Posted inബിസിനസ്സ്

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന് ലാഭം

മലയാളിയായ ഡോ.ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത്കെയര്‍ ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദമായ ഒക്ടോബര്‍-ഡിസംബറില്‍ 64.39 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 65.37 കോടി രൂപയില്‍ നിന്ന് 1.50 ശതമാനത്തിന്റെ ഇടിവുണ്ട്. സെപ്റ്റംബര്‍ പാദത്തിലെ 105.76 കോടി രൂപയുമായി നോക്കുമ്പോള്‍ 39.12 ശതമാനമാണ് ഇടിവ്. ഇക്കാലയളവില്‍ ആസ്റ്ററിന്റെ വരുമാനം 1,082.80 കോടി രൂപയായി. തൊട്ടു മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 963.87 രൂപയില്‍ നിന്ന് 12.34 […]

Posted inവിനോദം

സെയ്ഫിന്റെ മകനും ശ്രീദേവിയുടെ മകളും

സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘നദാനിയന്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഷോന ഗൗതം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരണ്‍ ജോഹറിന്റെ റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും ഷോന മുന്‍പ് പ്രവര്‍ത്തിച്ചിരുന്നു. ഇബ്രാഹിമിന്റെ നായികയായി ശ്രീദേവിയുടെ മകള്‍ ഖുഷി കപൂര്‍ ആണ് ചിത്രത്തിലെത്തുന്നത്. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. […]

Posted inവിനോദം

അജിത്തിനൊപ്പം ഷൈന്‍ ടോം ചാക്കോയും

അജിത്തിനെ നായകനാക്കി അദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. അജിത്തിനൊപ്പം ചിത്രത്തില്‍ തൃഷ, പ്രസന്ന, സുനില്‍, അര്‍ജുന്‍ ദാസ്, പ്രഭു എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മലയാളത്തില്‍ നിന്ന് ഷൈന്‍ ടോം ചാക്കോയും ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. ഷൈന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നതും. ഹൈദരാബാദിലെ ഷൂട്ടിങ് സെറ്റില്‍ ഷൈന്‍ ജോയിന്‍ ചെയ്തു. ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ ആയിരിക്കും ഷൈന്‍ അവതരിപ്പിക്കുക എന്നാണ് വിവരം. നേരത്തെ ദേവിശ്രീ പ്രസാദ് ആയിരിക്കും ചിത്രത്തിന് […]

Posted inഓട്ടോമോട്ടീവ്

ആര്‍3, എംടി 03 എന്നിവയുടെ വില കുറച്ച് യമഹ

ജാപ്പനീസ് ഇരുചക്ര വാഹന ബ്രന്‍ഡായ യമഹ ഇന്ത്യ തങ്ങളുടെ ആഡംബരവും വിലകൂടിയതുമായ രണ്ട് മോട്ടോര്‍സൈക്കിളുകളായ ആര്‍3, എംടി 03 എന്നിവയുടെ വില കുറച്ചു. ഈ മോട്ടോര്‍സൈക്കിളുകള്‍ വാങ്ങുന്നത് ഇപ്പോള്‍ 1.10 ലക്ഷം രൂപ കുറഞ്ഞു. ഈ കിഴിവോടെ ആര്‍3 യുടെ പുതിയ എക്സ് ഷോറൂം വില നേരത്തെ 4.70 ലക്ഷം രൂപ ആയിരുന്നത് 3.60 ലക്ഷം രൂപയായി. അതുപോലെ, എംടി 03 ന്റെ പുതിയ എക്സ്ഷോറൂം വില നേരത്തെ 4.60 ലക്ഷം രൂപയായിരുന്നത് 3.50 ലക്ഷം രൂപയായി. […]

Posted inപുസ്തകങ്ങൾ

നമ്മുടെ മുമ്പിലെ കണ്ണാടികള്‍

ഈ ലേഖനസമാഹാരം സാഹിത്യം, സമൂഹം, വ്യക്തി, അനുഭവം എന്ന നാല് ഭാഗമായി അടുക്കിയിരിക്കുന്നു. ആര്‍. രാമചന്ദ്രന്റെ കവിതയിലെ പരോക്ഷനര്‍മ്മം, ഒ.എന്‍.വിയുടെ നിരൂപണത്തിന്റെ സവിശേഷതകള്‍ എന്നിവയാണ് ആദ്യഭാഗത്തുള്ളത്. സാമൂഹ്യ ജീവിതത്തില്‍ വ്യക്തി നേരിടുന്ന കെടുതികളുടെ വിശകലനമാണ് രണ്ടാം ഭാഗം. സി.എച്ച് മുഹമ്മദ്കോയ, തായാട്ട് ശങ്കരന്‍, വിംസീ, പി.സി ഏട്ടനുണ്ണിരാജ എന്നീ പ്രമുഖ വ്യക്തികളുടെ വ്യക്തിത്വത്തിന്റെ അപഗ്രഥനം തുടര്‍ന്നുവരുന്നു. വൈയക്തികാനുഭവങ്ങളിലൂടെ രാഷ്ട്രീയവും സാമൂഹികവുമായ ഉള്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുന്നവയാണ് അവസാന ഭാഗത്തെ ലേഖനങ്ങള്‍. ‘നമ്മുടെ മുമ്പിലെ കണ്ണാടികള്‍’. എം എന്‍ കാരശ്ശേരി. സൈന്‍ […]

Posted inആരോഗ്യം

ഹാര്‍ട്ട് അറ്റാക്കിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്കിനെ തടയാന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് പ്രധാനമാണ്. ഹാര്‍ട്ട് അറ്റാക്കിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ചിലരില്‍ ഹാര്‍ട്ട് അറ്റാക്കിന്റെ സൂചനയായി നെഞ്ചെരിച്ചിലും ദഹനക്കേടിനോട് സാമ്യമുള്ള ലക്ഷണങ്ങളും ഉണ്ടാകാം. നിര്‍ത്താതെയുള്ള ഏമ്പക്കവും ചിലപ്പോള്‍ ഒരു സൂചനയാകാം. ഹൃദയാഘാതം അനുഭവപ്പെടുന്ന സമയത്ത് ചില വ്യക്തികള്‍ക്ക് ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാകാം. അമിത വിയര്‍പ്പാണ് മറ്റൊരു ലക്ഷണം. ചിലരില്‍ ഹൃദയാഘാതമുണ്ടാകുന്ന സമയത്ത് അമിത വിയര്‍ക്കാന്‍ സാധ്യതയുണ്ട്. നെഞ്ചുവേദനയാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

15 വയസുകാരൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്

തൃപ്പുണിത്തുറയിൽ ഫ്ലാറ്റിൽ നിന്നും 15 വയസുകാരൻ ചാടി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. മിഹിർ മുഹമ്മദ് പഠിച്ച തിരുവാണിയൂരിലെ സ്കൂളിൽ എത്തിയ ആലുവ വിദ്യാഭ്യാസ ജില്ല ഓഫിസർ അധ്യാപകരിൽ നിന്നും സ്കൂൾ അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. 2 ദിവസത്തിനകം വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട്‌ കൈമാറും. അതോടൊപ്പം സ്കൂളിൽ മിഹിർ മുഹമ്മദ് റാഗിങ്ങിന് ഇരയായി എന്ന കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം പ്രതിസന്ധിയിലായി. മിഹിറിന്‍റെ മരണത്തിന് പിന്നാലെ സഹപാഠികൾ നിർമ്മിച്ച ചാറ്റുകൾ അടങ്ങിയ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഷ്ട്രീയ ഡോക്യുമെന്റുകളായി ബജറ്റുകൾ അധഃപതിച്ചുവെന്ന് ജോൺ ബ്രിട്ടാസ്

രാഷ്ട്രീയ ഡോക്യുമെന്റുകളായി ബജറ്റുകൾ അധഃപതിച്ചുവെന്നും ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പ്രതിപാദനമാണ് ധനമന്ത്രി നിർമല സീതാരാമന്റെ  ഭാഗത്തു നിന്നുണ്ടായതെന്ന് ജോൺ ബ്രിട്ടാസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ചൈന പോലുള്ള രാജ്യങ്ങൾ തിരമാലകൾ സൃഷ്ടിക്കുമ്പോൾ ഇവിടെ കുംഭമേളയിൽ പോയി മുങ്ങികുളിക്കുകയാണെന്നും അതിന്റെ വേറൊരു രാഷ്ട്രീയ ഡോക്യുമെന്റാണ് ബജറ്റെന്നും അദ്ദേഹം വിമർശിച്ചു. ബജറ്റിൽ ആറു സ്ഥലത്താണ് ബിഹാറിനെ പരാമർശിക്കുന്നതെന്നും  മറ്റൊരു സംസ്ഥാനത്തെയും ഇത്തരത്തിൽ പരാമർശിച്ചിട്ടില്ല ഈ സർക്കാരിനെ താങ്ങി നിർത്തുന്ന പ്രധാനപ്പെട്ട ഒഊന്നുവടിയാണ് ബിഹാർ എത്ര വ്യാജമായാണ് ബിഹാറിനെ ബജറ്റിലേക്ക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്ര പൊതുബജറ്റ് അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറിയെന്ന് മുഖ്യമന്ത്രി

കേന്ദ്ര പൊതുബജറ്റ് അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറിയെന്നും ഇത് അങ്ങേയറ്റം നിരാശാജനകവും ദൗർഭാഗ്യകരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതും, സംസ്ഥാന താത്പര്യങ്ങളെ നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെ ലംഘിക്കുന്നതുമാണ് കേന്ദ്ര ബജറ്റിലെ സമീപനമെന്നും അദ്ദേഹം വിമർശിച്ചു. ബജറ്റ് സാമ്പത്തിക രേഖയാവേണ്ടതാണ് എന്നാൽ, തിരഞ്ഞെടുപ്പ് എവിടെവിടെ എന്നു നോക്കി അവിടവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ബജറ്റിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി

സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി. ട്രഷറിയിലെ സോഫ്റ്റ്‍വെയറിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് ശമ്പള വിതരണം വൈകുന്നതെന്നാണ് ട്രഷറി അധികൃതരുടെ വിശദീകരണം. എന്നാൽ രാത്രിയ്ക്ക് മുമ്പ് മുഴുവൻ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുമെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. സാധാരണയായി ഒന്നാം തീയതി രാവിലെ തന്നെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നതാണ്. എന്നാൽ, ഇത്തവണ വൈകുന്നേരമായിട്ടും ട്രഷറിയിലെ പല വകുപ്പുകളിലെ ജീവനക്കാര്‍ക്കും ശമ്പളം ലഭിച്ചില്ല. ചില വകുപ്പുകളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ശമ്പളം ലഭിച്ചത്.