സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി. ട്രഷറിയിലെ സോഫ്റ്റ്വെയറിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് ശമ്പള വിതരണം വൈകുന്നതെന്നാണ് ട്രഷറി അധികൃതരുടെ വിശദീകരണം. എന്നാൽ രാത്രിയ്ക്ക് മുമ്പ് മുഴുവൻ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുമെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. സാധാരണയായി ഒന്നാം തീയതി രാവിലെ തന്നെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നതാണ്. എന്നാൽ, ഇത്തവണ വൈകുന്നേരമായിട്ടും ട്രഷറിയിലെ പല വകുപ്പുകളിലെ ജീവനക്കാര്‍ക്കും ശമ്പളം ലഭിച്ചില്ല. ചില വകുപ്പുകളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ശമ്പളം ലഭിച്ചത്.
സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി
