തിരുവനന്തപുരം ബാലരാമപുരത്ത് അമ്മാവൻ കൊലപ്പെടുത്തിയ ദേവേന്ദുവിൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞതാണെന്ന് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. മുങ്ങി മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ കുട്ടിയുടെ ശരീരത്തിൽ മറ്റ് മുറിവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ന് രാവിലെയാണ് വീട്ടിൽ നിന്നും കാണാതായ കുഞ്ഞിനെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ കൊലപാതകത്തിൽ അന്വേഷണം അമ്മാവനിലേക്കും അമ്മയിലേക്കും കേന്ദ്രീകരിച്ചാണെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവൻ ഹരികുമാര്‍ പൊലീസിന് മൊഴി നൽകി. കസ്റ്റഡിയിലുള്ള ഹരികുമാറിന്റെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
തിരുവനന്തപുരം ബാലരാമപുരത്ത് അമ്മാവൻ കൊലപ്പെടുത്തിയ ദേവേന്ദുവിൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു
