അമേരിക്കന്‍ എ.ഐ വമ്പന്മാരെ മറിച്ചിട്ട ചൈനക്കാരന്റെ ‘ഡീപ് സീക്കി’നെ കരുതിയിരിക്കണമെന്ന ട്രംപിന്റെ മുന്നറിയിപ്പിനിടയിലും അവരുമായി കൈകോര്‍ക്കാന്‍ യു.എസ് കമ്പനിയായ മൈക്രോസോഫ്റ്റ്. ഓപണ്‍ എ.ഐയുടെയും ചിപ് ഭീമന് എന്‍വിഡിയയുടെയും വിപണിമൂല്യത്തില്‍ വന്‍ ഇടിവ് വരുത്തി മുന്നേറിയ ഡീപ് സീക്കിന്റെ ആര് 1 മോഡല്‍, വിന്‍ഡോസ് 11 കോപൈലറ്റില്‍ (പി.സി) ഉള്‍പ്പെടുത്തുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുകയാണ്. ഇതുപയോഗിച്ച് ഡെവലപ്പര്‍മാര്‍ക്ക് എ.ഐ ആപ്പുകള്‍ പ്രാദേശികമായി നിര്മിക്കാമത്രെ. വിന്‍ഡോസില്‍ എ.ഐ ആപ്പുകള്‍ വികസിപ്പിക്കുന്നതില്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും പറയുന്നു. ഡീപ് സീക്ക് ചാറ്റ് ജി.പി.ടിയുടെ ഡാറ്റ മോഷ്ടിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഡീപ് സീക്കുമായി കൈകോര്‍ക്കാന്‍ മൈക്രോസോഫ്റ്റ്
