നഗരമാലിന്യത്തിന്റെ പേരില്‍ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് പുറത്ത് മാലിന്യം തള്ളി സ്വാതി മാവിവാള് എംപി. ഡല്‍ഹി വികാസ്പുരിയിലെ മാലിന്യം തള്ളുന്ന സ്ഥലം സന്ദര്‍ശിച്ച സ്വാതി, നഗരത്തിലെ ശുചിത്വത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും പേരില്‍ കെജ്രിവാളിനെ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് അവര്‍ മാലിന്യം അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ തള്ളി പ്രതിഷേധിച്ചത്. എഎപിയുടെ രാജ്യസഭാ എംപിയാണ് സ്വാതിമാലിവാള്‍. എന്നാല്‍ കെജ്രിവാളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ഏറെനാളായി പാര്‍ട്ടിയുമായി അകല്‍ച്ചയിലാണെന്നാണ് റിപ്പോർട്.
അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് പുറത്ത് മാലിന്യം തള്ളി എംപി
