ഉത്തർപ്രദേശ് സർക്കാറിന്റെ നേതൃത്വത്തിൽ മൗനി അമാവാസിയുടെ മഹാകുംഭത്തിലെ രണ്ടാം അമൃത് സ്നാന സമയത്ത് ഭക്തർക്ക് മേൽ ഹെലികോപ്ടറിൽ പുഷ്പവൃഷ്ടി നടത്തി. ഹോർട്ടികൾച്ചർ വകുപ്പ് 25 ക്വിൻ്റൽ റോസാദളങ്ങളാണ് പരിപാടിക്കായി ഒരുക്കിയത്. അമൃത് സ്നാൻ ഉത്സവത്തിൽ എല്ലാ ഘാട്ടുകളിലും അഖാറകളിലും ഹെലികോപ്റ്ററുകളിൽ നിന്ന് പുഷ്പങ്ങൾ വർഷിച്ചു. മഹാ കുംഭമേളയിൽ ഇതുവരെ 10 കോടിയിലധികം ആളുകൾ പുണ്യസ്നാനം നടത്തിയെന്നാണ് കണക്കുകൾ.
പ്രയാഗ് രാജിൽ മൗനി അമാവാസിയിൽ ഭക്തർക്ക് മേൽ പുഷ്പവൃഷ്ടി
