ 700 മില്ലി ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പൊട്ടാസ്യത്തിന്റെ കുറവുള്ളവര്‍ അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഒരു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണ നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം

മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണത്തിന് മുന്നോടിയായി സ്പീക്കർ സഭയിലെത്തിയതിന് പിന്നാലെ കുംഭമേളയിലെ മരണവുമായി ബന്ധപ്പെട്ട്  പ്രതിപക്ഷം ബഹളം തുടങ്ങി. കുംഭമേള ഉയർത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തോട് ബജറ്റിന് ശേഷം മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധിച്ച് പാർലമെന്റ് ഇറങ്ങി പോയി. അൽപ്പ സമയത്തിനുളളിൽ തിരികെയെത്തിയ പ്രതിപക്ഷം, ഇറങ്ങിപ്പോക്ക് പ്രതീകാത്മകമായ പ്രതിഷേധമായിരുന്നുവെന്നും ബജറ്റ് അവതരണത്തോട് സഹകരിക്കുമെന്നും അറിയിച്ചു.